Image

രണ്ട് വര്‍ഷം കൊണ്ട് തന്നെ പിണറായി വിജയന്‍ ഫൈനലിലേക്ക് (ജോസ് കാടാപുറം )

ജോസ് കാടാപുറം Published on 18 June, 2018
രണ്ട് വര്‍ഷം  കൊണ്ട് തന്നെ പിണറായി വിജയന്‍ ഫൈനലിലേക്ക്    (ജോസ് കാടാപുറം )
     എന്തുകൊണ്ടാണ് രണ്ടു വര്‍ഷം കൊണ്ട് തന്നെ പിണറായി വിജയന്‍ സര്‍ക്കാര്‍ ഒരു സര്‍ക്കാരിന്റെ നിലപാടുകളുടെ അടിസ്ഥാനത്തില്‍ വിജയിച്ചു എന്ന് പറയുന്നത്! ഒന്ന് പറഞ്ഞ കാര്യങ്ങള്‍  അക്കമിട്ടു നിരത്തി ചെയ്തുകഴിഞ്ഞു എന്നത് രണ്ടു ചെയ്യാനുള്ള കാര്യങ്ങള്‍ ഏതെങ്കിലും രണ്ടു മാധ്യ് മങ്ങളോ അവരുടെ പിണിയാളുകളോ വിവാദമുണ്ടാക്കി വികസന പ്രവര്‍ത്തങ്ങള്‍ മുടക്കാന്‍ നോക്കിയാല്‍ പിന്മാറില്ല എന്ന് ജന ങ്ങള്‍ക്കു നല്ല ഉറപ്പുണ്ട് എന്നുള്ളത് , ഇനി നമ്മുടെ കൊച്ചുകേരളത്തിന്റെ നേരായ ദിശയിലുള്ള പോക്കാണോ എന്ന് പരിശോധിക്കാം ജനങ്ങള്‍ ഇടതുമുന്നണിയെ അധികാരത്തിലേറ്റിയട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയാവുകയാണ്. കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ മാറ്റാനും വികസനരംഗത്തെ മുരടിപ്പ് ഒഴിവാക്കാനും രണ്ടുവര്‍ഷത്തെ ഭരണം കൊണ്ട് കഴിഞ്ഞിട്ടുണ്ട്. ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കാനും ഉയരാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഒരു അഴിമതി ആരോപണവും കേള്‍പ്പിക്കാതെ രണ്ടാംവര്‍ഷവും പൂര്‍ത്തിയാക്കി എന്നതാണ് ശ്രദ്ധേയമായ കാര്യം.
അടിസ്ഥാനജനവിഭാഗളിലേക്കും അരികുവല്‍ക്കരിക്കപെട്ടവരിലേക്കും വികസനമെത്തിക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ പ്രഥമ പരിഗണന. അതില്‍ ഏറെക്കുറെ വിജയിച്ചു എന്നു നിഷ്പക്ഷ മതികള്‍ക്കു പറയാന്‍ കഴിയും .
             


         സംസ്ഥാനത്തിന്റെ പൊതുവികസനത്തിനു ഉതകുന്ന ദേശീയപാത വികസനം, ഗെയില്‍ പൈപ്പ് ലൈന്‍, കൂടംകുളം വൈദ്യുതി ലൈന്‍ തുടങ്ങിയവയില്‍ സര്‍ക്കാര്‍ ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോയി. സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള നാല് മിഷനുകള്‍ മികച്ച രീതിയില്‍ മുന്നേറുന്നു.ക്രമസമാധാനനില മെച്ചപ്പെടുത്താനും കുറ്റാന്വേഷണം കാര്യക്ഷമമാക്കാനുമായി. കേരളത്തെ നിക്ഷേപ സൗഹൃദമാക്കിമാറ്റുവാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. അഞ്ചുവര്‍ഷം കൊണ്ട് 50,000 കോടി രൂപ പശ്ചാത്തല വികസനം ലക്ഷ്യമിട്ട് കിഫ്ബി മുന്നേറുന്നു. ശരിയാണ് അവിടെയും  ഇവിടെയും ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടയിട്ടുണ്ട് ഉണ്ടായ സംഭവങ്ങളില്‍  പിന്നീട് എടുത്ത നിലപാടുകള്‍ സംഭവങ്ങളില്‍ പ്രതി എത്ര ഉന്നതന്‍ ആയാലും അകത്താകുമെന്നു സിനിമാനടന്റെ കേസില്‍ ജനങ്ങള്‍ക് മനസിലായി 400 കോടി ആസ്തിയുള്ള ഒരു മലയാള സിനിമ പ്രമാണിയെ അയാള്‍ ചെയിതു മോശം പ്രവര്‍ത്തിക്കു പിടിച്ചു86 ദിവസം  ജയില്‍ ഇട്ടു . പ്രതി ഏതു ഉന്നതനായാലും തെറ്റ് ചെയ്താല്‍ അകത്തുകിടക്കുമെന്നു കേരളത്തില്‍ ജീവിച്ചിരിക്കുന്ന രാഷ്ട്രീയ തിമിരം ബാധിക്കാത്തവര്‍ക്ക് ഒക്കെ മനസിലായി എല്ലാ സംഭവങ്ങളും ഇവിടെ ആവര്‍ത്തിക്കുന്നില്ല . വീട്ടമ്മയെ ഉപദ്രവിച്ച കോണ്‍ഗ്രെസ്സുകാരന്‍  എം എല്‍  എ അകത്തായത് . പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ വൈദികന്‍ അകത്തായത് ഇതൊക്കെ  ബാബാ ..അടിക്കുന്ന മുന്മുഖ്യനായിരുന്ന എങ്കില്‍ എന്താകുമെന്ന് ജനങ്ങള്‍ക്ക് നല്ലവിശ്വാസം ഉണ്ട് !
  

                     ഗതാഗത മന്ത്രി ബസ്സോടിക്കേണ്ട, മുനിസിപ്പാലിറ്റി മന്ത്രി റോഡ് അടിച്ചുവാരണ്ട, പൊതുമരാമത്തു മന്ത്രി റോഡുപണിക്ക് പോകണ്ട.
ഭരണചക്രം ചലിപ്പിക്കലാണ് ഭരണാധികാരിയുടെ ജോലി. ഇന്ന് പാവപ്പെട്ട വൃദ്ധകളും വൃദ്ധന്മാരും മുഖ്യമന്ത്രിയേയും കാത്ത് വെയിലത്തു വാടി വീഴുന്നില്ല.ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചു അവരവരുടെ വീടുകളില്‍ എത്തിച്ചുകൊടുക്കുന്നു.
മത്സ്യത്തൊഴിലാളിയുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുകയല്ല ചെയ്യുന്നത്. അവര്‍ക്കായി 192 ഭവനസമുച്ഛയങ്ങള്‍ പൂര്‍ത്തിയായി. ബാക്കിയുളളവ പുരോഗമിക്കുന്നു.
ലോഡ് ഷെഡ്ഡിങ്ങില്ലാതെ രണ്ടു വര്‍ഷം പൂര്‍ത്തിയായി.
നഷ്ടത്തിലാക്കി വില്പനയ്ക്കു വെച്ചിരുന്ന വ്യവസായ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കി. മുന്‍ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി സാഹിബിന്റെ വീടിനടുത്ത് പൂട്ടിക്കിടന്ന എടരിക്കോട് സ്പിന്നിങ് മില്ലും തുറന്നു പ്രവര്‍ത്തിപ്പിച്ചവയില്‍ പെടും.
അമേരിയ്ക്കയില്‍ മലയാളികള്‍ എപ്പോഴും പരാതി പറയുന്ന  നോക്കുകൂലി അവസാനിപ്പിച്ചു.

       ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്ത് പുതുതായി നെല്‍കൃഷി തുടങ്ങി. 4000 ഏക്കര്‍ സ്ഥലത്ത് പുതുതായി തുടങ്ങാന്‍ പോകുന്നു. നല്ലൊരു കാര്‍ഷിക സംസ്‌കാരം ഉടലെടുത്തു.ജനങ്ങളും സ്വയം മുന്നോട്ടു വരാന്‍ തുടങ്ങി. അവര്‍ നദികളും തോടുകളും വൃത്തിയാക്കാന്‍ തുടങ്ങി. നീരൊഴുക്ക് നിലച്ചുപോയിരുന്ന പമ്പവരട്ടാര്‍ നദിയെ അവര്‍ പുനരുജ്ജീവിപ്പിച്ചു.വൃത്തിയാക്കാന്‍ പറ്റാത്ത ഞെളിയന്‍ പറമ്പായിരുന്ന സംസ്ഥാന സിക്രട്ടറിയറ്റ് സേവനകേന്ദ്രമായി മാറി. ജോലിക്കാര്‍ക്ക് പഞ്ചിങ് നിര്‍ബ്ബന്ധമാക്കി.മാത്രമ്മല്ല ഒരുഫയലുകളും ചുവപ്പു നാടയില്‍ കുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നു ഇനിമുതല്‍ വ്യവസായം തുടങ്ങാന്‍ ആഗ്രഹി ക്കുന്നവര്‍ക് ഏകജാലക ലൈസെന്‍സ് സമ്പ്രദായം  നടപ്പാക്കി. വ്യവസായങ്ങള്‍ക്ക് തടസ്സമില്ലാതെ ലൈസന്‍സ് ലഭ്യമാക്കുന്നതിന് പുതിയ നിയമം നിര്‍മ്മിച്ചു. ഏഴു നിയമങ്ങള്‍ ഭേദഗതി ചെയ്താണ് നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുളള പുതിയ നിയമം കൊണ്ടുവന്നത്. സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനുളള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഫലമുണ്ടായി. 13 വ്യവസായങ്ങള്‍ ലാഭത്തിലേക്ക് വന്നു. പൊതുവായ നഷ്ടം ഗണ്യമായി കുറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ പൊതുമേഖലയെ സംരക്ഷിക്കാനും വികസിപ്പിക്കാനുമാണ് കേരളം ശ്രമിക്കുന്നത്. ഏതു പ്രശ്‌നത്തിലും ജനങ്ങളോടൊപ്പം നില്‍ക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. പിണറായി വിജയന്‍ എന്ന മുഖ്യന്‍ തൊളില്‍ കൈയിട്ടു വെളുക്കെ ചിരിച്ചു ജനങ്ങളുടെ 
പോക്കറ്റില്‍ നിന്ന് പണം അടിച്ചു മാറ്റുന്ന   മുഖ്യനല്ല മറിച്ചു പറയുന്ന കാര്യങ്ങള്‍ ചെയ്യുന്ന, ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ പറയുന്ന കേരളം കണ്ട ഏറ്റവും നല്ല മുഖ്യനെന്നു അമേരിക്കന്‍ മലയാളികള്‍ക്ക് പ്രിങ്കരനായ ഡോക്ടര്‍ എം വി പിള്ള ഈ അടുത്തിടക്ക് പറഞ്ഞത് ഓര്‍ക്കുന്നു . സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്‌കൂള്‍ തുറക്കും മുമ്പ് തന്നെ പാഠപുസ്തകവും സൗജന്യ യൂണിഫോമും വിതരണം ചെയ്തത് മുന്‍പ് പതിവില്ലാത്തതാണ്.

നിപ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്നതിനിടയില്‍ രോഗം ബാധിച്ച് മരണപ്പെട്ട നഴ്‌സ് ലിനിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം. രണ്ട് മക്കള്‍ക്കും പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. ആരോഗ്യ രംഗത്തെ ഇടപെടലുകള്‍ കൊണ്ട് നിപ വൈറസ് പടരാതെ നോക്കി. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഷാര്‍ജ ജയിലുകളില്‍ തൊഴില്‍ സംബന്ധമായി ജയില്‍ ശിക്ഷ അനുഭവിക്കുന്നവരെ ഇന്ത്യക്കാരെ  മോചിപ്പിച്ചു സംഭവും പിണറയി വിജയ്യെന്റെ ഭരണത്തിലെ പൊന്‍തൂവലാണ് .രണ്ടു വര്‍ഷത്തെ മുഴവന്‍ കാര്യങ്ങള്‍ ഇവിടെ എഴുതാന്‍ പറ്റില്ല പൊതുവായി ചില കാര്യങ്ങള്‍ പറഞ്ഞു എന്ന് മാത്രം.

  ഈ ലേഖകന്‍ കാണുന്ന  മികച്ചകാര്യം ഇന്ത്യയില്‍ ആകമാനും വര്‍ഗീയതയുംആര്‍ എസ് എസ് ആ ക്രമവും  ആളിക്കത്തിയപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും ഉറച്ചു മതില്‍ പോലെ ഗോള്‍ വലകാക്കക്കുന്നതു പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി മാത്രമെന്ന് ഇന്ത്യയിലെ മനുഷ്യ സ്‌നേഹികളായ മനുഷ്യര്‍ ഒന്നടക്കം വിലയിരുത്തി എന്നുള്ളതാണ്. ഈ രണ്ടുവര്‍ഷത്തെ ഭരണനേട്ടവും  രാഷ്ട്രീയ സാമൂഹിക നേട്ടവും ഒരു പൊതുപ്രവര്തകന്റെ നിലപാടുകളുടെ വിജയവും ആണെന്ന് കരുതുന്നു. എല്ലാം ശരിയാകുമെന്ന് ചുമ്മാ പറഞ്ഞതല്ലാ എന്ന് എല്ലാവര്ക്കും മനസിലായി തുടങ്ങിയെന്നുള്ളത് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയുടെ ഏറ്റവും വലിയ നേട്ടം. 

രണ്ട് വര്‍ഷം  കൊണ്ട് തന്നെ പിണറായി വിജയന്‍ ഫൈനലിലേക്ക്    (ജോസ് കാടാപുറം )
Join WhatsApp News
Philip 2018-06-18 08:20:37
ഇത്രയ്ക്കു ശരിയാക്കുമെന്ന് പ്രതീക്ഷിച്ചില്ല .... 
Vayanakkaran 2018-06-18 21:14:24
ഓം പിണറായി നമ! വിജയനായ നമോ സ്‌തുതേ! ദീപസ്തംഭം എത്ര
മഹാശ്ചര്യം! ഗംഭീര ലേഖനം! അഭിനന്ദനങ്ങൾ!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക