Image

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച ആമിക്കെതിരെ പോലീസ്‌ കേസ്‌

Published on 15 June, 2018
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച ആമിക്കെതിരെ പോലീസ്‌ കേസ്‌
തിരുവനന്തപുരം: ആളുമാറി കസ്റ്റഡിയിലെടുക്കുകയും ഒടുവില്‍ പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിന്‌ ഇരയായി മരണപ്പെടുകയുംമായിരുന്നു വാരാപ്പുഴയിലെ ശ്രീജിത്ത്‌. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ്‌ ചെയ്‌ത ശ്രീജിത്തിനെ ലോക്കല്‍പോലീസ്‌ മര്‍ദ്ദിക്കുയായിരുന്നു. മര്‍ദ്ദനത്തേ തുടര്‍ന്ന ശ്രീജിത്ത്‌ കൊല്ലപ്പെട്ടതോടെ വന്‍ പ്രതിഷേധമാണ്‌ കേരളത്തില്‍ ഉടലെടുത്തത്‌. സംഭവത്തില്‍ എസ്‌പിയെ അടക്കം പ്രതിചേര്‍ക്കാനുള്ള ആലോചനയിലാണ്‌ സര്‍ക്കാര്‍.

എസ്‌പിയെ രണ്ടുവട്ടം ചോദ്യം ചെയ്‌ത്‌ ശേഷം നിയമോപദേശം തേടിയിരിക്കുകയാണ്‌ ഇപ്പോള്‍. പോലീസുകാരെ പ്രതിക്കൂട്ടിലാക്കുന്ന 18 മുറിവുകളായിരുന്നു ശ്രീജിത്തിന്റെ ശരീരത്തില്‍ കണ്ടെത്തിത്‌. പ്രതിപക്ഷ പാര്‍ട്ടികളുടെ ഉള്‍പ്പടേ വന്‍ ജനകീയ പ്രതീഷേധമാണ്‌ പോലീസിനും സര്‍ക്കാറിനും നേരിടേണ്ടി വന്നത്‌. ഇപ്പോഴിതാ അതേ വാരാപ്പുഴ പോലീസ്‌ വീണ്ടും വിവാദത്തില്‍പ്പെട്ടിരിക്കുന്നു.

ശ്രീജിത്തിന്റെ വിടിനും സമീപം ലഘുലേഖകള്‍ വിതരണം ചെയ്‌തു എന്ന കുറ്റത്തില്‍ ആമിക്കെതിരെ കേസെടുത്തിരിക്കുകയാണ്‌ പോലീസ്‌.

മാവോയിസ്റ്റ്‌ നേതാക്കളായ രൂപേഷിന്റേയും, ഷൈനയുടേയും മകളാണ്‌ ആമി. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീടിനു സമീപം ലഘലേഖകള്‍ വിതരണം ചെയ്‌തു എന്നം കുറ്റം കുറ്റം ചുമത്തിയാണ്‌ ആമിക്കെതിരെ പോലീസ്‌ കേസെടുത്തിരിക്കുന്നത്‌. ആമിയോടൊപ്പം ശ്രീജിത്ത്‌, നഹാസ്‌, അനാമി, നിഷാദ്‌, അഭിലാഷ്‌, ദിയിഷ, റഹ്മ എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്‌.

ശ്രീജിത്തിന്റെ വീടിനു സമീപത്തുള്ള പ്രദേശത്താണ്‌ ആമിയും സുഹൃത്തുക്കളും നോട്ടീസ്‌ വിതരണം നടത്തിയത്‌. വീടുകളില്‍ കയറിയിറങ്ങി ചര്‍ച്ചകളും വിവരം ശേഖരിക്കലും നടത്തിയാണ്‌ വിദ്യാര്‍ത്ഥി യുവജന കൂട്ടായ്‌മ എന്ന പേരില്‍ എട്ടുപേരടങ്ങുന്ന സംഘം നോട്ടീസ്‌ വിതരണം നടത്തിയത്‌.

കേരളം ഇന്ന്‌ പോലീസ്‌ കസ്റ്റഡി മരണങ്ങളുടേയും കൊലപാതകങ്ങളുടേയും കേന്ദ്രമായി മാറിയിരിക്കുന്നു എന്ന്‌ തുടങ്ങുന്ന പോസ്റ്റര്‍ ജനങ്ങളോട്‌ സ്വയം പ്രതിരോധത്തിന്‌ തയ്യാറാവാന്‍ ആഹ്വാനം ചെയ്യുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക