Image

മണ്‍സൂണ്‍ താണ്ഡവത്തിനു നടുവില്‍ ചടയമംഗലത്ത് ഗരുഡന്‍ തൂക്കം:ലോകത്തിലേറ്റം വലിയപക്ഷിശില്‍പ്പം പറക്കാന്‍ റെഡി (കുര്യന്‍ പാമ്പാടി)

Published on 16 June, 2018
മണ്‍സൂണ്‍ താണ്ഡവത്തിനു നടുവില്‍ ചടയമംഗലത്ത് ഗരുഡന്‍ തൂക്കം:ലോകത്തിലേറ്റം വലിയപക്ഷിശില്‍പ്പം പറക്കാന്‍ റെഡി (കുര്യന്‍ പാമ്പാടി)
‘’മലബാറില്‍ ഉരുള്‍പൊട്ടി നിരവധി ജീവന്‍ പൊലിഞ്ഞു,’’ ‘’മീനച്ചിലാര്‍ കരകവിഞ്ഞു, ദുരിതനീര്‍ ഒഴുകിയെത്തി’’ എന്നു പത്ര ങ്ങളില്‍ തലക്കെട്ട് ‘’മഴയും കാറ്റും മൂലം നിര്‍ത്തിവച്ച തേക്ക ടി യിലെ ബോട്ടിംഗ് പുനരാരംഭിച്ചു’’ എന്നു മറ്റൊന്ന്. ഒപ്പം ‘’നിപ്പാ വൈറസിനെ എതിര്‍ത്തു തോല്പിച്ചതിന് കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍

ക്ക് ഹൈക്കോടതിയുടെ അഭിനന്ദനം’’ എന്നും. ഇതിനിടെ കേരളം കൊട്ടിഘോഷിച്ചിരുന്ന മണ്‍സൂണ്‍ ടൂറിസം എവിടെയോ പോയൊളിച്ചു.

എംസി റോഡില്‍ കൊട്ടാരക്കരക്കും കിളിമാനൂരിനും നടു വിലാണ് കൊല്ലം ജില്ലയിലെ ചടയമംഗലം. മഹാഭാരത ത്തിലെ ജടയമംഗലം ചടയമംഗലം ആയെന്നാണ് ഒരു വിശ്വാസം. രാവണന്‍ പുഷ്പക വിമാനത്തില്‍ സീതയെ അപഹരിച്ചു കൊണ്ടു പോകുമ്പോള്‍ എതിര്‍ത്ത ജടായു എന്ന ഗരുഡനെ ചിറകരിഞ്ഞു വീഴ്ത്തിയ ഇടമാണത്രെ ചടയമംഗലം. ഏഴാം നൂറ്റാണ്ടില്‍ ‘നെടിയ പരന്താക നെടുംചടയന്‍’ അവിടം ഭരിച്ചിരുന്നു എന്നും കേട്ടുകേള്‍ വിയുണ്ട്.

കഥകള്‍ എന്തൊക്കെ ആയാലും പ്രശസ്ത ചലച്ചിത്ര സംവിധായ കനും ശില്പിയുമായ രാജീവ് അഞ്ചലിന്റെ നേതൃത്വത്തില്‍ ടൗണിലെ മലമുകളില്‍ ലോകത്തിലെ ഏറ്റം വലിയ ഗരുഡ ശില്‍പ്പം ഒരുക്കികൊണ്ടു ചടയമംഗലം കേരളത്തിന്റെ ടൂറി സ്റ്റു ഭൂപടത്തില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നു. ശില്‍പ്പം ഉള്‍കൊള്ളുന്ന ജടായു എര്‍ത് സ് സെന്റര്‍ ജൂലൈയില്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

രാജീവ് പത്തു വര്‍ഷമായി കൊണ്ടുനടന്ന സ്വപ്നമാണ് ഇതോടെ സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. മോഹന്‍ലാല്‍ നായകനായ അവാര്‍ഡ് ചിത്രം ‘ഗുരു’ ഉള്‍പ്പെടെ പത്തു ചിത്രങ്ങള്‍ സംവിധാനം ചെയ്തതു. ഓസ്കറിന് ഇന്ത്യ നോമിനേറ് ചെയ്ത ചിത്രമാണ് ‘ഗുരു’. പത്തു ചിത്ര ങ്ങളുടെ ആര്‍ട് ഡയറക്ടര്‍ ആയി. മറ്റനേകം ഹൃസ്വ ചിത്രങ്ങളും നിര്‍മ്മിച്ചു. ശില്പകലക്കുള്ള 1977 ലെ ലളി തകലാ അക്കാദമി പുരസ്കാരം നേടി. കലയെ ജനാധിപത്യവല്‍ ക്കരിക്കുകയെന്ന തന്റെ സ്വപ്നമാണ് ജടായു എര്‍ത് സ് സെന്ററിലൂടെ നിറവേറുന്നതെന്ന് രാജീവ് പറയുന്നു.

ശില്‍പ്പം, മ്യൂസിയം, ഹെലിപ്പാഡ്, കേബിള്‍കാര്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ എല്ലാം സന്നിവേശിപ്പിച്ച ഈ സെന്റര്‍ പോലെ മറ്റൊന്ന് കേരളത്തിലെന്നല്ല ഇന്ത്യയില്‍ തന്നെ ഇല്ല. സിംഗപ്പൂരിലെ സെന്റോസ ദ്വീപിലോ വാള്‍ട് ഡിസ്‌നി വേള്‍ഡിലോ ഇതുപോലൊന്ന് ആസ്വദിക്കാന്‍ സാധി ക്കില്ല.

ചടയ മംഗലം പഞ്ചയായത്തില്‍ ടൌണ്‍ വാര്‍ഡില്‍ തന്നെ യാണ് ജടായുപ്പാറ. മുട്ടിയുരുമ്മി നില്‍ക്കുന്ന നാലുമലകള്‍ ചേര്‍ത്താണ് 65 ഏക്കര്‍ വരുന്ന എര്‍ത് സ് സെന്ററിന്റെ പരികല്പന. സിരാകേന്ദ്രം ജടായു ശില്‍പ്പം തന്നെ. 200 അടി നീളം, 150 അടി വീതി, 70 അടി ഉയരം. ശില്‍പ്പത്തിന് ഉള്ളിലാണ് മ്യൂസിയവും ആയുര്‍കേന്ദ്രവുമൊക്കെ. സ്വിറ്റ്‌സര്‍ലണ്ടി ല്‍ നിന്ന് ഇറക്കുമതി ചെയ്ത കേബിള്‍ കാറിനു തന്നെ 45 കോടി മുടക്കായി. രണ്ടു ഹെലികോ പ്റ്ററു കള്‍ ഇറങ്ങാവുന്ന ഹെലി പ്പാഡ് തൊട്ടടുത്ത്. അഞ്ചു മിനിറ്റ് മുതല്‍ 15 മിനിറ്റ് വരെ ജടായുപ്പാറയുടെ മുകളില്‍ ചുറ്റിപറക്കാന്‍ ഏര്‍പ്പാടുണ്ട്.

ബിഒടി (ബില്‍ഡ് ഓപറേറ് ട്രാന്‍സ്ഫര്‍) രീതിയില്‍ മുപ്പതു വര്‍ഷ ത്തേക്കാണ് എര്‍ത് സ് സെന്റര്‍ പ്രവര്‍ത്തിക്കുക. അതിനു ശേഷം സെന്റര്‍ സര്‍ക്കാരിന് കൈമാറും. അതു വരെ വരുമാനത്തിന്റെ രണ്ടു ശതമാനം ഗവര്‌മെന്റിനു ലഭിക്കും. സര്‍ക്കാര്‍ മുടക്കുന്നത് പന്ത്രണ്ടു കോടിയോളം രൂപ. നൂറ്റമ്പതു പേരാണ് സംരംഭത്തില്‍ മുതല്‍ മുടക്കി യിട്ടുള്ളതെന്നു സെന്റര്‍ ഡയറക്ടര്‍ രാജീവ് പറഞ്ഞു. കേരളത്തിലെ ടൂറിസം രംഗത്ത് ആദ്യത്തെ ബിഒടി സംരംഭം. എറ്റം വലുതും. സംരംഭകരില്‍ കൂടുതല്‍ പേരും ഗള്‍ഫുകാരാണ്. വടക്കേ അമേരിക്കക്കാരും ഉള്‍പ്പെട്ടി ട്ടുണ്ട്.

തുടക്കത്തില്‍ കേബിള്‍കാര്‍ യാത്രക്ക് പ്രവേശന ഫീ അടക്കം 450 രൂപയാണ് ഒരാള്‍ക്കു ചാര്‍ജ്. അഡ്വഞ്ചര്‍ പാര്‍ക്കില്‍ ആധു നിക സാഹസിക വിനോദങ്ങളും ഭക്ഷണവും ഉള്‍പ്പെടെ പാക്കേജിന് 2500 രൂപ. ഗുഹക്കുള്ളില്‍ സിക്‌സ് ഡി തീയറ്ററും ആയുര്‍വേദ ചികിത്സാ കേന്രവും ഉടനെ സജ്ജമാകും. സിങ്കപ്പൂര്‍ ഡിസ്‌നി വേള്‍ഡിലെ പ്രവേശനത്തിന് മുതിര്‍ന്നവര്‍ക്ക് 3735 രൂപയും കുട്ടികള്‍ക്ക് 2750 രൂപയുമാണ്. ഭക്ഷണ പാനീയങ്ങ ള്‍ക്കു വേറെ മുടക്കണം.

സ്‌റ്റേറ്റ് ഹൈവേ നമ്പര്‍ വണ്‍ ആയ എംസി റോഡിലെ യാത്ര യില്‍ ഒരു ഇടത്തവളം പോലും ആകാന്‍ ഭാഗ്യം സിദ്ധി ച്ചിട്ടില്ലാത്ത കൊച്ചു പട്ടണമാണ് ചടയമംഗലം. ജടായു കേന്ദ്രം തുറക്കുന്നതോടെ സ്ഥിതി ആകെ മാറും. ചടയമംഗലം പഞ്ചായത്തില്‍ 2011 ലെ കണക്കു പ്രകാരം 22213 ജനങ്ങള്‍. പതിനഞ്ചു വാര്‍ഡ്. ‘’ടൂറിസ്റ്റു കേന്ദ്രം ഞങ്ങള്‍ക്ക് അഭിമാനം തന്നെ. പക്ഷേ അത് പഞ്ചായ ത്തിനും പ്രയോജനം ചെയ്യണം. എങ്കിലേ ഒപ്പം നാടിനും വളരാന്‍ കഴിയൂ,’’ബുധനാഴ്ച അധികാരമേറിയ പ്രസിഡന്റ പി. രാധാകൃഷ്ണന്‍ നായര്‍ പറയുന്നു.

ഇടക്കോട് വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന നായര്‍ സിപിഎമ്മി ലെ മുന്‍ ധാരണപ്രകാരം എം.മണികണ്ഠന്‍ പിള്ള യില്‍ നിന്ന് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തിട്ടു ഏതാനും ദിവസമേ ആയിട്ടുള്ളു. വൈസ് പ്രസിഡ ന്റ് സ്ഥാനം ബി.മിനിയില്‍ നിന്ന് എ. സജീനയുംഏറ്റെടുത്തു. കോളജ് അധ്യാപകനായിരുന്ന രാധാകൃഷ്ണന്‍ 2005 മുതല്‍ പഞ്ചായത്ത് അംഗമാണ്. മുമ്പ് വൈസ് പ്രസിഡ ന്റുമായിരുന്നു. പത്‌നി ആര്‍. ശാന്തമ്മയാകട്ടെ കഴിഞ്ഞ തവണത്തെ മെമ്പറും. നിയമസഭയില്‍ മുല്ലക്കര രത്‌നാകരനാണ് ചടയമംഗലത്തെ പ്രതിനിധീകരിക്കുന്നത്. ലോക് സഭയില്‍ കൊല്ലം മണ്ഡലത്തി ലാണ് ഈ മേഖല. എന്‍കെ. പ്രേമചന്ദ്രന്‍ മെമ്പര്‍.

ജടായു എര്‍ത് സ് സെന്റര്‍ ഉള്‍പ്പെടുന്ന ടൌണ്‍ വാര്‍ഡില്‍ (വാര്‍ഡ് 9) ആര്‍. രാജേന്ദ്രന്‍ പിള്ളയാണ് പ്രതിനിധി.
മണ്‍സൂണ്‍ താണ്ഡവത്തിനു നടുവില്‍ ചടയമംഗലത്ത് ഗരുഡന്‍ തൂക്കം:ലോകത്തിലേറ്റം വലിയപക്ഷിശില്‍പ്പം പറക്കാന്‍ റെഡി (കുര്യന്‍ പാമ്പാടി)മണ്‍സൂണ്‍ താണ്ഡവത്തിനു നടുവില്‍ ചടയമംഗലത്ത് ഗരുഡന്‍ തൂക്കം:ലോകത്തിലേറ്റം വലിയപക്ഷിശില്‍പ്പം പറക്കാന്‍ റെഡി (കുര്യന്‍ പാമ്പാടി)മണ്‍സൂണ്‍ താണ്ഡവത്തിനു നടുവില്‍ ചടയമംഗലത്ത് ഗരുഡന്‍ തൂക്കം:ലോകത്തിലേറ്റം വലിയപക്ഷിശില്‍പ്പം പറക്കാന്‍ റെഡി (കുര്യന്‍ പാമ്പാടി)മണ്‍സൂണ്‍ താണ്ഡവത്തിനു നടുവില്‍ ചടയമംഗലത്ത് ഗരുഡന്‍ തൂക്കം:ലോകത്തിലേറ്റം വലിയപക്ഷിശില്‍പ്പം പറക്കാന്‍ റെഡി (കുര്യന്‍ പാമ്പാടി)മണ്‍സൂണ്‍ താണ്ഡവത്തിനു നടുവില്‍ ചടയമംഗലത്ത് ഗരുഡന്‍ തൂക്കം:ലോകത്തിലേറ്റം വലിയപക്ഷിശില്‍പ്പം പറക്കാന്‍ റെഡി (കുര്യന്‍ പാമ്പാടി)മണ്‍സൂണ്‍ താണ്ഡവത്തിനു നടുവില്‍ ചടയമംഗലത്ത് ഗരുഡന്‍ തൂക്കം:ലോകത്തിലേറ്റം വലിയപക്ഷിശില്‍പ്പം പറക്കാന്‍ റെഡി (കുര്യന്‍ പാമ്പാടി)മണ്‍സൂണ്‍ താണ്ഡവത്തിനു നടുവില്‍ ചടയമംഗലത്ത് ഗരുഡന്‍ തൂക്കം:ലോകത്തിലേറ്റം വലിയപക്ഷിശില്‍പ്പം പറക്കാന്‍ റെഡി (കുര്യന്‍ പാമ്പാടി)മണ്‍സൂണ്‍ താണ്ഡവത്തിനു നടുവില്‍ ചടയമംഗലത്ത് ഗരുഡന്‍ തൂക്കം:ലോകത്തിലേറ്റം വലിയപക്ഷിശില്‍പ്പം പറക്കാന്‍ റെഡി (കുര്യന്‍ പാമ്പാടി)മണ്‍സൂണ്‍ താണ്ഡവത്തിനു നടുവില്‍ ചടയമംഗലത്ത് ഗരുഡന്‍ തൂക്കം:ലോകത്തിലേറ്റം വലിയപക്ഷിശില്‍പ്പം പറക്കാന്‍ റെഡി (കുര്യന്‍ പാമ്പാടി)മണ്‍സൂണ്‍ താണ്ഡവത്തിനു നടുവില്‍ ചടയമംഗലത്ത് ഗരുഡന്‍ തൂക്കം:ലോകത്തിലേറ്റം വലിയപക്ഷിശില്‍പ്പം പറക്കാന്‍ റെഡി (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക