Image

സഹോദരിയുടെ ബുദ്ധിമുട്ടൊഴിവാക്കാന്‍ മാനസികാസ്വസ്ഥ്യമുള്ള ഇരട്ടക്കുട്ടികളെ കൊന്ന്‌ അമ്മാവന്റെ ക്രൂരത

Published on 16 June, 2018
സഹോദരിയുടെ ബുദ്ധിമുട്ടൊഴിവാക്കാന്‍  മാനസികാസ്വസ്ഥ്യമുള്ള ഇരട്ടക്കുട്ടികളെ കൊന്ന്‌ അമ്മാവന്റെ ക്രൂരത

ഹൈദരാബാദ്‌: മാനസികാസ്വസ്ഥ്യമുള്ള പന്ത്രണ്ടു വയസുകാരായ ഇരട്ടക്കുട്ടികളെ അമ്മാവന്‍ കൊലപ്പെടുത്തി. ഹൈദരാബാദില്‍ ചൈതന്യാപുരിയില്‍ വെള്ളിയാഴ്‌ചയാണ്‌ ദാരുണ സംഭവം നടന്നത്‌.

അമ്മയുടെ സഹോദരന്‍ മല്ലികാര്‍ജുന്‍ റെഡ്ഡിയാണ്‌ സ്വന്തം സഹോദരിയുടെ ദാരുണാവസ്ഥ ഇനിയുണ്ടാവരുതെന്ന കാരണത്താല്‍ കുട്ടികളെ ഇല്ലാതാക്കിയത്‌. ഇയാളെ പോലീസ്‌ അറസ്റ്റു ചെയ്‌തു. ചോദ്യം ചെയ്യല്‍ തുടരുകയാണ്‌. കൊലപാതകത്തില്‍ പങ്കുണ്ടെന്ന്‌ സംശയിക്കുന്ന റെഡ്ഡിയുടെ സഹവാസിയേയും ടാക്‌സി െ്രെഡവറെയും പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

 12 വയസ്സുള്ള ഇരട്ട സഹോദരങ്ങള്‍ സ്രുജന റെഡ്ഡി,വിഷ്‌ണു വര്‍ധന്‍ റെഡ്ഡി എന്നിവരെയാണ്‌ അമ്മാവനായ മല്ലികാര്‍ജുന്‍ റെഡ്ഡി കൊലപ്പെടുത്തിയത്‌. ഇയാളുടെ വാടകവീട്ടില്‍ വെച്ചായിരുന്നു കൊല നടത്തിയത്‌.
ഇരട്ടക്കുട്ടികളെഇയാള്‍ നല്‍ഗോണ്ടയിലെ വീട്ടില്‍ നിന്നും കൊണ്ടുവന് ശേഷം, ഇയാളോടൊപ്പം വാടകവീട്ടില്‍ താമസിക്കുന്നയാളുടെയും ഒരു ടാക്‌സി െ്രെഡവറുടെയും സഹായത്തോടെ കൃത്യം നടത്തുകയായിരുന്നു. മൃതദേഹം മറവ്‌ചെയ്യാനായി ടാക്‌സില്‍ കയറ്റുന്നത്‌ വീട്ടുടമസ്ഥന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹം പൊലീസില്‍ വിവരം അറിയിച്ചു.

സഹോദരി ലക്ഷ്‌മി മൂകരും മാനസികാസ്വാസ്ഥവുമുള്ള 2 കുട്ടികളേയും കൊണ്ട്‌ അനുഭവിക്കുന്ന ബുദ്ധിമുട്ട്‌ ഒഴിവാക്കാനാണ്‌ കൊലപാതകം നടത്തിയതെന്നാണ്‌ ഇയാള്‍ പൊലീസിനോട്‌ പറഞ്ഞത്‌. മല്ലികാര്‍ജജുനയ്‌ക്കൊപ്പം സഹായി വെങ്കട്‌റാമി റെഡ്ഡിയും അറസ്റ്റിലായിട്ടുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക