Image

ഡല്‍ഹി ശ്വാസം മുട്ടുമ്പോള്‍ യോഗ കളിക്കുന്ന മോദി

Published on 14 June, 2018
ഡല്‍ഹി ശ്വാസം മുട്ടുമ്പോള്‍ യോഗ കളിക്കുന്ന മോദി
ഡല്‍ഹി ശ്വാസം മുട്ടുമ്പോള്‍ യോഗ കളിക്കുന്ന മോദി

വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച വ്യായാമ വീഡിയോകള്‍ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം വരുത്തിവെയ്ക്കുന്നു. ഏറെക്കാലമായി മലിനീകരണം വന്‍ തോതിലായ ഡല്‍ഹിയിലെ അന്തരീക്ഷം ഏറ്റവും അപകടകരമായ അവസ്ഥയിലാണ്. 'ഡല്‍ഹി യു കീല്‍ മീ' എന്നായിരുന്നു അടുത്തിടെ ഡല്‍ഹിയിലെ അവസ്ഥ വിവരിക്കുവാന്‍ ടൈംസ് ഓഫ് ഇന്ത്യ നല്‍കിയ തലക്കെട്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ കണക്കനുസരിച്ച് ശ്വാസകോശത്തെ ബാധിക്കുന്ന പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ 10ന്‍റെ നില ഡല്‍ഹി മേഖലയില്‍ 796 ആണ്. എയര്‍ ക്വാളിറ്റി ഇന്‍ഡക്സും നഗരത്തില്‍ ഏറെ മോശം അവസ്ഥയിലാണ്. എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 51-100 ആണെങ്കില്‍ മാത്രമാണ് തൃപ്തികരം എന്നിരിക്കെ ഡല്‍ഹിയില്‍ ഇത് 500നും മുകളിലാണ്. 
ഇതിനു പുറമെ രാജസ്ഥാനില്‍ നിന്നും ഏതാനും ദിവസങ്ങളായി തുടരുന്ന പൊടിക്കാറ്റ് മൂലം കഴിഞ്ഞ ദിവസം നഗരത്തിലെ അന്തരീക്ഷ നില ഏറെ ഗുരുതരമായിരുന്നു. ഏറെ നേരം പുറത്തിറങ്ങി നില്‍ക്കരുതെന്ന് ജനങ്ങളോട് മലനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. ഇതിനു പുറമെയാണ് നടപടികള്‍ സ്വീകരിക്കേണ്ട സീനിയര്‍ ഐ.എ.എസ് ഓഫീസര്‍മാര്‍ ഡല്‍ഹിയില്‍ സമരത്തിലേക്ക് പോയിരിക്കുന്നത്. ഇത് അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കേജരിവാളും സമരത്തിലാണ്. 
ഇങ്ങനെ ഡല്‍ഹി ശ്വാസം മുട്ടുമ്പോളാണ് മോദി യോഗാ പ്രാക്ടീസുമായി ഇറങ്ങിയിരിക്കുന്നത്. രാവിലെയുള്ള വ്യായാമത്തിന്‍റെ ചിത്രങ്ങളോടൊപ്പമാണ് മോദിയുടെ വ്യായാമ ട്വീറ്റ് വന്നത്. യോഗയ്ക്ക് പുറമെ പഞ്ചഭൂതങ്ങളായ പൃഥ്വി, അഗ്നി, ജലം, വായു, ആകാശം എന്നിവയെ പ്രതിനിധീകരിക്കുന്ന ട്രാക്കിലൂടെ താന്‍ നടക്കുമെന്നും ശ്വസന വ്യായാമങ്ങള്‍ ചെയ്യുമെന്നും ഇതെല്ലാം മനസിനെ ശുദ്ധീകരിക്കുമെന്നുമൊക്കെയാണ് മോദി വാചാലനായത്. എന്നാല്‍ മോദിയുടെ യോഗാ പരിപാടിക്കെതിരെ വന്‍ പ്രതിധേഷമാണ് ഡല്‍ഹിയിലെ ജനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നല്‍കിയത്. ഡല്‍ഹി ശ്വാസം മുട്ടുമ്പോഴാണോ താങ്കള്‍ ഫിറ്റ്നസ് ചലഞ്ച് കളിക്കുന്നതെന്നായിരുന്നു മോദിയോട് മിക്കവരുടെയും ചോദ്യങ്ങള്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക