Image

അറ്റ്‌ലസ് രാമചന്ദ്രന്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു, വ്യാപാരത്തിനിറങ്ങിയാല്‍ കൈയ്യയച്ച് സഹായിക്കാന്‍ തയ്യാറായി ഗള്‍ഫിലെ സ്വര്‍ണ്ണ മൊത്ത വ്യാപാരികള്‍

Published on 15 June, 2018
അറ്റ്‌ലസ് രാമചന്ദ്രന്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു, വ്യാപാരത്തിനിറങ്ങിയാല്‍ കൈയ്യയച്ച് സഹായിക്കാന്‍ തയ്യാറായി ഗള്‍ഫിലെ സ്വര്‍ണ്ണ മൊത്ത വ്യാപാരികള്‍
ജയിലില്‍ നിന്നും പുറത്തിറങ്ങിയ അറ്റ്‌ലസ് രാമചന്ദ്രന്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു.പണ0 തിരിച്ചടച്ചു ബാങ്കുകളുമായി ധാരണയിലെത്തിയ ശേഷം ദുബായ് സര്‍ക്കാരിന്റെ ആനുകൂല്യം നേടിയാണ് രാമചന്ദ്രന്‍ ജയില്‍ മോചിതനായത്.ആദ്യ കേസില്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബാങ്കുകളുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ ബാക്കി ശിക്ഷാ കാലാവധിയില്‍ ഇളവ് നേടി രാമചന്ദ്രന്‍ പുറത്തിറങ്ങിയത്. ഇതോടെ രാമചന്ദ്രന്റെ മോചനത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാന്‍ നേതാക്കള്‍ മത്സരിക്കുകയായിരുന്നു.
ദുബായ്ക്ക് പുറത്തേയ്ക്ക് സഞ്ചരിക്കാന്‍ തല്‍ക്കാലം വിലക്കുണ്ടെങ്കിലും അവശേഷിക്കുന്ന കേസുകള്‍ തീര്‍ക്കാനും ശക്തമായ തിരിച്ചുവരവിനുമാണ് രാമചന്ദ്രന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതിനായി ദുബായില്‍ പൂട്ടിപ്പോയ ഷോറൂമുകളില്‍ ഒരെണ്ണം ഉടന്‍ തുറക്കാനുള്ള ഒരുക്കത്തിലാണ് രാമചന്ദ്രന്‍.

എന്നാല്‍ കച്ചവടത്തില്‍ നേരും നെറിയും എക്കാലവും കാത്തുസൂക്ഷിച്ചിട്ടുള്ള അറ്റ്‌ലസ് രാമചന്ദ്രന്‍ വീണ്ടും വ്യാപാരത്തിനിറങ്ങിയാല്‍ കൈയ്യയച്ച് സഹായിക്കാന്‍ തയ്യാറെടുക്കുകയാണ് ഗള്‍ഫിലെ സ്വര്‍ണ്ണ മൊത്ത വ്യാപാരികള്‍ എന്നാണ് റിപ്പോര്‍ട്ട് .ഷോറൂമുകള്‍ തുറക്കുന്ന മുറയ്ക്ക് അദ്ദേഹത്തിനു എത്ര സ്വര്‍ണ്ണവും കടമായി
നല്‍കാന്‍ ഇവര്‍ ഒരുക്കമാണ് . മാത്രമല്ല ഇന്നും ജനകോടികളുടെ വിശ്വസ്തനായ അറ്റ്‌ലസ് രാമചന്ദ്രന്‍ കട തുറന്നാല്‍ അവിടെനിന്നു തന്നെ സ്വര്‍ണ്ണം വാങ്ങാനുള്ള ഒരുക്കത്തിലാണ് ഗള്‍ഫിലെ പ്രവാസികള്‍. അവര്‍ക്ക് ഇന്നും രാമചന്ദ്രന്‍ വിശ്വസ്ത സ്ഥാപനമാണ്.സൗദി, കുവൈത്ത്, ദോഹ, മസ്‌കത്ത് എന്നിവിടങ്ങളിലെ ജ്വല്ലറികള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണു മുന്‍ഗണനയെന്നും പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുമെന്നും രാമചന്ദ്രന്‍ പറഞ്ഞിരുന്നു .ബോംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള അറ്റ്‌ലസ് ജ്വല്ലറി ഇന്ത്യാ ലിമിറ്റഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കും. 10 രൂപയുടെ ഓഹരിക്ക് ഇപ്പോള്‍ 70 രൂപയുണ്ട്.

അയ്യായിരത്തോളം ചെറിയ ഓഹരി ഉടമകളുള്ള ഈ കമ്പനി വിപുലമാക്കും. യുഎഇയിലെ 19 ഷോറൂമുകളും ഓഫിസും വര്‍ക!്‌ഷോപ്പും അടച്ചെങ്കിലും രാജ്യം വിടില്ല. ഒരു ഷോറൂമെങ്കിലും എത്രയും വേഗം പുനരാരംഭിക്കും.
വായ്പയ്ക്ക് ഈടായി നല്‍കിയ ചെക്ക് മടങ്ങിയതാണു പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടത്. തിരിച്ചടവ് ഒരു തവണ അല്‍പം വൈകി. നന്നായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍നിന്ന് വൈകല്‍ ബാങ്ക് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക