Image

ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി

Published on 14 June, 2018
ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി
വി.എം.സുധീരനും പി.ജെ.കുര്യനും തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ഇരുവരുടെയും വിമര്‍ശനങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചെങ്കിലും ഒന്നും പറയാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. എന്തൊക്കയാണ് നടന്നതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും അറിയാമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

രാജ്യസഭാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് കുര്യനും സുധീരനും ഉമ്മന്‍ ചാണ്ടിക്കെതിരേ അതിശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ വ്യക്തി താത്പര്യങ്ങളാണ് സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കാന്‍ കാരണമെന്നാണ് കുര്യന്‍ ആരോപിച്ചത്. ഒരുപടി കൂടി കടന്ന് കൂടുതല്‍ ഗുരുതര ആരോപണങ്ങള്‍ സുധീരന്‍ ഉന്നയിച്ചിരുന്നു. ഹൈക്കമാന്‍ഡിനെ മറികടന്നു പോലും ഉമ്മന്‍ ചാണ്ടി തീരുമാനങ്ങള്‍ എടുത്തുവെന്ന് സുധീരന്‍ ആരോപിച്ചിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക