Image

എന്‍ എസ് എസ് ദേശീയ സംഗമം കരയോഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി

ശ്രീകുമാര്‍ പി Published on 16 June, 2018
എന്‍ എസ് എസ് ദേശീയ സംഗമം കരയോഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി
ഷിക്കാഗോ:  എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഷിക്കാഗോയില്‍  നടക്കുന്നനാലാമത് ദേശീയ സംഗമത്തിന് അമേരിക്കയിലെ നായര്‍ കരയോഗങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തിയതായി  പ്രസിഡന്റ് എം.എന്‍.സി നായര്‍ , വൈസ് പ്രസിഡന്റ് ഗോപിനാഥ കുറുപ്പ്, ജനറല്‍ സെക്രട്ടറി അജിത് നായര്‍, ജായിന്റ് സെക്രട്ടറി പ്രമോദ് നായര്‍, ട്രഷറര്‍ മഹേഷ് കൃഷ്ണ്ന്‍ ജോയിന്റ് ട്രഷറര്‍ ഹരി ശിവരാമന്‍, നായര്‍ ്‌സോസിയേഷന്‍ ഓഫ് ചിക്കാഗോ പ്രസിഡന്റ് വാസുദേവന്‍ പിള്ള എന്നിവര്‍ അറിയിച്ചു. ചിക്കാഗോ ഹില്‍ട്ടണ്‍ ഓക് ബ്രൂക് റിസോര്‍ട്ടില്‍ ആഗസ്റ്റ് 10, 11, 12 തീയതികളിലാണ് കണ്‍വന്‍ഷന്‍.

ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ നായര്‍ സൊസൈറ്റി, നായര്‍ ബനവലന്റ് അസോസിയേഷന്‍, നായര്‍  സര്‍വീസ്്് സൊസൈറ്റി  ഓഫ് കാലിഫോര്‍ണിയ, ്‌നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ്  കാനഡ,നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്‌സാസ്,നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് പെന്‍സില്‍വാനിയ,നായര്‍ സൊസൈറ്റി ഓഫ് ഗ്രേറ്റ് വാഷിംഗ്ടണ്‍, നായര്‍ സൊസൈറ്റി ഓഫ് ഡെല്‍വര്‍വാലി,നായര്‍ സൊസൈറ്റി ഓഫ് ഗ്രേറ്റര്‍ ചിക്കാഗോ, നാമം, എന്‍എസ് എസ്് ഓഫ് ഹഡ്‌സന്‍ വാലി, നായര്‍ സൊസൈറ്റി ഓഫ് മിഷിഗണ്‍  തുടങ്ങിയ കരയോഗങ്ങളില്‍നിന്നെല്ലാം പ്രതിനിധികളും പ്രവര്‍ത്തകരും പങ്കെടുക്കും. ദേശീയ സംഗമത്തിന്‍രെ ഭാഗമായി ഏതാനും പുതിയ സ്ഥലങ്ങളില്‍ കരയോഗങ്ങള്‍ ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

അമേരിക്കയിലെയും കാനഡയിലെയും പ്രധാന നഗരങ്ങളിളില്ലാം നായര്‍ സംഘടനകളുണ്ട്.  ഈ സംഘടനകളെ യോജിപ്പിക്കുന്ന ദേശീയ സംഘടനയാണ് നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക . അമേരിക്കന്‍ ഭൂഖണ്ഡത്തിലെ നായര്‍ കുടുബംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ദ്വൈവാര്‍ഷിക കണ്‍വന്‍ഷനുകളാണ്  പ്രധാന പരിപാടി. കണ്‍വന്‍ഷനോടുബന്ധിച്ച നടത്തുന്ന വിവിധ പരിപാടികള്‍ ഭാരതീയ സംസ്‌ക്കാരത്തിന്റെ മഹത്വവും പാരമ്പര്യവും ഭാവി തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന തരത്തിലാണ് .  അമേരിക്കയിലെ സമുദായ അംഗങ്ങള്‍ക്ക്, പ്രത്യേകിച്ചും കുട്ടികള്‍ക്ക്, പാരമ്പര്യത്തിലും ആചാരങ്ങളിലും താല്പര്യം ഉണ്ടാക്കിയെടുക്കുക. ജീവകാരുണ്യ സഹായങ്ങളൊരുക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങള്‍ക്കും വേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങളും സൗകര്യങ്ങളും ഒരുക്കുക. കേരളത്തിലെയും അമേരിക്കയിലെയും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരസ്പരം സഹകരിക്കുവാന്‍ അവസരങ്ങള്‍ ഒരുക്കുക. അമേരിക്കയിലെ കുട്ടികളില്‍ മലയാള ഭാഷയും ഹൈന്ദവ സംസ്‌കാരവും വളര്‍ത്താന്‍ സഹായിക്കുക. സമുദായത്തിലുള്ള ബിസിനസ്സ് ചെയ്യുന്നവര്‍ക്കും നിക്ഷേപകര്‍ക്കും ഉപഭോക്താക്കള്‍ക്കും പരസ്പര സഹായത്തോടെ വിദേശ ഇടപാടുകളില്‍ വളര്‍ച്ച നേടാന്‍ അവസരമൊരുക്കുക. തുടങ്ങി നിരവധി കാര്യങ്ങള്‍ സംഘടയുടെ പദ്ധതിയാണ്.  അതിനൊപ്പം അമേരിക്കയിലും കേരളത്തിലും നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ക്കും  നേതൃത്വം നല്‍കാനും  ഉദ്ദേശ്യമുണ്ട്.

അമേരിക്കയിലെ മലയാളി നായര്‍ കുടുബങ്ങളെ ഏകോപിപ്പിക്കുന്നതിനായി 2010 ല്‍ ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് തുടങ്ങിയ  നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ സമ്മേളനം 2011 ല്‍ ന്യൂയോര്‍ക്കിലാണ് നടന്നത്. പ്രഥമ  ദേശീയ കണ്‍വന്‍ഷന്‍ 2012 ല്‍ ഡാളസിലും തുടര്‍ന്ന് 2014 ല്‍ വാഷിംഗ്ടണിലും 2016ല്‍ ഹൂസ്റ്റണിലും  കണ്‍വന്‍ഷന്‍ നടന്നു.

എന്‍ എസ് എസ് ദേശീയ സംഗമം കരയോഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക