നടനും തിരക്കഥാകൃത്തുമായ നീരജ് മാധവ് ഹിന്ദിയിലും ഇംഗ്ലീഷിലുമായി
ഒരുക്കുന്ന ആമസോണ്‍ വെബ്‌സീരീസില്‍ അഭിനയിക്കുന്നു. മലയാളത്തില്‍നിന്ന്
ആദ്യമായിട്ടാണ് ഒരു നടന് ആമസോണ്‍ െ്രെപം വെബ്‌സീരീസില്‍ അഭിനയിക്കാനുള്ള അവസരം
ലഭിക്കുന്നത്. നിലവില്‍ മാധവന്‍ അഭിനയിച്ച ബ്രീത്ത് എന്ന വെബ് സീരീസ് ആമസോണില്‍
വലിയ ഹിറ്റാണ്. എന്റര്‍ടെയ്‌ന്‍മെന്റ് ഇന്‍ഡസ്‌ട്രിയുടെ ദിശാമാറ്റം
തിരിച്ചറിഞ്ഞാണ് മാധവന്‍ വെബ്‌സീരീസിലേക്ക് തിരിഞ്ഞത്. സെയ്‌ഫ് അലി ഖാന്‍
ആമസോണിന്റെ തന്നെ ഇന്‍സൈഡ് എഡ്‌ജ് എന്നൊരു വെബ്‌സീരീസില്‍
അഭിനയിച്ചിരുന്നു.
ഗോ ഗോവ ഗോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകരായ രാജ്‌കൃഷ്‌ണ
എന്നിവരാണ് ത്രില്ലര്‍ സ്വഭാവത്തിലുള്ള സീരീസ് ഒരുക്കുന്നത്. ഹിന്ദിയില്‍നിന്ന്
മനോജ് ബാജ്‌പെയി, തെന്നിന്ത്യന്‍ താരം പ്രിയാമണി എന്നിവരും നീരജിനൊപ്പം വെബ്
സീരീസില്‍ അഭിനയിക്കുന്നുണ്ട്. സിനിമകളില്‍ നായകനായും സപ്പോര്‍ട്ടിങ്
റോളിലുമൊക്കെ തിളങ്ങിയ ശേഷമാണ് നീരജിന്റെ ഹിന്ദിയിലേക്കുള്ള കുതിപ്പ്.
ഇന്ത്യയില്‍ ആമസോണും നെറ്റ്‌ഫ്‌ളിക്‌സും ഡിജിറ്റല്‍ സ്‌ട്രീമിങ് മേഖലയില്‍ മത്സരം
കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രാദേശിക ഭാഷകളില്‍നിന്ന് പ്രമുഖരായ താരങ്ങളെ
ഉള്‍പ്പെടുത്തി വെബ്‌സീരീസുകള്‍ ഒരുക്കുന്നത്. ഹിന്ദിയും ഇംഗ്ലീഷും ഇടകലര്‍ന്ന
ഭാഷയാണെങ്കിലും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ലാത്തതിനാല്‍ കാഴ്‌ച്ചക്കാര്‍
ഏറെയാണ്. കഴിഞ്ഞ വര്‍ഷമാണ് ആമസോണ്‍ ഇന്ത്യന്‍ വിപണിയില്‍ സജീവമായി ശ്രദ്ധിച്ചു
തുടങ്ങിയത്. മമ്മൂട്ടി ചിത്രമായ മാമാങ്കമാണ് ഇനി നീരജിന്റേതായി പുറത്തിറങ്ങാനുള്ള
മലയാള ചിത്രം.