തെന്നിന്ത്യന്‍ സിനിമയിലെ എലിജിബിള്‍ ബാച്ചിലറാണ് ആര്യ. ജീവിത പങ്കാളിയെ കണ്ടെത്താന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോ 'എങ്ക വീട്ട് മാപ്പിളൈ' വലിയ വിവാദമായിരുന്നു. പതിനാറ് മത്സരാര്‍ഥികളുമായി തുടങ്ങിയ ഷോയുടെ ഫൈനലിലെത്തിയത് മൂന്നു പേരായിരുന്നു. എന്നാല്‍ ആരെയും തിരഞ്ഞെടുക്കാതെ ആര്യ പിന്മാറിയത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി വച്ചത്. ഷോ അവസാനിച്ച അന്ന് മുതല്‍ ആര്യയുടെ വിവാഹ വാര്‍ത്തയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ആര്യയുടെ വീട് കല്യാണത്തിന് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതും പ്രണയ വിവാഹത്തിന്. എന്നാല്‍ ആര്യയല്ല വിവാഹിതനാകുന്നത്. ആര്യയുടെ ഇളയ സഹോദരനും നടനുമായ സത്യയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.
കോളേജില്‍ ഒരുമിച്ചു പഠിച്ചിരുന്ന ഭാവനയാണ് സത്യയുടെ വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഈ മാസം ഇരുപത്തിരണ്ടിനാണ് സത്യയും ഭാവനയും വിവിവാഹിതരാകുന്‌നത്. പുത്തകം എന്ന ചിത്രത്തിലൂടെയാണ് സത്യ എന്ന ഷാഹിര്‍ ടോളിവുഡില്‍ കാലുകുത്തുന്നത്. സ്വാമി രാ രാ, അമരകാവിയം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്! ചെയ്തു. ആര്യയും ഒന്നിച്ച് സന്താന ദേവന്‍ എന്ന ചിത്രത്തിലാണ് സത്യ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.