Image

'കെജ്‌രിവാളിന്റെ സമരത്തില്‍ ഇടപെടണം'; പിണറായിയടക്കം നാല്‌ മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി

Published on 17 June, 2018
 'കെജ്‌രിവാളിന്റെ സമരത്തില്‍ ഇടപെടണം'; പിണറായിയടക്കം നാല്‌ മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി

ഐഎഎസ്‌ ഉദ്യോഗസ്ഥര്‍ നടത്തുന്ന നിസഹകരണ സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ഡല്‍ഹി ലഫ്‌.ഗവര്‍ണറുടെ ഓഫീസില്‍ ആറു ദിവസമായി മഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാളും സഹമന്ത്രിമാരും നടത്തുന്ന സമരം പുതിയ രാഷ്ട്രീയ കൂട്ടായ്‌മക്ക്‌ വേദിയായി.

കെജ്‌രിവാളിന്റെ സമരത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട്‌ നാലു മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. ഡല്‍ഹിയില്‍ നീതി ആയോഗ്‌ യോഗത്തിനിടെയാണ്‌ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി എന്നിവവര്‍ മോദിയെ കണ്ടത്‌. കെജരിവാളിന്റെ സമരം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന്‌ മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്റെ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡല്‍ഹി ലഫ്‌.ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ സമരം നടത്തുന്ന കെജ്‌രിവാളിനെ കാണാന്‍ പിണറായി വിജയനടക്കം നാലു മുഖ്യമന്ത്രിമാര്‍ അവസരം ചോദിച്ചെങ്കിലും അനുവദിച്ചിരുന്നില്ല. ഇതേതുടര്‍ന്ന്‌ മുഖ്യമന്ത്രിമാര്‍ ഒരുമിച്ച്‌ കെജ്‌രിവാളിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

ബിജെപിക്കെതിരായ വിശാല സഖ്യത്തിന്‌ കെജ്രിവാളിന്റെ പ്രതിഷേധ സമരം കാരണമാകുന്നതായുള്ള സൂചനകളാണ്‌ ഉരുത്തിരിഞ്ഞുവരുന്ന പുതിയ സാചര്യമെന്നാണ്‌ വിലയിരുത്തല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക