Image

OVBS ന്യൂയോര്‍ക്ക് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

മൊയ്തീന്‍ പുത്തന്‍ചിറ Published on 16 June, 2018
OVBS ന്യൂയോര്‍ക്ക് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ Brooklyn, Queeens Long Island ഏരിയയിലെ 10 പള്ളികളുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തപ്പെടുന്ന ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂള്‍, 2018 ജൂലൈ 11, 12, 13 തീയതികളില്‍ Our Lady of Lourdes R.C.Church സ്‌ക്കൂളില്‍( 92-96, 220th St, Queen village, NY-11428) വച്ച് നടത്തപ്പെടുന്നു. 4 വയസ്സ് മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. ഈ വര്‍ഷം 'ദൈവം നമ്മെ മെനയുന്നു'(God Molds us) എന്ന വിഷയത്തെ ആസ്പദമാക്കി(Isaiah 64:8) നടത്തപ്പെടുന്ന ക്ലാസ്സുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.

ഈ വര്‍ഷത്തെ ക്ലാസ്സുകള്‍ക്ക് Rev.Fr. Abey George, Rev.Fr.Abraham Philip(Philomon), Rev.Fr.John Pappan എന്നിവര്‍ നേതൃത്വം നല്‍കുന്നു. ഈ വര്‍ഷത്തെ OVBS- ന്റെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ ഒരുമയോടെ പ്രവര്‍ത്തിച്ചുവരുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്, OVBS Co-ordinator-Solly Abraham-718-309-3152

OVBS ന്യൂയോര്‍ക്ക് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക