Image

റഷ്യയില്‍ ഒരു മെക്‌സിക്കന്‍ അപാരത; ജര്‍മ്മനി കീഴടങ്ങി

Published on 17 June, 2018
റഷ്യയില്‍ ഒരു മെക്‌സിക്കന്‍ അപാരത; ജര്‍മ്മനി കീഴടങ്ങി

മോസ്‌ക്കോ: ചാമ്പ്യന്മാരായ ജര്‍മനിക്ക് ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ തന്നെ കാലിടറി. പഴയ ഫോമിന്റെ ഏഴയലത്തെത്താതെ തപ്പിത്തടഞ്ഞ ചാമ്പ്യന്മാര്‍ ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തില്‍ മെക്‌സിക്കോയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് തോറ്റത്.  ഇതാദ്യമായാണ് കിരീടം നേടിയശേഷം ആദ്യ മത്സരത്തില്‍ തന്നെ ജര്‍മനി തോല്‍ക്കുന്നത്. മികച്ച തന്ത്രം കൊണ്ട് ജര്‍മനിയെ വെള്ളം കുടിപ്പിച്ച മെക്‌സിക്കോയ്ക്കു വേണ്ടി ഹിര്‍വിങ് ലൊസാനോയാണ് മുപ്പത്തിയഞ്ചാം മിനിറ്റില്! ചാമ്പ്യന്മാരെ വീഴ്ത്തിയ ഗോള്‍ നേടിയത്. യോഗ്യതാ റൗണ്ടില്‍ നാല് ഗോളുകളടിച്ച ലൊസാനോയുടെ ലോകകപ്പിലെ ആദ്യ ഗോളായിരുന്നു ഇത്. അതും ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക