Image

പ്രവാസി സംരംഭം : 'സരിഗമ രാഗം' പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു

Published on 17 June, 2018
 പ്രവാസി സംരംഭം : 'സരിഗമ രാഗം' പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു


അബുദാബി : ഈദുല്‍ ഫിത്വറിനോട്‌ അനുബന്ധിച്ച്‌ അബുദാബി കേന്ദ്രമായി പ്രവര്‍ത്തി ക്കുന്ന സംഗീത കൂട്ടായ്‌മ യായ സോംഗ്‌ ലവ്‌ ഗ്രൂപ്പ്‌ പുറത്തിറക്കിയ `സരിഗമ രാഗം` എന്ന സംഗീത ആല്‍ബം പ്രേക്ഷക ശ്രദ്ധ നേടി ഹിറ്റ്‌ ചാര്‍ട്ടിലേക്കു കുതിക്കുന്നു. മാപ്പിളപ്പാട്ട്‌ ഗാനാലാപന രംഗത്ത്‌ വേറിട്ട ശബ്ദ മായ റൗഫ്‌ തളിപ്പറമ്പ്‌ ഒരു ഇടവേളയ്‌ക്കു ശേഷം സജീവ മാവുന്ന ആല്‍ബ മാണ്‌ 'സരിഗമരാഗം'.
https://www.youtube.com/watch?v=FVq7Uizb5Oo

സുബൈര്‍ തളിപ്പറമ്പ്‌ രചനയും സംഗീതവും നിര്‍വ്വ ഹിച്ച്‌ 2008 ല്‍ റിലീസ്‌ ചെയ്‌ത 'ഇനിയെന്ന്‌ കാണും ' എന്ന ആല്‍ബ ത്തിലെ ഹിറ്റ്‌ ഗാന ങ്ങളില്‍ ഒന്നായിരുന്നു പ്രശസ്‌ത ഗായിക രഹ്ന പാടിയ 'സരിഗമരാഗം... തകധിമി മേളം....` എന്ന്‌ തുടങ്ങുന്ന കല്യാണപ്പാട്ട്‌. വടക്കേ മലബാറി ലെ മുസ്‌ലിം വിവാഹ വേദി യുടെ പ്രൗഢിയും സവി ശേഷത കളും മണവാള ന്റെയും മണ വാട്ടി യുടെയും വിശേഷ ങ്ങളും വിവരിക്കുന്ന ആകര്‍ഷ ക മായ വരി കള്‍, റൗഫ്‌ തളിപ്പറമ്പ്‌ തന്റെ ആദ്യ കാല ഹിറ്റ്‌ ഗാനങ്ങള്‍ക്കൊപ്പം കിട പിടിക്കുന്ന തരത്തില്‍ ആര്‍ജ്ജവ ത്തോടെ പാടി ഫലിപ്പിക്കുന്നതില്‍ വിജയി ച്ചിരി ക്കുന്നു.

മാപ്പിളപ്പാട്ടു ഗാനാസ്വാദാകര്‍ പത്തു വര്‍ഷമായി നെഞ്ചേറ്റിയ സരിഗമരാഗം എന്ന ഈ ഗാനം ഗള്‍ഫില്‍ അടക്കം നിരവധി വേദി കളിലും ടെലിവിഷന്‍ റിയാലിറ്റി ഷോകളിലും ഗായിക രഹ്ന തന്റേതായ ശൈലിയില്‍ അവതരിപ്പിച്ചു വരുന്നു. രണ്ടു പതിറ്റാണ്ടു കാലം ദുബായില്‍ പ്രവാസ ജീവിതം നയിച്ചിരുന്ന റൗഫ്‌ തളിപ്പറമ്പും പ്രവാസ ലോക ത്തെ ശ്രദ്ധേയനായ എഴു ത്തു കാരന്‍ സുബൈര്‍ തളിപ്പറമ്പും ആദ്യമായി ഈ ആല്‍ബ ത്തിലൂടെ ഒത്തു ചേരുന്നു എന്നതും ഈ ദൃശ്യാ വിഷ്‌കാര ത്തിന്റെ പ്രത്യേകതയാണ്‌.

സോംഗ്‌ ലവ്‌ ഗ്രൂപ്പിന്റെ ബാനറില്‍ സിദ്ധീഖ്‌ ചേറ്റുവ നിര്‍മ്മിച്ച്‌ മില്ലേനിയം വീഡിയോസ്‌ പുറ ത്തിറക്കിയ ആല്‍ബ ത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ കമറുദ്ധീന്‍ കീച്ചേരി, ഹംസ, ഷംസുദ്ധീന്‍ കുറ്റിപ്പുറം, റഫീഖ്‌ തളിപ്പറമ്പ്‌, ജബ്ബാര്‍ മടക്കര എന്നിവരാണ്‌. സ്റ്റുഡിയോ : ഒബ്‌സ്‌ക്യൂറ തളിപ്പറമ്പ്‌.
VISUAL LINK : https://youtu.be/FVq7Uizb5Oo

https://www.youtube.com/watch?v=FVq7Uizb5Oo
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക