Image

വിശ്വാസ വഞ്ചന കാണിച്ചവര്ക്ക് ദൈവം ശിക്ഷ നല്കും ; അറ്റ്ലസ് രാമചന്ദ്രന്‍

Published on 11 June, 2018
വിശ്വാസ വഞ്ചന കാണിച്ചവര്ക്ക്  ദൈവം ശിക്ഷ നല്കും ; അറ്റ്ലസ് രാമചന്ദ്രന്‍

തന്നോട് വിശ്വാസ വഞ്ചനകാണിച്ചവരോട് യാതൊരു ദേഷ്യവുമില്ലെന്നും അവര്‍ക്ക് ദൈവം ശിക്ഷ നല്‍കുമെന്നും ദുബായിലെ ജയില്‍ മോചിതനായ പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അറ്റ്ലസ് രാമചന്ദ്രന്‍ തന്‍റെ മനസ് തുറന്നത്. സുഹൃത്തുക്കളെ കണ്ണുംപൂട്ടി വിശ്വസിച്ചതാണ് തനിക്ക് സംഭവിച്ച ഏറ്റവും വലിയ മണ്ടത്തരം. എന്നാല്‍ വേദനയുടെ കാലത്ത് സുഹൃത്തക്കള്‍ ആരും ഒപ്പം നിന്നില്ല. എന്നാല്‍ ഭാര്യ ഇന്ദു എല്ലാ പ്രതിസന്ധിയിലും ധൈര്യം നല്‍കി ഒപ്പം നിന്നുവെന്നും രാമചന്ദ്രന്‍ പറയുന്നു.

ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് ബാങ്കുകള്‍ കേസ് നല്‍കിയതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തെ ജയില്‍ വാസത്തിന് രാമചന്ദ്രന്‍ ശിക്ഷക്കപ്പെട്ടത്.

ശിക്ഷിക്കപ്പെട്ടപ്പോള്‍ ബിസ്നസില്‍ യാതൊരു അറിവുമില്ലായിരുന്ന ഭാര്യ എല്ലാം നോക്കി നടത്തിയെന്നും അത് ദൈവത്തിന്‍റെ അനുഗ്രഹമെന്നും അറ്റ്ലസ് രാമചന്ദ്രന്‍ പറഞ്ഞു. ഇനിമേല്‍ കൂടുതല്‍ ജാഗ്രതയോടെ ബിസ്നസില്‍ ശ്രദ്ധിക്കുമെന്നും അറ്റ്ലസ് രാമചന്ദ്രന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക