ദുരഭിമാന കൊലയെ ഭയന്ന് പൊലീസ് സ്റ്റേഷനില്‍ കാമുകിക്കൊപ്പം അഭയം തേടി യുവാവ്
Published on 15 June, 2018
തെടുപുഴ സ്വദേശികളായ യുവതിയും യുവാവും വീട്ടുകാരുടെ
ഭീഷണിയെ തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി പോലീസ് സ്‌റ്റേഷനില്‍ അഭയം തേടി.
കെവിന്റെയും നീനുവിന്റെയും അവസ്ഥ ഗതി തങ്ങള്‍ക്കും ഉണ്ടാകുമെന്നാണ് ഇവര്‍
ഭയപ്പെടുന്നത്. ഇരു മത വിഭാഗത്തില്‍പ്പെട്ട ഇവരുടെ സ്‌നേഹ ബന്ധത്തെ എതിര്‍ത്ത
വീട്ടുകാര്‍ യുവാവിന് എതിരെ വധ ഭീഷണി ഉയര്‍ത്തിയെന്നാണ് പൊലീസിനു ലഭിച്ച
പരാതി.
വീട്ടുകാരുടെ വധഭീഷണിയെ തുടര്‍ന്ന് ബന്ധുവിന്റെ വീട്ടില്‍
താമസിക്കുന്ന യുവതിയും യുവാവും ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി
നല്‍കുകയിരുന്നു തുടര്‍ന്ന് ഈ വിവിരങ്ങള്‍ ഫെയ്‌സ്‌ബുക്കിലൂടെ ലോകത്തെ
യുവാവ് അറിയിക്കുകയും ചെയ്‌തു.
വര്‍ഷങ്ങളായി പ്രണയ ബന്ധത്തിലേര്‍പ്പെട്ട
തന്റെ കാമുകിയെ മറ്റൊരു വിവാഹത്തിനു നിര്‍ബന്ധിക്കുകയും വീട്ടുകാരുടെ
നിര്‍ബന്ധത്തിനു വഴങ്ങാതത്തിനാല്‍ തന്നെ കൊല്ലുമെന്ന് വീട്ടുകാര്‍
ഭീഷണിപ്പെടുത്തിയെന്നാണ് യുവാവ് ഫെയ്‌സ്‌ബുക്കില്‍ കുറിച്ചത് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല