Image

വരാപ്പുഴ കസ്റ്റഡി മരണം ; ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതിനെ ചോദ്യംചെയ്‌ത്‌ കോടതി

Published on 11 June, 2018
വരാപ്പുഴ കസ്റ്റഡി മരണം ; ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതിനെ ചോദ്യംചെയ്‌ത്‌ കോടതി


കൊച്ചി : ആലുവയില്‍ പോലീസ്‌ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കേസില്‍ ആര്‍.ടി.എഫ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതിനെ ഹൈക്കോടതി ചോദ്യം ചെയ്‌തു. ഇവര്‍ ഏല്‍പ്പിച്ച പരിക്ക്‌? മരണകാരണമായാല്‍ മാത്രമേ ആര്‍.ടി.എഫിനെതിരെ കൊലക്കുറ്റം ചുമത്താനാകൂ.

സന്തോഷ്‌ കുമാര്‍, ജിതിന്‍ രാജ്‌, സുമേഷ്‌ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ്‌? കോടതിയുടെ പരാമര്‍ശം. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ശേഷം നടത്തിയ ആദ്യ വൈദ്യ പരിശോധനകളിലൊന്നും ആഴത്തിലുള്ള പരി?ക്കുണ്ടായിരുന്നില്ല പിന്നെ എങ്ങനെ അത്‌ കൊലകുറ്റമായി എന്ന്‌ കോടതി ചോദിച്ചു . എന്നാല്‍ ശ്രീജിത്തിനെ പിടിക്കുമ്‌ബോള്‍ ഏറ്റ മര്‍ദ്ദനങ്ങള്‍ മരണ കാരണമായേക്കാം എന്നാണ്‌? ഡോക്‌?ടര്‍ നല്‍കിയ മൊഴിയെന്ന്‌? സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും ഉന്നത ഉദ്യോഗസ്ഥരെ അനുസരിക്കുക മാത്രമാണ്‌ ചെയ്‌തതെന്നും ആര്‍.ടി.എഫ്‌? കോടതിയെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക