Image

ഉത്സവക്കാഴ്ചകള്‍ക്കു മത്സരവേദിയൊരുക്കി ഫോമാ യുവജനോത്സവം

ജോജോ കോട്ടുര്‍ Published on 12 June, 2018
ഉത്സവക്കാഴ്ചകള്‍ക്കു മത്സരവേദിയൊരുക്കി ഫോമാ യുവജനോത്സവം
ഫോമായുടെ ഷിക്കാഗോ കണ്‍വെന്‍ഷനോടനുബന്ധിച്ചുള്ള ഫോമാ യുവജനോത്സവം ഗ്രാന്റ്ഫിനാലെയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഫോമാ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള നിരവധി മത്സരങ്ങള്‍ക്ക് കണ്‍വന്‍ഷന്‍ നഗരി സാക്ഷ്യം വഹിക്കുന്നുണ്ടെങ്കിലും ലക്ഷ്യബോധം കൊണ്ടും സാമൂഹിക പ്രതിബദ്ധതകൊണ്ടു ഫോമായുടെ യുവജനോത്സവ സംരംഭം വേറിട്ടു നില്‍ക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ബഹുജന പങ്കാളിത്തം കൊണ്ടു സാമൂഹിക ശ്രദ്ധ പിടിച്ചുപറ്റിയ റീജണല്‍തല മത്സരങ്ങളിലെ വിജയികളാണ് ഗ്രാന്റ് ഫിനാലെയില്‍ മാറ്റുരക്കപ്പെടുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് യുവജനോത്സവത്തില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ജൂണ്‍ 11 വരെ സമയം അനുവദിച്ചിട്ടുണ്ട്.

കണ്‍വന്‍ഷന്റെ രണ്ടാം ദിവസമായ വെള്ളി രാവിലെ 8 മുതല്‍, വൈകിട്ട് 5 മണി കൊണ്ട് രണ്ടു വേദികളിലായി മത്സരങ്ങള്‍ പൂര്‍ത്തിയാക്കുവാനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു. മത്സാര്‍ത്ഥികളും മാതാപിതാക്കളും കലാധ്യാപകരും അവസാനവട്ട ഒരുക്കങ്ങളുടെ തിരക്കിലാണ്. പ്രഗത്ഭരായ വ്യക്തികളാണ് വിധി നിര്‍ണ്ണയം നടത്തുവാന്‍ എത്തുന്നത്. ഏറ്റവും മികവാര്‍ന്ന പ്രകടനങ്ങള്‍ ആണ് ഗ്രാന്റ് ഫിനാലെയില്‍ പ്രതീക്ഷിക്കുന്നത് എന്ന് ഫോമാ പ്രസിഡന്റ് ബെന്നി വച്ചാച്ചിറ അറിയിച്ചു.

കലാ പ്രതിഭയെയും കലാതിലകത്തെയും സമ്മാനങ്ങള്‍ക്കു പുറമേ വമ്പന്‍ ഓഫറുകളും കാത്തിരിക്കുന്നു. സാബു സ്‌കറിയ ചെയര്‍മാനുള്ള ഫോമാ കള്‍ച്ചറല്‍ അഫയേഴ്‌സ് കമ്മിറ്റിയാണ് ഫോമാ യുവജനോത്സവത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. ജോമോന്‍ കുളപ്പുരയ്ക്കല്‍ ആണ് കോഓര്‍ഡിനേറ്റര്‍. സിറിയക് കുര്യന്‍, രേഖാ നായര്‍, രേഖാ ഫിലിപ്പ്, സാജു ജോസഫ്, ജെയ്ന്‍ മാത്യൂസ്, ഷീലാ ജോസ്, സണ്ണി കല്ലൂപ്പാറ, തോമസ് മാത്യു, മാത്യു വര്‍ഗീസ്, ജോസ്‌മോന്‍ തത്തംകുളം എന്നിവരടങ്ങിയ നേതൃനിരയാണ് കള്‍ച്ചറല്‍ അഫയേഴ്‌സും കമ്മിറ്റിയുടെ കരുത്ത്. ബോബി തോമസ്, ശ്രീദേവി, അജിത് കുമാര്‍, അബിത ജോസ്, ഹരികുമാര്‍ രാജന്‍, തോമസ് എബ്രഹാം, ജോജോ കോട്ടൂര്‍, ഡാനിഷ് തോമസ്, തോമസ് ചാണ്ടി, ഷാലു പുന്നൂസ്, ജോണ്‍സന്‍ മാത്യു, തോമസ് എം. ജോര്‍ജ്, ജയിംസ് പീറ്റര്‍, തോമസുകുട്ടി വര്‍ഗീസ് എന്നിവര്‍ സേവനസന്നദ്ധ രായി മത്സരവേദികളുണ്ടായിരിക്കും.
ഉത്സവക്കാഴ്ചകള്‍ക്കു മത്സരവേദിയൊരുക്കി ഫോമാ യുവജനോത്സവം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക