Image

താമരശ്ശേരി ചുരം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ മൂന്നുമാസം വേണ്ടിവരുമെന്ന്‌ മന്ത്രി ടി.പി രാമകൃഷ്‌ണന്‍

Published on 16 June, 2018
താമരശ്ശേരി ചുരം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ മൂന്നുമാസം വേണ്ടിവരുമെന്ന്‌ മന്ത്രി ടി.പി രാമകൃഷ്‌ണന്‍


താമരശ്ശേരി: കനത്ത മഴയില്‍ റോഡ്‌ ഇടിഞ്ഞ്‌ ഗതാഗതം തടസ്സപ്പെട്ട താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം തുടരാന്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ തീരുമാനം. ഭാരമുള്ള വാഹനങ്ങള്‍ കടത്തിവിടില്ല. കെ.എസ്‌.ആര്‍.ടി.സി ഷട്ടില്‍ സര്‍വീസ്‌ ഉള്‍പ്പെടെ ഏര്‍പ്പെടുത്തി വാഹന സൗകര്യം ഒരുക്കുമെന്ന്‌ മന്ത്രി ടി.പി രാമകൃഷ്‌ണന്‍ പറഞ്ഞു.

കോഴിക്കോട്‌ നിന്നുള്ള കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ ചിപ്പിലിത്തോടില്‍ യാത്ര അവസാനിപ്പിക്കും. അവിടെ നിന്ന്‌ യാത്രക്കാര്‍ 200 മീറ്റര്‍ നടന്ന്‌ ബസില്‍ മാറിക്കയറണം. ദീര്‍ഘദൂര ബസുകള്‍ കുറ്റിയാടി ചുരം വഴി പോകുമെന്നും അദ്ദേഹം അറിയിച്ചു. രാവിലെ ആറ്‌ മണിമുതല്‍ വൈകീട്ട്‌ ഏഴുവരെയാവും കെ.എസ്‌.ആര്‍.ടി.സി ഷട്ടില്‍ സര്‍വീസ്‌ നടത്തുക.

മൂന്ന്‌ മാസത്തിനകം റോഡ്‌ നിര്‍മാണം പൂര്‍ത്തിയാക്കാനും ഒരാഴ്‌ചയ്‌ക്കകം ഗതാഗതം പുനഃസ്ഥാപിക്കാനും ശ്രമിക്കും. അനധികൃത നിര്‍മാണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ നടപടി എടുക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. കളക്ടറേറ്റില്‍ ചേരുന്ന സര്‍വകക്ഷി യോഗത്തിന്‌ ശേഷമായിരിക്കും ഗതാഗതം പുനഃസ്ഥാപിക്കുന്നത്‌ സംബന്ധിച്ച കൂടതല്‍ തീരുമാനങ്ങളുണ്ടാവുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക