Image

നല്ലൊരു തുടക്കം പ്രതീക്ഷിക്കാം (ബി ജോണ്‍ കുന്തറ)

Published on 11 June, 2018
നല്ലൊരു തുടക്കം പ്രതീക്ഷിക്കാം (ബി ജോണ്‍ കുന്തറ)
നാളെ നടക്കുവാനിരിക്കുന്ന , അമേരിക്കന്‍ പ്രസിടന്റ്‌റ് ഡൊണാള്‍ഡ് ട്രംപും നോര്‍ത്ത് കൊറിയന്‍ സ്വേച്ഛാധിപതി കിം ജോങ്ങു മായുള്ള കൂടിക്കാഴ്ചയില്‍ നിന്നും ആരും ഒരു മഹാത്ഭുതമൊന്നും പ്രതീഷിച്ചിട്ടു കാര്യമില്ല. ഒരു ദുര്‍ഘടം നിറഞ്ഞ സ്ഥലത്തേക്കുള്ള പാതവെട്ടുന്നതിന്റ്‌റെ തുടക്കം മാത്രം. ഒരു മഹാരോഗം രായ്ക്കുരാമാനം ചികില്‍സിച്ചു മാറ്റുവാന്‍ പറ്റുമോ?

പൊഡുംന്നനവെകിംതന്റെഅണുആയുധങ്ങള്‍ഉപേഷിക്കുവാന്‍പോകുന്നില്ല. അണുആയുധങ്ങള്‍ ഒരു രാഷ്ട്രത്തിനുണ്ട് എന്നത് മാത്രം ലോകസമാധാനത്തിന് ഒരു ഭീഷണിയല്ല. നോര്‍ത്ത് കൊറിയ മാത്രമല്ലല്ലോ ഇവ കരസ്ഥമാക്കി സൂക്ഷിക്കുന്നത്. വര്ഷങ്ങളായി ശതൃത മാറാത്ത പാക്കിസ്ഥാനും ഇന്ത്യയും അണുആയുധങ്ങളെ ഏതുനിമിഷവും തൊടുത്തു വിടുന്നതിന് സഞ്ജമാക്കി സൂക്ഷിക്കുന്നു.

ഇക്കാര്യത്തില്‍, നോര്‍ത്ത് കൊറിയയും മറ്റു അണുശക്തികളുമായുള്ള പ്രധാന വ്യത്യാസം, ആയുധങ്ങളുടെ ഉപയോഗ നിയന്ത്രണം ആരുടെ കരങ്ങളില്‍?

കിം ഒരു തികഞ്ഞ സ്വേച്ഛാധിപതി ഇയാള്‍ മാത്രമാണ് എല്ലാ കാര്യങ്ങളും നോര്‍ത്ത് കൊറിയയില്‍ തീരുമാനിക്കുന്നത്. അയാളുടെ ഉപദേഷ്ട്ടാക്കളൂം മന്ധ്രിമാരും എന്തിനും വെറും "എസ്" മൂളേണ്ട ശിങ്കിടികള്‍. ഒരു ഭ്രാന്തന്റെ കയ്യില്‍ തോക്കിരിക്കുന്നതുപോലെ

ഇവിടെ അമേരിക്ക ആവശ്യപ്പെടേണ്ടത് കിം തന്റെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കുക എല്ലാത്തിനും ഒരു സുധാര്യത രാജ്യത്തു കൊണ്ടുവരുക. സൗത്ത് കൊറിയയുമായി അതിര്‍ത്തിയില്‍ ഇന്നു കാണുന്ന സംഘര്‍ഷാവസ്ഥക്ക് കുറവു വരുത്തുന്നതിന് മുന്‍കയ്യ് എടുക്കുക. കൂടാതെ, സൗത്ത് കൊറിയയില്‍ കാണുന്നമാതിരി ഒരു ജനാധിപത്യ ഭരണസംവിധാനത്തിന് തുടക്കമിടുക.


ജനതക്ക് വ്യക്തി സ്വാതന്ദ്ര്യം, അഭിപ്രായ സ്വാതന്ദ്ര്യം ഈവ നടപ്പിലാക്കുക. ഇന്ന് ജയിലുകളില്‍ സൂക്ഷിക്കുന്ന എതിരാളികള്‍ എന്നു കാരങ്ങളില്ലാതെ മുദ്രകുത്തപ്പെട്ടവരെ സ്വതദ്രരാക്കുക തന്റെ രാജ്യത്തെ മറ്റു രാജ്യങ്ങളുടെ മുന്നില്‍ ഒരു തുറന്ന പുസ്തകമാക്കുക. ഇതുപോലുള്ള മാറ്റങ്ങള്‍ക്ക് ആയിരിക്കണം അമേരിക്ക ഇപ്പോള്‍ മുന്‍തൂക്കം നല്‍കേണ്ടത്.

രണ്ടാം ലോകമഹായുദ്ധം മുതല്‍ ജപ്പാനും കൊറിയയുമായി നിലനിന്നുരുന്ന ശത്രുത സൗത്ത് കൊറിയയുടെ ഭാഗംവയ്ക്കലിനുശേഷം സൗത് കൊറിയ ജപ്പാനുമായി ഒരു ഒത്തുതീര്‍പ്പിലെത്തി എന്നാല്‍ നോര്‍ത്ത് കൊറിയ ഇന്നും ഒരൊത്തുതീര്‍പ്പിനു തയ്യാറല്ല ഇവിടാണ് അമേരിക്ക കഴിയാവുന്നത്ര നിഷ്പക്ഷതകാട്ടി നോര്‍ത്ത് കൊറിയയെ സമീപിക്കേണ്ടത്.

കിം ജോംഗ്, ഏതാനും മാസങ്ങള്‍ക്കപ്പുറം പ്രകടിപ്പിച്ച ബാലിശമായ പ്രവര്‍ത്തികളും അര്‍ത്ഥമില്ലാത്ത ഭീഷണിപ്പെടുത്തലുകളില്‍ നിന്നും മാറുക. സൗത്ത് കൊറിയയെ യുദ്ധം നടത്തി കീഴ്‌പ്പെടുത്താം എന്നവ്യാമോഗം അവസാനിപ്പിക്കുക. തന്റെ ജനതയുടെ ഉന്നമനം അതില്‍ ശ്രദ്ധിക്കുക.

ഇവിടെ അമേരിക്കക്ക് ഒന്നും നഷ്ട്ടപ്പെടുവാനില്ല. ഗുണം കിട്ടുവാന്‍ സാദ്യതയുള്ളത് നോര്‍ത്ത് കൊറിയ്ക്കുമാത്രം . ഇപ്പോള്‍ വെറും മൂന്നാം കിട രാജ്യമായി മുന്നോട്ടു പോകുന്നു എന്നാല്‍ അയല്‍വക്കക്കാരോ ഓരോ ദിനവും സമ്പല്‍ സമര്‍ദ്ധിയിലേയ്ക്ക് കുതിച്ചുപോകുന്നു. ആശിക്കാവുന്നതോന്നുമാത്രം കിം കണ്ണു തുറക്കും. അമേരിക്ക ഒരു ശത്രു അല്ല എന്ന് കാണും. അമേരിക്കുമായുള്ള ഈയൊരു കൂടിക്കാഴ്ച്ച തന്റെ രാഷ്ട്രത്തിന് ഒരു ശുഭ ഭാവിക്കുള്ള ആദ്യ പടിയായി മാറട്ടെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക