Image

മരട് സ്‌കൂള്‍ വാന്‍ അപകടം; അമിത വേഗത കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Published on 11 June, 2018
മരട് സ്‌കൂള്‍ വാന്‍ അപകടം; അമിത വേഗത കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി: മരടില്‍ സ്‌കൂള്‍ വാഹനം അപടത്തിനിടയാക്കിയത് അമിത വേഗതതെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഇടുങ്ങിയ റോഡിലൂടെ അമിത വേഗത്തില്‍ തിരിഞ്ഞതാണ് അപകടത്തിന് കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നെന്നും കണ്ടെത്തി. അതിനിടിടെ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത് വന്നു.

അപകടത്തില്‍പ്പെട്ട് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി അപകടനില തരണം ചെയ്തു. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. കിഡ്‌സ് വേള്‍ഡ് ഡേ കെയറിന്റെ സ്‌കൂള്‍ വാനാണ് ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞത്. ആദിത്യന്‍, വിദ്യാലക്ഷ്മി എന്നീ കുട്ടികളും ആയ ലതയുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ െ്രെഡവര്‍ ബാബു ചികിത്സയിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക