Image

ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ ലോറി കൊക്കയിലേക്ക്‌ മറിഞ്ഞ്‌ ഏഴുപേര്‍ മരിച്ചു

Published on 17 June, 2018
ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ ലോറി കൊക്കയിലേക്ക്‌ മറിഞ്ഞ്‌ ഏഴുപേര്‍ മരിച്ചു

ഹൈദരാബാദ്‌:  ലോറി കൊക്കയിലേക്ക്‌ മറിഞ്ഞ്‌ ഏഴു പേര്‍ മരിച്ചു. 20 പേര്‍ക്ക്‌ പരിക്കേറ്റു. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ്‌ അപകടമുണ്ടായത്‌. തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരിയില്‍ നിന്നുള്ള തൊഴിലാളികളാണ്‌ അപകടത്തില്‍പ്പെട്ടത്‌.

അപകടകാരണം വ്യക്തമല്ലെന്ന്‌ പൊലീസ്‌ അറിയിച്ചു. ചിറ്റൂരിലെ നയനൂരു പെദ്ദവാങ്കയിലെ അമ്‌ബത്‌ അടി താഴ്‌ച്ചയുള്ള കുഴിയിലേക്കാണ്‌ ലോറി മറിഞ്ഞത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക