Image

ജര്‍ണലിസ്റ്റ് മെഹര്‍ടറ്റ്‌നാ - ഹോളിവുഡ് ഫോറിന്‍ പ്രസ്സ് അസ്സോ. പ്രസിഡന്റ്

പി പി ചെറിയാന്‍ Published on 15 June, 2018
ജര്‍ണലിസ്റ്റ് മെഹര്‍ടറ്റ്‌നാ - ഹോളിവുഡ് ഫോറിന്‍ പ്രസ്സ് അസ്സോ. പ്രസിഡന്റ്
കാലിഫോര്‍ണിയ: അമ്പത്തിയഞ്ച് രാഷ്ട്രങ്ങളിലെ 250 മില്ല്യണ്‍ വായനക്കാരെ പ്രതിനിധാനം ചെയ്യുന്ന ഹോളിവുഡ് ഫോറിന്‍ പ്രസ്സ് അസ്സോസിയേഷന്‍ 2018-2019 ലെ പ്രസിഡന്റായി ഇന്ത്യന്‍ അമേരിക്കന്‍ ജര്‍ണലിസ്റ്റ് മെഹര്‍ ടറ്റ്‌നെ വീണ്ടും ഐക്യകണ്ടേനെ തിരഞ്ഞെടുത്തു.

സതേണ്‍ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ലോകത്തിലെ വിവിധ ഭാ?ഗങ്ങളില്‍ ടെലിവിഷന്‍, ഫിലിം തുടങ്ങിയവയെകുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കുന്ന ഇന്റര്‍നാഷണല്‍ ജേര്‍ണലിസ്റ്റുകള്‍ ഉള്‍പ്പെടുന്ന സംഘടനയാണ് ഹോളിവുഡ് പ്രസ്സ് അസ്സോസിയേഷന്‍.

ബോംബെയില്‍ ജനിച്ച മെഹര്‍ അമേരിക്കയില്‍ എത്തിയതിനു ശേഷം മാസ്സച്ചുസെറ്റ്‌സ് ബ്രാണ്ടീസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇക്കണോമിക്‌സില്‍ ബിരുദം നേടി. തുടര്‍ന്ന് ഈ സംഘടനയുടെ ആരംഭത്തില്‍ 12 വര്‍ഷം വൈസ് പ്രസിഡന്റ്, ട്രഷറര്‍, എക്‌സിക്യൂട്ടീവ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഇന്ത്യയിലേയും, സിം?ഗപ്പൂരിലേയും വിവിധ പ്രസിദ്ധീകരണങ്ങളില്‍ വിലപ്പെട്ട ലേഖനങ്ങള്‍ എഴുതിയിട്ടുള്ള മെഹറിന് മാധ്യമരം?ഗത്തെ വിവിധ അം?ഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക