Image

റൈസിംഗ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ് കുവൈറ്റ് ഇഫ്താര്‍ സംഗമം നടത്തി

വിപിന്‍ മാങ്ങാട്ട്‌ Published on 11 June, 2018
റൈസിംഗ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ് കുവൈറ്റ് ഇഫ്താര്‍ സംഗമം നടത്തി
മാനവഐക്യത്തിന്റേയും മതസൗഹാര്‍ദ്ദത്തിന്റെയും സന്ദേശവുമായി റൈസിംഗ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ് കുവൈറ്റ് ഇഫ്താര്‍ സംഗമം നടത്തി. ടീം മാനേജര്‍ ജോയ്‌സ് ജോസഫിന്റെ അധ്യക്ഷതയില്‍ സംഗീത ഓഡിറ്റോറിയം മംഗഫില്‍ വെച്ച് നടന്ന ഇഫ്താര്‍ സംഗമത്തില്‍ ക്ലബ് അംഗങ്ങള്‍ കുടുംബാംഗങ്ങള്‍ കുവൈറ്റ് ക്രിക്കറ്റ് ഒഫീഷ്യല്‍സ് മറ്റു ടീം അംഗങ്ങള്‍ ഉള്‍പ്പെടെ നൂറിലധികം ആളുകള്‍ പങ്കെടുത്തു. സംഗമത്തില്‍ അക്ബര്‍ ഉസ്മാന്‍ ഇഫ്താര്‍ സന്ദേശം നല്‍കി.യോഗത്തില്‍ കുവൈറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (KCA)TACK ഒഫീഷ്യല്‍ ശ്രീ നവീന്‍ ധനഞ്ജയന്‍, ബിജു സി എ,ലിനു രാജന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു.

പ്രവാസം ജീവിതം അവസാനിപ്പിച്ച് സ്ഥിര താമസത്തിനായി നാട്ടിലേക്കു പോകുന്ന ടൈഗേഴ്‌സ്, ആലപ്പി സച്ചിന്‍ ഫാന്‍സ് ടീമിന്റെ ക്യാപ്റ്റന്‍ ജോളി മാത്യുവിന് യാത്രയയപ്പു നല്‍കി.

നോമ്പുതുറക്കു ശേഷം കഴിഞ്ഞ സീസണില്‍ റൈസിംഗ് സ്റ്റാര്‍ ക്ലബിന് വേണ്ടി  മികച്ച പ്രകടനം നടത്തിയ പ്ലയേഴ്‌സിനുള്ള അവാര്‍ഡ് ടീം മാനേജര്‍ ജോയ്‌സ് ജോസഫ് കൈമാറി.അനൂപ് വര്ഗീസ്, ദിലീപ് ബൈജു, വിപിന്‍ രാജ്, ഗിരീഷ് ചന്ദ്രന്‍, ദയാല്‍ പറങ്ങോട്,ലിജു മാത്യു,യോഗേഷ് തമോരെ,നിഖില്‍ ആനന്ദ്, ദില്ലു ദിലീപ്, രജീഷ് മുരളി, ശിവ കോട്ട റെഡ്ഡി എന്നിവര്‍ അവാര്‍ഡിന് അര്‍ഹരായി.


പ്രദീപ് കുമാര്‍,അനീഷ് അക്ഷയ,ഗിരീഷ് ചന്ദ്രന്‍,രജീഷ് മുരളി എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

റൈസിംഗ് സ്റ്റാര്‍ സില്‍വര്‍ ടീം ക്യാപ്റ്റന്‍ വിപിന്‍ മങ്ങാട്ട് സ്വാഗതവും കണ്‍വീനര്‍ താരിഖ് ഒമര്‍ വയലില്‍ നന്ദിയും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക