Image

ചാരിറ്റി പ്രവാസി മലയാളി ഇടപെടല്‍ 40 ഇന്ത്യന്‍ തൊഴിലാളികളെ നാട്ടിലെത്തിച്ചു ..

ജയന്‍ കൊടുങ്ങല്ലൂര്‍ Published on 11 June, 2018
ചാരിറ്റി പ്രവാസി മലയാളി ഇടപെടല്‍  40  ഇന്ത്യന്‍ തൊഴിലാളികളെ നാട്ടിലെത്തിച്ചു ..
റിയാദ്: റിയാദിലെ  ഒരു പ്രമുഖ കമ്പനിയില്‍ ജോലി ചെയ്തിരുന്ന യൂ പി , ബീഹാര്‍ .എന്നി സംസ്ഥാനങ്ങളിലെ 39 , പേരും ഒരു മലയാളിയും അടക്കം 40 തൊഴിലാളികള്‍  ഏഴ് മാസമായി ശമ്പളവും ആഹാരവും ലഭിക്കാതെ ദുരിതത്തില്‍ പെട്ട് ഇന്ത്യന്‍ എംബസിയില്‍ എത്തി സഹായം തേടി ഇവരുടെ പരാതി രെജിസ്റ്റര്‍ ചെയ്ത എംബസി ഈ കേസ് പരിഹരിക്കാനും തൊഴിലാളികളെ നാട്ടിലയക്കാനുമുള്ള മാര്‍ഗം കണ്ടെത്താന്‍ ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രസിഡണ്ട് അയൂബ് കരൂപ്പടന്നയെ ചുമതലപ്പെടുത്തുകയും. അദ്ദേഹം മാധ്യമ പ്രവര്‍ത്തകനും സി.ഒ.പി.എം  ഉപദേശക ബോര്‍ഡ് ചെയര്‍മാനും കൂടിയായ ജയന്‍ കൊടുങ്ങല്ലൂരുമായി ഉടനെ റിയാദിലെ കമ്പനിയില്‍ എത്തുകയും മാനേജ്‌മെന്റുമായി സംസാരിച്ചു അപ്പോഴാണ് അറിയുന്നത് ഈ തൊഴിലാളികളെ മറ്റൊരു മാന്‍ പവര്‍ കമ്പനിയാണ് ഇവിടെ ജോലിക്ക് നല്‍കിയത് . ഇവരുടെ എല്ലാവരുടെയും കമ്പനിയുമായുള്ള തൊഴില്‍ കരാര്‍ തീര്‍ന്നിരിക്കുന്നു താമസ രേഖ  തീര്‍ന്നിരിക്കുന്നു

മൂന്ന് മാസമായി ജോലിയെടിപ്പിക്കുന്ന കമ്പനി നിരന്തരം ഇവരുടെ സ്‌പോണ്‍സറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സ്‌പോണ്‍സര്‍ സഹകരിക്കുന്നില്ല .ഇവരുടെ ശമ്പളകുടിശിക ഒന്നും തന്നെയില്ല സ്‌പോണ്‍സര്‍ കരാര്‍ പുതുക്കി നല്‍കുകയാണെങ്കില്‍ ജോലി നല്കാന്‍ ഞങ്ങള്‍ തയ്യാറാണ് അല്ലെങ്കില്‍ എംബസി ഇവരെ ഇവിടെ നിന്നും കൊണ്ടുപോകണമെന്നുള്ള നിലപാടാണ് കമ്പനി എടുത്തത്.

സാമുഹ്യ പ്രവര്‍ത്തകര്‍  കമ്പനി മാനേജ്‌മെന്റുമായി സംസാരിച്ചു സ്‌പോണ്‍സറുടെ ഫോണ്‍ നമ്പറും അഡ്രസും വാങ്ങിയപ്പോഴാണ് അറിയുന്നത് സ്‌പോണ്‍സര്‍ അല്‍ ഹോത്താ ബനി തമീം എന്നസ്ഥലത്താണെന്നും പലകുറി സ്‌പോണ്‍സറുമായി ബന്ധപ്പെടാന്‍ നോക്കിയെങ്കിലും ഫലമുണ്ടായില്ല അദ്ദേഹം ഫോണ്‍ എടുക്കുന്നില്ല

അവസാനം ജയന്‍ കൊടുങ്ങല്ലുരും അയൂബ് കരൂപടന്നയും  ഹോത്താ പോലീസ് സ്‌റ്റേഷനില്‍ ചെന്ന് സ്‌റ്റേഷന്‍ മേധാവിയെ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചു അപ്പോഴാണറിയുന്നത് ഇദ്ദേഹം മയക്കുമരുന്നിനടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണെന്നും ഇദ്ദേഹത്തിന്റെ പേരില്‍ അവിടെ ആറു കേസ്സുകള്‍ നിലവിലുണ്ട് . എങ്കിലും സ്‌റ്റേഷന്‍ ക്യാപ്റ്റന്‍ തൊഴിലാളികളുടെവിഷയം പരിഹരിക്കുന്നതിന് പരിപൂര്‍ണ സഹായം ഉറപ്പ് നല്‍കി.

 സാമൂഹ്യ പ്രവര്‍ത്തകര്‍ സ്‌റ്റേഷനില്‍ എത്തിയ വിവരം എങ്ങിനെയോ അറിഞ്ഞ സ്‌പോണ്‍സര്‍ ഉടനെ സാമൂഹ്യ പ്രവര്‍ത്തകരുമായി ഫോണില്‍ ബന്ധപ്പെടുകയുണ്ടായി പല തവണ ആവിശ്യപെട്ടിട്ടും അദ്ദേഹം പോലീസ് സ്‌റെഷനില്‍ എത്തിയില്ല പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം അദ്ദേഹത്തെ കണ്ട് സംസാരിച്ചു വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി.തൊഴിലാളികളുടെ സ്‌പോന്‍സര്‍ പറഞ്ഞ സ്ഥലത്ത് എത്തിയായിരുന്നു അദ്ദേഹവുമായി സംസാരിച്ചത് .


തൊഴിലാളികളുടെ പാസ്‌പോര്‍ട്ടും ഇവര്‍ക്കു നാട്ടില്‍ പോകുന്നതിന് സ്‌പോണ്‌സര്‍ക്ക് യാതൊരു തടസ്സവുമില്ല എന്ന് എഴുതി വാങ്ങുകയും ചെയ്തു. ഇതിനു വേണ്ടി നാലു തവണ സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് വാദി ദിവാസിറില്‍ പോകേണ്ടി വന്നു തിരികെ റിയാദിലെ കമ്പനിയിലെത്തി ചര്‍ച്ചനടത്തി. തൊഴിലാളികള്‍ക്ക് കമ്പനിയില്‍ നിന്ന് യാതൊരു ആനുകുല്യവും ലഭിക്കുമായിരുന്നില്ല. എന്നിട്ടും കമ്പനി മാനേജ്‌മെന്റിനെ തൊഴിലാളികളുടെ അവസ്ഥയും വേണ്ടത്ര രേഖകള്‍ ഇല്ലാതെ ജോലി ചെയ്പ്പിച്ചതിന് നിയമവശങ്ങളും ചൂണ്ടികാണിച്ച് വിഷയത്തിന്റെ ഗുരുതരമായ അവസ്ഥ പറഞ്ഞു ബോധ്യപ്പെടുത്തി. തൊഴിലാളികള്‍ക്ക് ആശ്വാസമായി നാല്‍പ്പത് തൊഴിലാളികള്‍ക്ക് ഒരു ലക്ഷത്തി അറുപത്തിമൂന്നായിരത്തി മുന്നൂറ്റി അമ്പത്തിരണ്ട് റിയാല്‍ കമ്പനി നല്‍കുന്ന ആനുകുല്യങ്ങള്‍ വാങ്ങി കൊടുക്കുകയും ചെയ്തു (1 , 63 , 352 , റിയാല്‍ ) 

അതിനു ശേഷം എംബസിയുടെ സഹായത്തോടെ തര്‍ഹീലുമായി ബന്ധപ്പെട്ട് എല്ലാവരുടെയും ഫൈനല്‍ എക്‌സിറ്റ് അടിച്ചുവാങ്ങി. ഇതിനിടയില്‍ നാല്പത് പേരില്‍  ബീഹാര്‍ സ്വദേശിയായ്  ഒരു തൊഴിലാളി ദിനേശ് റായ് ഹൃദയ സ്തംഭനം മൂലം മരണപെട്ടു.തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള  നടപടികള്‍ പൂര്‍ത്തിയാക്കി. മുപത്തിഒമ്പത്, തൊഴിലാളികളെ നാട്ടില്‍ എത്തിക്കുകയും മരണപെട്ട തൊഴിലാളിയുടെ മൃതദേഹവും വീട്ടിലെത്തിക്കുകയും ചെയ്തു രണ്ടു മാസം നീണ്ടു നിന്ന നടപടിക്രമങ്ങള്‍ക്ക്. ഒടുവില്‍  എല്ലാ തോഴിളികളും തങ്ങളെ സഹായിച്ച സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് ഒരായിരം നന്ദി പറഞ്ഞു യാത്രയായി.



ചാരിറ്റി പ്രവാസി മലയാളി ഇടപെടല്‍  40  ഇന്ത്യന്‍ തൊഴിലാളികളെ നാട്ടിലെത്തിച്ചു ..
തൊഴിലാളികള്‍ക്കൊപ്പം അയൂബ് കരൂപടന്നയും ജയന്‍ കൊടുങ്ങല്ലുരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക