Image

പ്രവാസി കൂട്ടായ്മയുടെ കരുത്തിന്റെ വിളംബരമായി നവയുഗം ദമ്മാം മേഖല കമ്മിറ്റി ഇഫ്താര്‍ സംഗമം അരങ്ങേറി.

Published on 12 June, 2018
പ്രവാസി കൂട്ടായ്മയുടെ കരുത്തിന്റെ വിളംബരമായി നവയുഗം ദമ്മാം മേഖല കമ്മിറ്റി ഇഫ്താര്‍ സംഗമം അരങ്ങേറി.
ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം മേഖല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം, കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി കൂട്ടായ്മയുടെ കരുത്തിന്റെ വിളംബരമായി. സാമൂഹിക, സാംസ്‌ക്കാരിക, ജീവകാരുണ്യ മേഖലകളിലെ പ്രമുഖരും പങ്കെടുത്ത ഇഫ്താര്‍ സംഗമം,   പ്രവാസി കുടുംബങ്ങളുടെ ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി.

നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്ത ഇഫ്താര്‍ സംഗമത്തില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ ഷബീര്‍ ചാത്തമംഗലം റമദാന്‍ സന്ദേശം നല്‍കി. കേവലം ഭക്ഷണത്തെ ത്യജിയ്ക്കുന്നതല്ല, മറിച്ചു എല്ലാ സുഖസൗകര്യങ്ങളും ഒഴിവാക്കി, മനുഷ്യസ്‌നേഹത്തിലൂടെ ദൈവത്തെ കണ്ടെത്തുന്ന പുണ്യപ്രക്രിയയാണ് റമദാന്‍ നോമ്പ് എന്നദ്ദേഹം പറഞ്ഞു. ദമ്മാം ഇന്റര്‍നാഷണല്‍  ഇന്ത്യന്‍ സ്‌ക്കൂള്‍ ചെയര്‍മാന്‍ സുനില്‍ മുഹമ്മദ് അഭിവാദ്യപ്രസംഗം നടത്തി.

ഇഫ്താര്‍ സംഗമത്തിന് നവയുഗം നേതാക്കളായ ശ്രീകുമാര്‍ വെള്ളല്ലൂര്‍, ഗോപകുമാര്‍, ശ്രീലാല്‍, നിസാം കൊല്ലം, തമ്പാന്‍ നടരാജന്‍, മിനി ഷാജി, സുമി ശ്രീലാല്‍, രാജേഷ് ചടയമംഗലം, സലാം, സിജു കായംകുളം, രതീഷ് ജെ മാര്‍ട്ടിന്‍, രാംദാസ്, നിസാര്‍ ആലപ്പുഴ, സുകു പിള്ള, രാജ്കുമാര്‍, കോശി തരകന്‍, ബിനു, ചാക്കോ ജോണ്‍, നിജിീ ഷാ, ജോമോന്‍, സെല്‍വന്‍, രാജന്‍, സന്തോഷ്, പാര്‍ത്ഥസാരഥി, അനില്‍ ഡാനിയേല്‍, സനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.  

പ്രവാസി കൂട്ടായ്മയുടെ കരുത്തിന്റെ വിളംബരമായി നവയുഗം ദമ്മാം മേഖല കമ്മിറ്റി ഇഫ്താര്‍ സംഗമം അരങ്ങേറി.
പ്രവാസി കൂട്ടായ്മയുടെ കരുത്തിന്റെ വിളംബരമായി നവയുഗം ദമ്മാം മേഖല കമ്മിറ്റി ഇഫ്താര്‍ സംഗമം അരങ്ങേറി.
പ്രവാസി കൂട്ടായ്മയുടെ കരുത്തിന്റെ വിളംബരമായി നവയുഗം ദമ്മാം മേഖല കമ്മിറ്റി ഇഫ്താര്‍ സംഗമം അരങ്ങേറി.
പ്രവാസി കൂട്ടായ്മയുടെ കരുത്തിന്റെ വിളംബരമായി നവയുഗം ദമ്മാം മേഖല കമ്മിറ്റി ഇഫ്താര്‍ സംഗമം അരങ്ങേറി.
പ്രവാസി കൂട്ടായ്മയുടെ കരുത്തിന്റെ വിളംബരമായി നവയുഗം ദമ്മാം മേഖല കമ്മിറ്റി ഇഫ്താര്‍ സംഗമം അരങ്ങേറി.
sunil mohammed speech
പ്രവാസി കൂട്ടായ്മയുടെ കരുത്തിന്റെ വിളംബരമായി നവയുഗം ദമ്മാം മേഖല കമ്മിറ്റി ഇഫ്താര്‍ സംഗമം അരങ്ങേറി.
Shabeer Chadayamangalam speech.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക