Image

കേരള ക്ലബ് പിക്‌നിക്ക് നെപ്പോളിയനൊപ്പം

അലന്‍ ചെന്നിത്തല Published on 11 June, 2018
കേരള ക്ലബ് പിക്‌നിക്ക് നെപ്പോളിയനൊപ്പം
ഡിട്രോയിറ്റ്: കേരള ക്ലബിന്റെ ഈവര്‍ഷത്തെ പിക്‌നിക്ക് ജൂണ്‍ 16-നു ശനിയാഴ്ച രാവിലെ 11 മണി മുതല്‍ ട്രോയ് റെയിന്‍ ട്രീ പാര്‍ക്കില്‍ വച്ചു നടത്തപ്പെടും. പ്രശസ്ത സൗത്ത് ഇന്ത്യന്‍ സിനിമാതാരം നെപ്പോളിയന്‍ ദുരൈസ്വാമി മുഖ്യ അതിഥിയായിരിക്കും. മലയാളി പ്രേക്ഷകരുടെ മനസ്സില്‍ "മുണ്ടയ്ക്കല്‍ ശേഖരന്‍' എന്ന കഥാപാത്രത്തിലൂടെ സ്ഥിരപ്രതിഷ്ഠ നേടിയ നെപ്പോളിയനൊപ്പം ഒരു ദിവസം ആഘോഷിക്കുവാന്‍ മിഷിഗണിലെ മലയാളി സമൂഹത്തെ കേരള ക്ലബ് സ്വാഗതം ചെയ്യുന്നു.

രുചികരമായ ഭക്ഷണം, ബാര്‍ബിക്യൂ, അതിനോടൊപ്പം വിവിധ കായിക മത്സരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി കേരള ക്ലബ് ഈവര്‍ഷത്തെ പിക്‌നിക്ക് വ്യത്യസ്തമായ രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. പ്രവേശനം സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള ക്ലബ് പ്രസിഡന്റ് സുജിത് മേനോന്‍ (248 635 1566), അജയ് അലക്‌സ് (248 767 9451), ശ്രീജാ ശ്രീകുമാര്‍ (248 760 1841), ജെയ്‌സണ്‍ നെല്ലിക്കുന്നേല്‍ (734 306 7823), പ്രാബ്‌സ് ചന്ദ്രശേഖരന്‍ (248 506 4996), പ്രീതി പ്രേംകുമാര്‍ (313 529 8672) എന്നിവരുമായി ബന്ധപ്പെടുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക