Image

മാര്‍ അപ്രേമിന് ഗംഭീരസ്വീകരണം നല്‍കി

ജീമോന്‍ റാന്നി Published on 15 June, 2018
മാര്‍ അപ്രേമിന് ഗംഭീരസ്വീകരണം നല്‍കി
ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്താ അഭിവന്ദ്യ സഖറിയാസ് മാര്‍ അപ്രേം ജൂണ്‍ 14ന്  വൈകീട്ട് ഹൂസ്റ്റണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിചേര്‍ന്ന അഭിവന്ദ്യ മെത്രാപ്പോലീത്തായെ ഹൂസ്റ്രണിലെ വൈദികരെയും വിശ്വാസികളെയും പ്രതിനിധീകരിച്ച് ഫാ.രാജേഷ് കെ. ജോണ്‍, ഫാ. ഐസക്ക് പ്രകാശ് ഭദ്രാസന കമ്മ്യൂണിക്കേഷന്‍ ഡയറക്ടറ്റര്‍ മനോജ് മാത്യു, പി.ആര്‍.ഓ. എല്‍ദോ പീറ്റര്‍ മറ്റു വിശ്വാസികളും എത്തിചേര്‍ന്നു.

ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സന്ധ്യ നമസ്‌ക്കാരത്തിന് ശേഷം കത്തീഡ്രല്‍ മാനേജിങ്ങ് കമ്മറ്റി മീറ്റിങ്ങില്‍ പങ്കെടുക്കുകയും, കത്തീഡ്രലിന്റെ ഭാഗമായി നിര്‍മ്മിച്ചിരിക്കുന്ന കമ്മ്യൂണിറ്റി ഹാള്‍, ചാപ്പലിന്റെയും  കൂദാശ ക്രമീകരണങ്ങള്‍ വിലയിരുത്തുകയും പ്രസ്തുത ഹാളും ചാപ്പലും അഭിവന്ദ്യ തിരുമേനി ജൂണ്‍ 29, 30 തീയ്യതികളില്‍ കൂദാശ ചെയ്യുകയും തുടര്‍ന്ന് നടക്കുന്ന പള്ളി പെരുന്നാളില്‍ മുഖ്യകാര്‍മ്മികനായിരിക്കും.

ജൂണ്‍ 22, 23 തീയതികളില്‍ ഭദ്രാസന ആസ്ഥാനമായ ഉര്‍ശ്ലം അരമനയില്‍ വെച്ച് നടക്കുന്ന വൈദീകസംഘത്തിന്റെയും, ഭദ്രാസന അസംബ്ലിയുടെ വാര്‍ഷിക സമ്മേളനത്തില്‍ അധ്യക്ഷം വഹിച്ച ഭദ്രാസനത്തിന്റെ അടുത്ത തലത്തിലുള്ള വികസനത്തിന് ആവശ്യമായ തീരുമാനങ്ങള്‍ക്ക് നേതൃത്വം കൊടുക്കും. ജൂണ്‍ 16, 17 തീയതികളില്‍ നടക്കുന്ന ഡാളസ് മേഖല ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിലും ജൂലൈ 28ന് നടക്കുന്ന ഹൂസ്റ്റണ്‍, ഷിക്കാഗോ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സുകളിലും മാര്‍ അപ്രേം പങ്കെടുക്കും. ഓര്‍ത്തഡോക്‌സ് യാമപ്രാര്‍ത്ഥനനായിധിഷ്ടിതമായ ജീവിതരീതികളെ പരിചയപ്പെടുത്തികൊണ്ട് ജൂലൈ 8 മുതല്‍ 15 വരെ ഉര്‍ശ്ലേം അരമനയില്‍ നടക്കുന്ന മെന്‍സ് സമ്മര്‍ ക്യാമ്പില്‍ ആദ്യാവസാനം പങ്കെടുത്ത് യുവജനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും.

അറ്റ്‌ലാന്റായില്‍ ജൂലൈ 25 മുതല്‍ 28 വരെ നടക്കുന്ന MGOCSM ലീഡര്‍ഷിപ്പ് ക്യാമ്പില്‍ മാര്‍ അപ്രേം പങ്കെടുത്ത് ആധുനികതയുടെ പ്രലോഭനത്തെപ്പറ്റി ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. തുടര്‍ന്ന് ജൂലൈ അവസാന ആഴ്ചയില്‍ കാനഡയിലുള്ള ഭദ്രാസനത്തിന്റെ പള്ളികളില്‍ പാസ്റ്ററല്‍ വിസിറ്റ് നടത്തുമെന്ന് ഭദ്രാസന പി.ആര്‍.ഓ. എല്‍ദോപീറ്റര്‍  ഔദ്യോഗികമായി അറിയിച്ചു.

മാര്‍ അപ്രേമിന് ഗംഭീരസ്വീകരണം നല്‍കിമാര്‍ അപ്രേമിന് ഗംഭീരസ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക