Image

ഏറ്റവും വലിയ സങ്കടം ജനങ്ങളില്‍ നിന്ന്‌ ഒറ്റപ്പെട്ടത്‌'; അറ്റ്‌ലസ്‌ രാമചന്ദ്രന്‍

Published on 10 June, 2018
ഏറ്റവും വലിയ സങ്കടം ജനങ്ങളില്‍ നിന്ന്‌ ഒറ്റപ്പെട്ടത്‌'; അറ്റ്‌ലസ്‌ രാമചന്ദ്രന്‍


ജനങ്ങളില്‍ നിന്ന്‌ ഒറ്റപ്പെട്ടതായിരുന്നു തനിക്ക്‌ ജയിലില്‍ ആയിരുന്നപ്പോള്‍ ഉണ്ടായ ഏറ്റവും വലിയ സങ്കടമെന്ന്‌ അറ്റ്‌ലസ്‌ രാമചന്ദ്രന്‍. കടലില്‍ നിന്നു പുറത്തെടുത്ത മത്സ്യത്തെപോലെ പിടയുകയായിരുന്നു ഇക്കാലമത്രയുമെന്നും അദേഹം പറഞ്ഞു.

ബാങ്ക്‌ വായ്‌പാ തട്ടിപ്പ്‌ കേസില്‍ കുടുങ്ങിയ അറ്റ്‌ലസ്‌ രാമചന്ദ്രന്‍ മൂന്നു വര്‍ഷത്തെ ജയില്‍ വാസത്തിന്‌ ഒടുവിലാണ്‌ ഇപ്പോള്‍ മോചിതനായിരിക്കുന്നത്‌. യുഎഇയിലെ വിവിധ ബാങ്കുകള്‍ സംയുക്തമായി നല്‍കിയ പരാതിയിലാണ്‌ എംഎം രാമചന്ദ്രനെ ദുബായ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലില്‍ അടച്ചത്‌. ഇപ്പോള്‍ കടങ്ങളെല്ലാം തീര്‍ത്തിട്ടാണോ ജയില്‍ മോചിതനായിരിക്കുന്നത്‌ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

എന്തെങ്കിലും ഒത്തുതീര്‍പ്പ്‌ വ്യവസ്ഥകള്‍ ഉണ്ടോയെന്നും വ്യക്തമല്ല. എംഎം രാമചന്ദ്രന്‍ ജയിലിലായതിന്‌ പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയാണ്‌ കേസിന്റെ നടത്തിപ്പുകള്‍ നോക്കിയിരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക