Image

ജനറല്‍ മോട്ടോഴ്‌സിന്റെ തലപ്പത്ത് വനിതകള്‍; ഇന്ത്യാക്കാരി ദിവ്യ സി.എഫ്.ഒ.

Published on 14 June, 2018
ജനറല്‍ മോട്ടോഴ്‌സിന്റെ തലപ്പത്ത് വനിതകള്‍; ഇന്ത്യാക്കാരി ദിവ്യ സി.എഫ്.ഒ.
ഡിറ്റ്രോയിറ്റ്: ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ കാര്‍ കമ്പനിയും ഏറ്റവും വലിയ കോര്‍പറേഷനുമായിരൂന്ന ജനറല്‍ മോട്ടോഴ്‌സിന്റെ (ജി.എം) തലപ്പത്ത് രണ്ട് വനിതകള്‍.ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായി മേരി ബാറയും ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസറായി ചെന്നൈ സ്വദേശി ദിവ്യ സുര്യദേവറയും.

39 വയസ് മാത്രമുള്ള ദിവ്യ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് കൊമേഴ്‌സില്‍ മാസ്റ്റേഴ്‌സ് ബിരുദം നേടിയ ശേഷം ഇരുപത്തിരണ്ടാം വയസിലാണു അമേരിക്കയിലെത്തിയത്. 2013 മുതല്‍ 2017 വരെ ജി.എമ്മിന്റെ അസറ്റ് മാനേജ്‌മെന്റിന്റെ സി.ഇ.ഒയും ചീഫ് ഇന്വെസ്റ്റ്‌മെന്റ് ഓഫീസറുമായിരുന്നു. കമ്പനിയുടെ 85 ബില്യന്റെ പെന്‍ഷന്‍ ഫണ്ടിന്റെ ചുമതലയും വഹിച്ചു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റായി നിയമിതയായി. സെപ്റ്റംബര്‍ ഒന്നിനു പുതിയ തസ്തികയില്‍ ചാര്‍ജെടുക്കും.

വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ഒട്ടേറെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിനു സി.ഇ.ഒയോടൊപ്പം പങ്കു വഹിച്ചു. നഷ്ടം വരുത്തുന്ന യൂറോപ്പിലെ ഓപ്പല്‍ ഡിവിഷന്‍ വിറ്റതാണ് ഒന്ന്.

ജപ്പാന്റെ ബാങ്ക് സോഫ്റ്റ്ബാങ്ക് ഗ്രൂപ്പില്‍ നിന്നു രണ്ടര ബില്യന്‍ നിക്ഷേപം സംഘടിപ്പിച്ചതാണ് മറ്റൊന്ന്. അതു പോലെ ലിഫ്റ്റ് ടാക്‌സി സര്‍വീസില്‍ ജി.എം നിക്ഷേപം നടത്തുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക