മനാമ: വേള്‍ഡ് ബ്ലഡ് ഡോണര്‍ ഡേആയ ജൂണ്‍ 14ന് ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്‌സ് ബഹ്‌റൈന്‍ കോഓര്‍ഡിനേറ്റേഴ്‌സ് ആയ അമല്‍ദേവ്, ജഗത് കൃഷ്ണകുമാര്‍, ഗ്രൂപ്പ് മെമ്പര്‍ വേണു എന്നിവരുടെ നേതൃത്വത്തില്‍ ബിഡിഎഫ് ഹോസ്പിറ്റലില്‍ രക്തദാനം നല്‍കി കൊണ്ട് ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്‌സ് ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രവര്‍ത്തനത്തിനു തുടക്കം കുറിച്ചു.
തുടര്‍ന്ന് ബ്ലഡ് ബാങ്ക് ഇന്‍ ചാര്‍ജ് അബ്ദുള്ള ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്‌സ് ബഹ്‌റൈന്‍ ചാപ്റ്ററിന്റെ ലോഗോ ഔദ്യോഗികമായി പ്രകാശനം ചെയ്തു. ഇന്ത്യന്‍ ബ്ലഡ് ഡോണര്‍സ് ബഹ്‌റൈന്‍ ചാപ്റ്ററിന്റെ ആദ്യ രക്ത ദാന ക്യാന്പ് ബഹ്‌റൈന്‍ ലാല്‍ കേയേഴ്‌സുമായി ചേര്‍ന്ന് കൊണ്ട് ജൂണ്‍ 17നു ബിഡിഎഫ് ഹോസ്പിറ്റലില്‍ സംഘടിപ്പിക്കുമെന്ന് കോ ഓര്‍ഡിനേറ്റേഴ്‌സ് അറിയിച്ചു.