Image

സഖാവ് എ.എം.പരമന്റെ നിര്യാണത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിച്ചു.

Published on 11 June, 2018
സഖാവ് എ.എം.പരമന്റെ  നിര്യാണത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിച്ചു.
ദമ്മാം: സ്വാതന്ത്ര്യ സമരസേനാനിയും, മുന്‍ എം.എല്‍.എയും, മുതിര്‍ന്ന സിപിഐ നേതാവുമായ സഖാവ് എ.എം.പരമന്റെ നിര്യാണത്തില്‍ നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു.    

 തൃശ്ശൂര്‍ ജില്ലയിലെ ആദ്യകാല തൊഴിലാളി നേതാക്കളില്‍ പ്രമുഖനായിരുന്ന പരമേട്ടന്‍, ഒല്ലൂര്‍ അസ്സംബ്ലി മണ്ഡലത്തിന്റെ മുന്‍ എം എല്‍ എ കൂടിയായിരുന്നു. തൃശ്ശൂര്‍ സീതാറാം മില്ലിലെ തൊഴിലാളിയായിരിക്കുമ്പോള്‍ അവിടത്തെ തൊഴിലാളികളെ സംഘടിപ്പിച്ചാണ് പരമേട്ടന്‍ പൊതുരംഗത്തു വരുന്നത്.രാജഗോപാല്‍ മില്‍, വനജാമില്‍, ലക്ഷ്മി മില്‍, അളഗപ്പ ടെക്സ്റ്റില്‍സ്, നാട്ടിക കോട്ടണ്‍ മില്‍ തുടങ്ങി ഒട്ടേറെ വ്യവസായ സ്ഥാപനങ്ങളിലെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനും, തൊഴിലാളികളുടെ നേതാവുമായിരുന്നു സഖാവ് പരമേട്ടന്‍, കൂടാതെ തൃശ്ശൂര്‍ നഗരത്തിലെ ഷോപ് എംബ്ലോയീസ് യൂണിയന്‍, ചുമട്ടുതൊഴിലാളി യൂണിയന്‍, ഓട്  മണ്‍പാത്ര വ്യവസായം, തഴപ്പായ നെയ്ത്തു, പ്ലാന്‍ഡേഷന്‍ തുടങ്ങി നിരവധി യൂണിയനുകളുടെ ചുമതലക്കാരനായിരുന്നു.

 തൊഴിലാളികളുടെ അവകാശപോരാട്ടങ്ങള്‍ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച നേതാവിനെയാണ് കേരളസമൂഹത്തിന് നഷ്ടപ്പെട്ടിരിക്കുന്നതെന്നും, അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍  ആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനപ്രമേയത്തിലൂടെ പറഞ്ഞു.

സഖാവ് എ.എം.പരമന്റെ  നിര്യാണത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക