Image

മാധ്യമപ്രവര്‍ത്തകന്‍ ഷുജാത്‌ ബുഖാരിയുടെ കൊലപാതകം: ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ ആയിരങ്ങള്‍.

Published on 15 June, 2018
മാധ്യമപ്രവര്‍ത്തകന്‍ ഷുജാത്‌ ബുഖാരിയുടെ കൊലപാതകം: ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ ആയിരങ്ങള്‍.

ശ്രീനഗര്‍ :മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും 'റൈസിംഗ്‌ കശ്‌മീര്‍' പത്രത്തിന്റെ എഡിറ്ററുമായ ഷുജാത്‌ ബുഖാരിക്ക്‌ ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ പ്രതികൂല കാലാവസ്ഥയിലും കാഷ്‌മീരിലെത്തിയത്‌ ആയിരങ്ങള്‍.

വ്യാഴാഴ്‌ചയാണ്‌ ജമ്മുകാഷ്‌മീരിലെ സമാധാന ശ്രമങ്ങള്‍ക്ക്‌ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന ബുഖാരിക്ക്‌ വെടിയേറ്റത്‌. സ്വദേശമായ ശ്രീനഗറിലാണ്‌ അദ്ദേഹത്തിന്‍റെ മൃതദേഹം സംസ്‌കരിച്ചത്‌.

വെടിയേറ്റ്‌ മരിച്ച സംഭവത്തില്‍ ആക്രമികളെന്ന്‌ സംശയിക്കുന്നവരുടെ സിസിടിസി ദൃശ്യങ്ങള്‍ പുറത്ത്‌. ബൈക്കില്‍ മുഖം മറച്ച നിലയില്‍ സഞ്ചരിക്കുന്ന മുന്നു പേരുടെ ചിത്രങ്ങളാണ്‌ കശ്‌മീര്‍ പോലിസ്‌ പുറത്തുവിട്ടത്‌.

പള്‍സര്‍ ബൈക്കില്‍ സഞ്ചരിക്കുന്ന ഇവരുടെ കൈവശമുള്ള സഞ്ചിയില്‍ മാധ്യമപ്രവര്‍ത്തകനെ വധിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളാണെന്ന്‌ സംശയിക്കുന്നു. അക്രമികളെ കണ്ടെത്താന്‍ പൊതു ജനങ്ങള്‍ സഹായിക്കണമെന്ന്‌ ചിത്രം പുറത്തുവിട്ടുകൊണ്ട്‌ കശ്‌മീര്‍ മേഖലാ പൊലീസ്‌ അഭ്യര്‍ത്ഥിച്ചു.

 രാത്രി ഏഴുമണിയോടെയാണ്‌ ശ്രീനഗറിലെ പ്രസ്‌ കോളനിയില്‍ വെച്ച്‌ ബുഖാരിക്ക്‌ വെടിയേറ്റത്‌. അക്രമികള്‍  നിരവധിതവണ വെടിയുതിര്‍ത്തുവെന്നാണ്‌ റിപ്പോര്‍ട്ട്‌. അക്രമികള്‍ അദ്ദേഹത്തെ കാത്തു നിന്ന്‌ വെടിവയ്‌ക്കുകയായിരുന്നെന്നും പൊലീസ്‌ അറിയിച്ചു. ഇദ്ദേഹത്തിന്റെ സുരക്ഷക്കായി നിയോഗിച്ചിരുന്ന രണ്ട്‌ പോലീസുകാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 2000ത്തില്‍ ഇദ്ദേഹത്തിനു നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന്‌ പൊലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക