Image

ജര്‍മ്മന്‍ കത്തോലിക്കാ ദിവ്യകാരുണ നിയമം വത്തിക്കാന്‍ വിലക്കി

ജോര്‍ജ് ജോണ്‍ Published on 15 June, 2018
ജര്‍മ്മന്‍ കത്തോലിക്കാ ദിവ്യകാരുണ നിയമം വത്തിക്കാന്‍ വിലക്കി
വത്തിക്കാന്‍-ബെര്‍ലിന്‍:  ജര്‍മ്മനിയില്‍ കത്തോലിക്കരെ വിവാഹം ചെയ്തിട്ടുള്ള പ്രൊട്ടസ്റ്റന്റുകാര്‍ക്ക് ചില പ്രത്യേക സാഹചര്യങ്ങളില്‍ വി.കുര്‍ബാന സ്വീകരിക്കുന്നതിന് രാജ്യവ്യാപകമായി അനുമതി നല്‍കാനുള്ള ജര്‍മ്മന്‍ കത്തോലിക്കാസഭയുടെ നീക്കം വത്തിക്കാന്‍ നിരോധിച്ചു. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനു ജര്‍മ്മന്‍ മെത്രാ•ാര്‍ കഴിഞ്ഞ മാസം വത്തിക്കാനിലെത്തിയിരുന്നു. ഈ സംഭാഷണങ്ങളുടെ തുടര്‍ച്ചയായി വത്തിക്കാന്‍ വിശ്വാസകാര്യാലയം അദ്ധ്യക്ഷന്‍ നിയുക്ത കര്‍ദ്ദിനാള്‍ ലുയിസ് ലദാരിയ ജര്‍മ്മന്‍ മെത്രാന്‍ സംഘത്തിന്റെ അദ്ധ്യക്ഷനയച്ച കത്തിലാണ് വത്തിക്കാന് നിലപാട് വിശദീകരിച്ചത്.

ജര്‍മ്മന്‍ സഭയുടെ നിര്‍ദ്ദേം പ്രധാനമായ നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. സാര്‍വത്രികസഭയുടെ പ്രസക്തിയെയും സഭയുടെ വിശ്വാസത്തെയും സ്പര്‍ശിക്കുന്ന വിഷയമാണിത്. സഭൈക്യബന്ധങ്ങളേയും ഇതു ബാധിക്കാനിടയുണ്ട്. കാനോന്‍ നിയമത്തിലെ ബന്ധപ്പെട്ട വ്യവസ്ഥയ്ക്കു വിരുദ്ധവുമാകും ഇതെന്ന് ഫ്രാന്‌സിസ് മാര്പാപ്പയോട് ആലോചന നടത്തി കര്‍ദ്ദിനാള്‍ ലുയിസ് ലദാരിയ ജര്‍മ്മന്‍ മെത്രാന്‍ സംഘത്തിന് അയച്ച കത്ത് വ്യക്തമാക്കുന്നു

ജര്‍മ്മന്‍ കത്തോലിക്കാ ദിവ്യകാരുണ നിയമം വത്തിക്കാന്‍ വിലക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക