Image

കാശ്മീരില്‍ വീണ്ടും പാക് കടന്നാക്രമണം; നാലു ജവാന്മാര്‍ക്ക് വീരമൃത്യു

Published on 12 June, 2018
കാശ്മീരില്‍ വീണ്ടും പാക് കടന്നാക്രമണം; നാലു ജവാന്മാര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍:  ജമ്മു കശ്മീരിലെ സാംബ ജില്ലയിലുണ്ടായ പാക്ക് വെടിവയ്പ്പില്‍ അതിര്‍ത്തി രക്ഷാസേനയിലെ നാലു ജവാന്മാര്‍ വീരമൃത്യു വരിച്ചു. ഇവരില്‍ ഒരാള്‍ ബിഎസ്എഫ് അസിസ്റ്റന്റ് കമാന്‍ഡന്റാണ്. മൂന്നു പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. രാംഗഡ് സെക്ടറില്‍ ഇന്നലെ രാത്രി പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് യാതൊരു പ്രകോപനങ്ങളും കൂടാതെ വെടിവയ്പ്പു നടത്തിയെന്നും നാലു ജവാന്മാര്‍ കൊല്ലപ്പെട്ടുവെന്നും ബിഎസ്എഫ് ഐജി റാം അവ്താര്‍ പറഞ്ഞു.

രാജ്യാന്തര അതിര്‍ത്തിയില്‍ വെടിനിര്‍ത്തലിന് പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സും ബിഎസ്എഫും തമ്മില്‍ തീരുമാനമായിരുന്നു. സംഭവത്തില്‍ ജമ്മു കശ്മീര്‍ ഡിജിപി എസ്.പി.വൈദ് അനുശോചനം അറിയിച്ചു. ഇന്നലെ രാത്രി 10.30 ഓടെയാണു മേഖലയില്‍ വെടിവയ്പ്പ് ആരംഭിച്ചത്. അതു പുലര്‍ച്ചെ നാലുവരെ നീണ്ടു. പാക്ക് റേഞ്ചേഴ്‌സില്‍നിന്ന് ശ്കതമായ വെടിവയ്പ്പുണ്ടായതോടെ ഇന്ത്യയും തിരിച്ചടിച്ചിരുന്നു,

ഈമാസം രാജ്യാന്തര അതിര്‍ത്തിയില്‍ നടക്കുന്ന രണ്ടാമത്തെ വലിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്. മേയ് 29നാണ് 2003ലെ വെടിനിര്‍ത്തല്‍ കരാര്‍ ശക്തമായി പാലിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചത്. ഈമാസം മൂന്നിനുണ്ടായ വെടിവയ്പ്പില്‍ രണ്ടു ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെടുകയും ഗ്രാമവാസികളടക്കം പത്തു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക