Image

മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ വി. അന്തോണീസിന്റെ തിരുനാള്‍

Published on 15 June, 2018
മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ വി. അന്തോണീസിന്റെ തിരുനാള്‍

മെല്‍ബണ്‍: മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ വി. അന്തോണീസിന്റെ തിരുനാള്‍ ജൂണ്‍ 19 ചൊവാഴ്ച മുതല്‍ ജൂണ്‍ 22 വെള്ളിയാഴ്ച വരെ ആഘോഷിക്കപ്പെടും. ജൂണ്‍ 19 ചൊവാഴ്ച പാദുവയില്‍ നിന്നും കൊണ്ടുവരുന്ന വിശുദ്ധന്റെ തിരുശേഷിപ്പ് എഴുന്നുള്ളിപ്പും വൈകീട്ട് 6.30 ന് ജപമാലയും തുടര്‍ന്ന് 7ന് ഫ്രാന്‍സിസ്‌ക്കന്‍ അച്ചന്മാരുടെ നേതൃത്വത്തില്‍ ആഘോഷമായ ദിവ്യബലിയും വിശുദ്ധ അന്തോണീസിന്റെ നൊവേനയും നടക്കും. 

വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. പ്രധാന തിരുന്നാള്‍ ദിനമായ ജൂണ്‍ 22 വെള്ളിയാഴ്ച വൈകീട്ട് 6.30 ന് ജപമാലയും നൊവേനയും 7 മുതല്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും നടക്കും. തുടര്‍ന്ന് ഇറ്റലിയില്‍ നിìം കൊണ്ടു വരുന്ന വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപം വെഞ്ചിരിച്ച് ദേവാലയത്തില്‍ പ്രതിഷ്ഠിക്കും. വര്‍ണശബളമായ മുത്തുക്കുടകളുടെ അകന്പടിയോടെ വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് ദേവാലയം ചുറ്റിയുള്ള മെഴുകുതിരി പ്രദക്ഷിണവും ഉണ്ടായിരിക്കും. തുടര്‍ന്ന് പാരീഷ് ഹാളില്‍ നടക്കുന്ന സ്‌നേഹവിരുന്നോടെ തിരുനാളാഘോഷങ്ങള്‍ സമാപിക്കും. 

ജാതിമത ഭേദ്യമെന്നെ മെല്‍ബണിലെ വിവിധ ക്രൈസ്തവ സമൂഹങ്ങളിലെ വിശ്വാസികള്‍ ഒരുമിച്ചാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തിരുന്നാളില്‍ പങ്കെടുത്ത് വിശുദ്ധന്റെ മാധ്യസ്ഥത്തിലൂടെ ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും ക്ഷണിക്കുന്നതായി അസിസ്റ്റന്റ് വികാരി ഫാ. ആന്റണി ക്രൂസ് അറിയിച്ചു.

വിലാസം: സെന്റ് ഫ്രാന്‍സിസ് അസ്സീസി ചര്‍ച്ച്,
290 ചൈല്‍ഡ്‌സ് റോഡ്, മില്‍പാര്‍ക്ക് 

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക