Image

അമേരിക്കന്‍ മലങ്കര അതിഭദ്രാസന ആസ്ഥാന ദൈവാലയ പെരുന്നാളിന് ഇന്ന് തുടക്കം

സുനില്‍ മഞ്ഞിനിക്കര Published on 13 June, 2018
അമേരിക്കന്‍ മലങ്കര അതിഭദ്രാസന ആസ്ഥാന ദൈവാലയ പെരുന്നാളിന് ഇന്ന് തുടക്കം
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ആസ്ഥാന ദൈവാലയമായ ന്യൂജേഴ്‌സി, വിപ്പനി സെയ്ന്റ് അപ്രേം സിറിയക് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ കാവല്‍ പിതാവ് പരിശുദ്ധനായ മോര്‍ അപ്രേം പിതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍ ഇടവക മെത്രപൊലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെയും പരിശുദ്ധ സഭയുടെ വൈദീക സെമിനാരി റസിഡന്റ് മെത്രാപ്പോലീത്തായും, മീഡിയ സെല്‍ ചെയര്‍മാനുമായ ഡോ. മോര്‍ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായുടെയും മഹനീയ കാര്‍മികത്വത്തില്‍ 2018 ജൂണ്‍ 13 മുതല്‍ 16 വരെ കൊണ്ടാടുന്നു.

വിശുദ്ധന്റെ ഈ പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും കര്‍തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നുവെന്ന് വികാരി റവ. ഫാദര്‍ വര്‍ഗീസ് പോള്‍ അറിയിച്ചു.
അമേരിക്കന്‍ മലങ്കര അതിഭദ്രാസന ആസ്ഥാന ദൈവാലയ പെരുന്നാളിന് ഇന്ന് തുടക്കംഅമേരിക്കന്‍ മലങ്കര അതിഭദ്രാസന ആസ്ഥാന ദൈവാലയ പെരുന്നാളിന് ഇന്ന് തുടക്കംഅമേരിക്കന്‍ മലങ്കര അതിഭദ്രാസന ആസ്ഥാന ദൈവാലയ പെരുന്നാളിന് ഇന്ന് തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക