ദില്ലി: ആരോഗ്യപരിപാലന ചെലവിലൂടെ ദരിദ്രരാവുന്നവരുടെ എണ്ണം ഇന്ത്യയില്‍
വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഒരൊറ്റ വര്‍ഷം മാത്രം ചികിത്സാ ചെലവ് കാരണം
ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയത് ഏകദേശം 55 മില്യണ്‍ ഇന്ത്യക്കാര്‍.
പൊതുജനാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മൂന്ന് വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ്
ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ആരോഗ്യരംഗത്ത്
പ്രവര്‍ത്തിക്കുന്ന മൂന്ന് വിദഗ്ധര്‍ രാജ്യത്തെ വിവിധ മേഖലകള്‍ സന്ദര്‍ശിച്ചാണ്
പഠനം നടത്തിയത്. ഈ പഠനത്തില്‍ നിന്ന് കണ്ടെത്തിയ റിപ്പോര്‍ട്ട് ബ്രിട്ടീഷ്
മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇന്ത്യയിലെ ആരോഗ്യമേഖലയില്‍
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആരോഗ്യപരിപാലന സംവിധാനങ്ങള്‍ നിഷ്ക്രിയമാണെന്നും,
ചികിത്സാ ചെലവ് കൂത്തനെ കൂടുകയാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.