Image

ഫാമിലി കോണ്‍ഫറന്‍സ്; ഗായകന്‍ ബിനോയ് ചാക്കോ റാഫിളില്‍ പങ്കാളിയായി

രാജന്‍ വാഴപ്പള്ളില്‍ Published on 16 June, 2018
ഫാമിലി കോണ്‍ഫറന്‍സ്; ഗായകന്‍ ബിനോയ് ചാക്കോ റാഫിളില്‍ പങ്കാളിയായി
ന്യൂയോര്‍ക്ക് : നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ ധനശേഖരണാര്‍ത്ഥം നടത്തുന്ന റാഫിളിന്റെ വിതരണോദ്ഘാടനത്തില്‍ ഗായകന്‍ ബിനോയ് ചാക്കോ പങ്കാളിയാകുമെന്ന് കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ അറിയിച്ചു. ബിനോയ് ചാക്കോയുടെ കോട്ടയത്തുള്ള റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ ജോര്‍ജ് തുമ്പയില്‍ സന്ദര്‍ശിക്കകുയും ടിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു. മുന്‍പ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത അനുഭവം അദ്ധേഹം ജോര്‍ജുമായി പങ്കിടുകയും ചെയ്തു

ടിക്കറ്റ് വിതരണം ഉയരങ്ങളില്‍ എത്തി നില്‍ക്കുന്നതായി ഫിനാന്‍സ് കമ്മിറ്റി ചെയര്‍ എബി കുര്യാക്കോസ് അറിയിച്ചു. കമ്മിറ്റി അംഗങ്ങളുടെ നിരന്തരമായ പ്രവര്‍ത്തനം ഒന്നുകൊണ്ടുമാത്രമാണ് നേട്ടത്തില്‍ എത്തുവാന്‍ സാധിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭദ്രാസനത്തിലെ ഇടവകാംഗങ്ങളുടെ പങ്കാളിത്തം കോണ്‍ഫറന്‍സിന് ശക്തി പകരുന്നുവെന്ന് എടുത്തു പറഞ്ഞു. റാഫിളിന്റെ നറുക്കെടുപ്പ് ജൂലൈ 20 ന് കോണ്‍ഫറന്‍സില്‍ നടക്കും. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ അവരവരുടെ ടിക്കറ്റുകള്‍ കൈവശം കൊണ്ടുവരേണ്ടതാണെന്ന് കമ്മിറ്റി അറിച്ചു.

സുവനീറിന്റെ പ്രിന്റിങ് അവസാന ഘട്ടത്തിലാണെന്ന് ചീഫ് എഡിറ്റര്‍ ഡോ. റോബിന്‍ മാത്യു അറിയിച്ചു. റാഫിളിനു വേണ്ട സഹായങ്ങള്‍ ചെയ്യുകയും ഗ്രാന്റ് സ്‌പോണ്‍സര്‍മാര്‍ ആകുകയും ചെയ്തവര്‍ക്കുമുള്ള നന്ദി കമ്മിറ്റി അറിയിച്ചു. റാഫിളിനെപ്പറ്റി അറിയാന്‍: എബി കുര്യാക്കോസ് : 845 380 2696.

ഇടവക സന്ദര്‍ശനങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. ജൂണ്‍ 17 ന് സാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിയ്ക്കുന്നതാണെന്ന് കോഓര്‍ഡിനേറ്റര്‍ റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ അറിയിച്ചു.
ഫാമിലി കോണ്‍ഫറന്‍സ്; ഗായകന്‍ ബിനോയ് ചാക്കോ റാഫിളില്‍ പങ്കാളിയായിഫാമിലി കോണ്‍ഫറന്‍സ്; ഗായകന്‍ ബിനോയ് ചാക്കോ റാഫിളില്‍ പങ്കാളിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക