Image

രാജ്യസഭാ തെരഞ്ഞെടുപ്പ്‌: മൂന്ന്‌ സ്ഥാനാര്‍ത്ഥികളും പത്രികസമര്‍പ്പിച്ചു, എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും

Published on 11 June, 2018
രാജ്യസഭാ തെരഞ്ഞെടുപ്പ്‌: മൂന്ന്‌ സ്ഥാനാര്‍ത്ഥികളും പത്രികസമര്‍പ്പിച്ചു, എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും
തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌, യുഡിഎഫ്‌ സ്ഥാനാര്‍ഥികളുടെ പത്രികാസമര്‍പ്പണം പൂര്‍ത്തിയായി. സിപിഐഎം സ്ഥാനാര്‍ത്ഥി എളമരം കരിം, സിപിഐ സ്ഥാനാര്‍ത്ഥി ബിനോയ്‌ വിശ്വം, യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി ജോസ്‌ കെ മാണി എന്നിവരാണ്‌ പത്രിക സമര്‍പ്പിച്ചത്‌.

എളമരം കരിം, ബിനോയി വിശ്വം എന്നിവര്‍ രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, കെബി ഗണേഷ്‌ കുമാര്‍ എംഎല്‍എ എന്നിവര്‍ക്കൊപ്പമെത്തി പത്രിക സമര്‍പ്പിച്ചു.

യുഡിഎഫ്‌ സ്ഥാനാര്‍ഥി ജോസ്‌ കെ മാണിക്കൊപ്പം ഉമ്മന്‍ചാണ്ടി, രമേശ്‌ ചെന്നിത്തല, എംകെ മുനീര്‍ എന്നിവര്‍ എത്തിയെങ്കിലും കെഎം മാണി പങ്കെടുത്തില്ല. യുവ എംഎല്‍എ മാരില്‍ അന്‍വര്‍ സാദത്ത്‌ മാത്രമാണ്‌ പത്രികാ സമര്‍പ്പണത്തിനെത്തിയത്‌. യുഡിഎഫ്‌ കണ്‍വീനര്‍ പിപി തങ്കച്ചന്‍, വിഡി സതീശന്‍ അടക്കമുള്ള എംഎല്‍എമാര്‍ എന്നിവര്‍ വിട്ടുനിന്നു.

മൂന്ന്‌ ഒഴിവുകളിലേക്ക്‌ മൂന്ന്‌ സ്ഥാനാര്‍ത്ഥിമാര്‍ മാത്രം മത്സരരംഗത്തുള്ളതിനാല്‍ വോട്ടെടുപ്പടക്കമുള്ള നടപടിക്രമങ്ങള്‍ ഒഴിവാക്കി സൂക്ഷ്‌മപരിശോധനയ്‌ക്ക്‌ ശേഷം ഇവരെ വിജയികളായി പ്രഖ്യാപിക്കും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക