Image

ഫിലിപ്പ് ചാമത്തിലിന് ന്യൂ യോര്‍ക്കില്‍ സ്വീകരണം നല്‍കി

Published on 12 June, 2018
ഫിലിപ്പ് ചാമത്തിലിന് ന്യൂ യോര്‍ക്കില്‍ സ്വീകരണം നല്‍കി
ന്യൂ യോര്‍ക്ക് സിറ്റി ബോറോസ് പ്രതിനിധാനം ചെയ്യുന്ന ഫോമ മെട്രോ റീജിയന്‍ ഫിലിപ്പ് ചാമത്തില്‍ ടീമിന് പ്രൗഢ ഗംഭീരമായ വരവേല്‍പ്പ് നല്‍കി. ക്വീന്‍സ്സില്‍ സ്ഥിതി ചെയ്യുന്ന രാജധാനി റെസ്റ്റാറന്റ്റില്‍ വെച്ച് നടന്ന ചടങ്ങില്‍ ന്യൂ യോര്‍ക്കിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു അന്‍പതില്‍ അധികം ഡെലിഗേറ്റുകള്‍ പങ്കെടുത്തു. പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഫിലിപ്പ് ചാമത്തില്‍, വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി വിന്‍സെന്റ് ബോസ്, സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോസ് എബ്രഹാം, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി രേഖ നായര്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി റെജി ചെറിയാന്‍, ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി ജോസ് സെബാസ്റ്റ്യന്‍ എന്നിവരെ ആവേശ നിര്‍ഭരമായി ഏവരും സ്വാഗതം ചെയ്തു.

ഫോമാ മെട്രോ റീജിയന്‍ വൈസ് പ്രസിഡണ്ട് വറുഗീസ് ജോസഫ് പരിപാടുകള്‍ക്ക് ചുക്കാന്‍ പിടിച്ച് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് വിവിധ സംഘടനാ നേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫോമായിലെ സീനിയര്‍ നേതാക്കളായ സജി എബ്രഹാം, കളത്തില്‍ വര്‍ഗ്ഗീസ്, വര്‍ഗീസ് ചുങ്കത്തില്‍, ചാക്കോ കോയിക്കലത്ത് , തോമസ് ടി. ഉമ്മന്‍ എന്നിവരും വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു റോഷിന്‍ മാമ്മന്‍, ബിനോയ് തോമസ്, വിജി എബ്രഹാം, ബെഞ്ചമിന്‍ ജോര്‍ജ്ജ്, ആനി ലിബു, ന്യൂ യോര്‍ക്ക് എമ്പയര്‍ റീജിയനില്‍ നിന്നും ബിജു ഉമ്മന്‍, റോയ് ചെങ്ങന്നൂര്‍, മോന്‍സി വര്‍ഗീസ് എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു. ജോസ് വര്‍ഗീസ്,  ബേബി കുര്യാക്കോസ്, മാത്യു തോമസ്, ഫിലിപ്പ് ജോസഫ്, ജോസ് പോള്‍, മാത്യു ജോഷ്വ, ശ്രീനിവാസന്‍ പിള്ള, ബെറ്റി ഉമ്മന്‍, സില്‍വിയ ഷാജി, ജിജി ജോസ്, ബിന്ദു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ ഡാലസ് ടീംന് പിന്തുണ പ്രഖ്യാപിച്ചു.

ഡാലസ് ടീം അംഗങ്ങളെ സദസ്സിന് പരിചയപ്പെടുത്തിയത് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ സെക്രട്ടറി കൂടി ആയ സ്റ്റാന്‍ലി കളത്തില്‍ ആയിരുന്നു. ഊഷ്മള സ്വീകരണങ്ങള്‍ക്ക് നന്ദി പറയുന്നതിനോടൊപ്പം ഫിലിപ്പ് ചാമത്തില്‍ ഡാലസ് ടീമില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു. തങ്ങള്‍ വിജയിക്കുക ആണെങ്കില്‍ അടുത്ത രണ്ട് വര്‍ഷങ്ങളില്‍ സംഘടനക്ക് വേണ്ടി ചെയ്യുവാന്‍ താല്‍പര്യപ്പെടുന്ന പദ്ധതികള്‍ ശ്രീ ചാമത്തില്‍ വിവരിച്ചു. ശേഷം സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോസ് എബ്രഹാം, വിന്‍സെന്റ് ബോസ്, രേഖ നായര്‍ , ജോസ് സെബാസ്റ്റ്യന്‍ എന്നിവരും തങ്ങളുടെ കാഴ്ചപ്പാടുകള്‍ വിവരിച്ചു. ജയപരാജയത്തിന് അതീതമായി ഫോമാ എന്ന സംഘടനക്ക് വേണ്ടി ആണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് സ്ഥാനാര്‍ത്ഥികള്‍ ഒരേ സ്വരത്തില്‍ വ്യക്തമാക്കി. സത്യം, ധര്‍മ്മം, നീതി തുടങ്ങിയവയില്‍ ഊന്നിയുള്ള പ്രവര്‍ത്തനം നടത്താന്‍ ആണ് ആഗ്രഹിക്കുന്നത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  ന്യൂ യോര്‍ക്ക് എമ്പയര്‍ റീജിയന്‍ വൈസ് പ്രസിഡണ്ട് ആയി മത്സരിക്കുന്ന മോന്‍സി വര്‍ഗ്ഗീസിനു  വിജയാശംസകള്‍ നേരുവാനും ഫിലിപ്പ് ചാമത്തിത്തിലും മറ്റ് സ്ഥാനാര്‍ത്ഥികളും മറന്നില്ല. അത്താഴ വിരുന്നോടെ പരിപാടികള്‍ അവസാനിച്ചു. 
ഫിലിപ്പ് ചാമത്തിലിന് ന്യൂ യോര്‍ക്കില്‍ സ്വീകരണം നല്‍കിഫിലിപ്പ് ചാമത്തിലിന് ന്യൂ യോര്‍ക്കില്‍ സ്വീകരണം നല്‍കിഫിലിപ്പ് ചാമത്തിലിന് ന്യൂ യോര്‍ക്കില്‍ സ്വീകരണം നല്‍കിഫിലിപ്പ് ചാമത്തിലിന് ന്യൂ യോര്‍ക്കില്‍ സ്വീകരണം നല്‍കിഫിലിപ്പ് ചാമത്തിലിന് ന്യൂ യോര്‍ക്കില്‍ സ്വീകരണം നല്‍കിഫിലിപ്പ് ചാമത്തിലിന് ന്യൂ യോര്‍ക്കില്‍ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക