Image

തൃശൂരിലെ ആദ്യദിനം തന്നെ താരമായി കളക്ടര്‍ ടി വി അനുപമ

Published on 12 June, 2018
തൃശൂരിലെ ആദ്യദിനം തന്നെ താരമായി കളക്ടര്‍ ടി വി അനുപമ
തൃശൂരിലേയ്ക്കാണ് ടി വി അനുപമയ്ക്ക് മാറ്റമുണ്ടായത്. തൃശൂരില്‍ ചാര്‍ജെടുത്ത് രണ്ടാം ദിവസം തന്നെ അവിടുത്തെയും താരമായിരിക്കുകയാണ് അനുപമ. അത് വ്യക്തമാക്കുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ നവ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അതില്‍ പറഞ്ഞിരിക്കുന്നതിങ്ങനെ.തൃശൂര്‍ ജില്ലയില്‍ ആദ്യ ദിവസംതന്നെ ഹീറോയിന്‍ ആയി. കളക്ടര്‍ ടി.വി അനുപമ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ആദ്യ ദിവസത്തില്‍ തന്നെ അഭിമുഖീകരിക്കേണ്ടി വന്ന പ്രതിസന്ധിയെ തന്‍മയത്വത്തോടെയാണ് ജില്ലാ കളക്ടര്‍ ടി.വി.അനുപ നേരിട്ടത്.കടല്‍ പോലെ ഇളകി മറിഞ്ഞ സമരക്കാര്‍ക്ക് മുന്നില്‍ അവരെ കേള്‍ക്കാനും, അവരോട് പറയാനും ക്ഷമയും സമയവും നീക്കിവെച്ച തൃശൂരിന്റെ പുതിയ കളക്ടര്‍ ടി.വി.അനുപമ പ്രകടിപ്പിച്ചത് അസാമാന്യമായ പക്വതയും നയവും.

ക്ഷോഭംകൊണ്ട് അലറുകയായിരുന്ന ജനക്കൂട്ടത്തിന് മുന്നില്‍ പോലീസും, റവന്യു ഉദ്യോഗസ്ഥരും രാവിലെ മുതല്‍ക്കെ നിസ്സഹായരായി നില്‍ക്കുകയായിരുന്നു. ഇതിനിടെ സ്വയം മധ്യസ്ഥരാകാന്‍ ശ്രമിച്ച ചിലരെ ചീത്ത പറഞ്ഞും, കൂകി വിളിച്ചും സമരക്കാര്‍ മടക്കിയയച്ചു.എന്ത് ചെയ്യുമെന്നറിയാതെ അധികാരികള്‍ കാഴ്ച്ചക്കാരായി നോക്കി നില്‍ക്കുന്നിടത്തായിരുന്നു കളക്ടറുടെ രംഗപ്രവേശം. കാറില്‍ നിന്നിറങ്ങിയ കളക്ടറെ കൈയ്യടിയോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്. സമരക്കാര്‍ക്ക് പറയാനുള്ളത് ക്ഷമാപൂര്‍വ്വം കേട്ടു നിന്ന കളക്ടര്‍, എല്ലാം ഉടനടി പരിഹരിക്കുമെന്ന നടക്കാത്ത വാഗ്ദാനങ്ങളൊന്നും തന്നെ നല്‍കുന്നില്ലെന്നും, തീരദേശവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക