Image

ഒരു കൂടിക്കാഴ്ചയുടെ ബാക്കിപത്രം (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 14 June, 2018
ഒരു കൂടിക്കാഴ്ചയുടെ ബാക്കിപത്രം (ഏബ്രഹാം തോമസ്)
ചരിത്രത്തിലാദ്യമായി ഒരു അമേരിക്കന്‍ പ്രസിഡന്റും നോര്‍ത്ത് കൊറിയന്‍ നേതാവും കൂടിക്കാഴ്ച നടത്തി. ചില കരാറുകളില്‍ ഒ്പ്പ് വയ്ക്കുകയും ചെയ്തു. സാധാരണഗതിയില്‍ അമേരിക്കന്‍ മാധ്യമങ്ങളില്‍ ഇത് വലിയ വാര്‍ത്ത ആവേണ്ടതാണ്. എന്നാല്‍ ചില പ്രധാന അമേരിക്കന്‍ ചാനലുകള്‍ മറ്റൊന്നും സംഭവിക്കുന്നില്ല എന്ന മട്ടില്‍ സ്ഥിരം പരിപാടികളുമായി മുന്നോട്ട് പോയി. മുഖ്യധാരയിലെ ഒരു വലിയ ദിനപത്രം എടിആന്റ്ടിയും ടൈം വാര്‍ ഗറും തമ്മിലുള്ള ലയനം ഒരു ഫെഡറല്‍ ജഡ്ജ് അംഗീകരിച്ചത് ആദ്യപേജിലെ പ്രധാന വാര്‍ത്തയാക്കി. ഡോണള്‍ഡ് ട്രമ്പിന് പകരം തങ്ങള്‍ രാഷ്ട്രീയമായി യോജിക്കുന്ന(വിവിധ നിഷിപ്ത താല്‍പര്യങ്ങള്‍ മൂലം) ഒരു പ്രസിഡന്റായിരുന്നു ഇത് ചെയ്തിരുന്നതെങ്കില്‍ മറ്റെല്ലാ വാര്‍ത്തകളും മാറ്റി വച്ച് ചാനല്‍ സമയവും ദിനപത്രതാളുകളും ഈ സംഭവത്തിന് മാറ്റി വയ്ക്കുമായിരുന്നു.

ട്രമ്പ് നേടിയത് മറ്റൊരു അമേരിക്കന്‍ പ്രസിഡന്റിനും നേടാന്‍ കഴിഞ്ഞിട്ടില്ലാത്ത കാര്യമാണ്. ട്രമ്പിനെ അനുകൂലിക്കാത്തവര്‍ക്ക് പോലും ഈ നേട്ടം അവഗണിക്കാനാവില്ല. പഴയ കാര്യങ്ങള്‍ പിന്നിലേയ്ക്ക് മാറ്റി മുന്നോട്ട്‌പോകാന്‍ തീരുമാനിച്ചു എന്ന് വടക്കന്‍ കൊറിയയുടെ നേതാവ് കിംജോഗ് ഉന്‍ ട്രമ്പുമായുള്ള കൂടിക്കാഴ്ചകള്‍ക്കും കരാര്‍ ഒപ്പുവയ്ക്കലിനും ശേഷം പ്രതികരിച്ചു. ലോകം ഒരു സുപ്രധാനമാറ്റം കാണും എന്നും കൂട്ടിച്ചേര്‍ത്തു. ഈ ഒത്തുതീര്‍പ്പ് എന്നെക്കാള്‍ കൂടുതല്‍ ആഗ്രഹിച്ചത് കിം ആയിരുന്നു എന്നാണ് എനിക്ക് അനുഭവപ്പെട്ടത് എന്ന് ട്രമ്പ് പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് മുമ്പ് അമേരിക്കന്‍, നോര്‍ത്ത് കൊറിയന്‍ അധികാരികള്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടത്തിയാണ് രണ്ട് നേതാക്കളും യോജിക്കുന്ന കരാറുകള്‍ക്ക് അന്തിമരൂപം നല്‍കിയത്. ട്രമ്പ് വളരെ നാളായി ആവശ്യപ്പെട്ടിരുന്ന പൂര്‍ണ്ണവും, പരിശോധിക്കാവുന്നതും, തിരികെ പോകാത്തതുമായ ആണവ നിരായുധീകരണത്തെക്കുറിച്ച് രണ്ടു നേതാക്കളും യോജിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നില്ല. ഒന്നര പേജുള്ള പ്രസ്താവന നയതന്ത്ര പ്രധാനമായ ഭാഷയാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് വിമര്‍ശനമുണ്ട്. വടക്കന്‍കൊറിയയുടെ മിസൈലുകളെകുറിച്ചോ ഈ കൂടിക്കാഴ്ച പിന്തുടര്‍ന്ന് എപ്പോള്‍ ഒരു വിലയിരുത്തല്‍ ഉണ്ടാവുമെന്നോ പ്രസ്താവനയില്‍ പറയുന്നില്ല. വൈറ്റ് ഹൗസ് സന്ദര്‍ശനത്തിന് കിമ്മിനെ ക്ഷണിച്ചതായി പറയുന്നു. ഈ സന്ദര്‍ശനത്തില്‍ അവലോകനം നടന്നേക്കാം.

കൂടിക്കാഴ്ചയുടെ ഫലത്തിന് ഈ പരിമിതികളെല്ലാം ഉണ്ടെങ്കിലും ഇരു രാജ്യങ്ങളും തമ്മില്‍ ഒരു ആണവ ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതില്‍ വിജയിച്ചു. യു.എസുമായി ഒരു ഏറ്റുമുട്ടല്‍ സാധ്യത ഒഴിവാക്കുന്നതില്‍ കിം പ്രകടിപ്പിച്ച സന്നദ്ധത സത്യസന്ധത തനിക്ക് അനുഭവപ്പെട്ടു എന്ന് ട്രമ്പ് പറയുന്നു. ബാലസ്റ്റിക് മിസൈലുകളുടെ എന്‍ജിനുകള്‍ പരീക്ഷിക്കുന്ന സ്ഥാപനം പ്രവര്‍ത്തനരഹിതമാക്കുമെന്ന് കിം വാഗ്ദാനം ചെയ്തതായി ട്രമ്പ് പറഞ്ഞു. പകരം ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് അമേരിക്ക സൈനികാഭ്യാസം തുടര്‍ന്ന് നടത്തുകയില്ലെന്ന് താന്‍ ഉറപ്പുനല്‍കിയതായും ട്രമ്പ് പറഞ്ഞു. ഇത് ദക്ഷിണകൊറിയയുടെ പ്രതിഷേധം കഷണിച്ച് വരുത്താനാണ് സാധ്യത. ട്രമ്പ് വിശദീകരിച്ചത് ഈ അഭ്യാസങ്ങള്‍ ചെലവേറിയതും നോര്‍ത്ത് കൊറിയയെ പ്രകോപിപ്പിക്കുന്നതുമാണഅ എന്നാണ്.

പ്രസ്താവനയിലെ അവ്യക്തഭാഷ അമേരിക്ക ആവശ്യപ്പെടുന്ന ഡിന്യൂക്ലിയറൈസേഷന്‍ സമീപനം മൃദുവാക്കുന്നതല്ല എന്ന് യു.എസ്. അധികാരികള്‍ വ്യക്തമാക്കി. അടുത്തയാഴ്ച സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ നോര്‍ത്ത് കൊറിയന്‍ അധികാരികളുമായി നടത്തുന്ന ചര്‍ച്ചകളില്‍ വിശദവിവരങ്ങള്‍ തീരുമാനിക്കും. കിമ്മുമായുള്ള കൂടിക്കാഴ്ച ആരംഭിക്കുന്നതിന് മുമ്പ് ഐപാഡില്‍ ഒരു ലഘുചലച്ചിത്രം(വീഡിയോ) കിമ്മിനെകാണിച്ചു. രണ്ട് നേതാക്കളെയും സമാധാനകാംക്ഷികളായി ചിത്രീകരിക്കുന്ന വീഡീയോ കിമ്മിന് ഇഷ്ടപ്പെട്ടതായി ട്രമ്പ് പറഞ്ഞു.

കിം ജയിച്ചു എന്ന് ചില നിരീക്ഷകര്‍ പറയുമ്പോള്‍ കാത്തിരുന്ന് കാണാം എന്ന് നിഷ്പക്ഷമതികള്‍ പറയുന്നു. പട്ടിണിയും ആവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യതയുമായി ദുരിതം അനുഭവിക്കുന്ന സാധാരണ കൊറിയന്‍ ജനങ്ങള്‍ക്ക് അമേരിക്ക നീക്കുന്ന ചില വ്യാപാരവിലക്കുകള്‍ ആശ്വാസം നല്‍കിയേക്കും. അമേരിക്കയെ സംബന്ധിച്ചിടത്തോളം മറ്റൊരു വിപണി കൂടി തുറക്കുകയാണ്. ഒരു വ്യവസായിയായ ട്രമ്പ് ലക്ഷ്യം വയ്ക്കുന്നത് ഇതും കൂടിയാണ്. എല്ലാറ്റിനും  ഉപരി ഒരു നൊബേല്‍ സമ്മാനത്തിനുള്ള (സമാധാനത്തിന്) സാധ്യതയും തെളിയുന്നുണ്ട്.



Join WhatsApp News
Boby Varghese 2018-06-14 09:24:39
The world is safer than it was a week ago and Trump is getting some deserved applause. The negative commentary from fake news is mostly sour grapes and misplaced frustrations.
The media in North Korea is calling Trump as America's Supreme Leader.


Kridarthan 2018-06-14 09:47:57

Why  everyone  hate  Trump?  what  did he do  wrong  ,  he  is  a  unique  personality

Obama  made  this  country  like  Europe  during  his  8 years.

America  is  going  to  come out of  it, 

We  shouldn't  trust  the world,  everyone  need  help  from  USA,   

Oommen 2018-06-14 11:22:20
America is great again because of our President Donald Trump. He is bringing peace in the Middle East, he has ended tensions in South East Asia, and the list go on... May God bless him. 
നാരദന്‍ 2018-06-16 05:45:32
സ്ഥിരം കള്ളം പറയുന്ന രണ്ടു പേര്‍ കൂടി കുറെ കൂടി കള്ളം പറഞ്ഞു കൂട്ടി. എന്ത് പറഞ്ഞു എന്ന് ആര്‍കും അറിവും ഇല്ല.
കൊറിയന്‍ കടല്‍ തീരത്ത് ഹോട്ടലോ കോണ്ടോയോ പണിയാം എന്ന ഉദേശമായിരുന്നു ട്രുംപിനു.
RUSSIA & TRUMP 2018-06-16 12:06:47
Trump said Friday that it really doesn't matter if the statement he helped craft to The New York Times about his eldest son's controversial June 2016 Trump Tower meeting with Russians was misleading. "It's a statement to The New York Times — the phony, failing New York Times," he said, adding, "That's not a statement to a high tribunal of judges. The June 2016 meeting — attended by Donald Trump Jr., White House senior adviser Jared Kushner, and former campaign chairman Paul Manafort — was presented as a chance for Kremlin-connected lawyer Natalia Veselnitskaya to provide the Trump team with what she said was damaging information about Hillary Clinton, the 2016 Democratic presidential nominee
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക