Image

കെജ്‌രിവാളിന്റെ വാദം തെറ്റ്, നിസ്സഹകരണത്തിലല്ല ഐഎഎസ് അസോസിയേഷന്‍

Published on 17 June, 2018
കെജ്‌രിവാളിന്റെ വാദം തെറ്റ്, നിസ്സഹകരണത്തിലല്ല ഐഎഎസ് അസോസിയേഷന്‍
ഡല്‍ഹിയിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ സമരത്തിലാണെന്ന മുഖ്യമന്ത്രി കെജ്‌രിവാളിന്റെ ആരോപണം തെറ്റാണെന്ന് ഐഎഎസ് അസോസിയേഷന്‍.
'ഞങ്ങള്‍ സമരത്തിലല്ല. ഡല്‍ഹിയിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ സമരത്തിലാണെന്ന വിവരം പൂര്‍ണമായും തെറ്റും അടിസ്ഥാനരഹിതവുമാണ്. ഞങ്ങള്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഓരോ വകുപ്പും അവരവരുടേതായ ജോലികള്‍ ചെയ്യുന്നുണ്ട്. ചിലപ്പോഴൊക്കെ അവധി ദിവസങ്ങളിലും ഞങ്ങള്‍ ജോലി ചെയ്യാറുണ്ട്' ഐഎഎസ് അസോസിയേഷന്‍ പ്രതിനിധി മനീഷാ സക്‌സേന മാധ്യമങ്ങളോടു പറഞ്ഞു. 

രാഷ്ട്രീയകാരണങ്ങള്‍ക്കു വേണ്ടി തങ്ങളെ ഉപയോഗപ്പെടുത്തുകയാണെന്ന് ഐഎഎസ് അസോസിയേഷന്‍ അംഗം വര്‍ഷാ ജോഷി പറഞ്ഞു. ഞങ്ങളെ ഞങ്ങളുടെ ജോലി ചെയ്യാന്‍ അനുവദിക്കൂ. അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സര്‍ക്കാരിനോടുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും നാലുമന്ത്രിമാരും ലെഫ്. ഗവര്‍ണറുടെ വസതിയില്‍ നടത്തുന്ന കുത്തിയിരിപ്പ് സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക് കടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിലേക്ക് ആം ആദ്മി പാര്‍ട്ടി നടത്തുന്ന പ്രതിഷേധ മാര്‍ച്ച് ഇന്നു വൈകിട്ട് നാലുമണിക്ക് ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക