Image

നിപ വൈറസ്‌ ; ആശങ്ക പൂര്‍ണമായും നീങ്ങിയെന്ന്‌ കെ.കെ.ശൈലജ

Published on 10 June, 2018
നിപ വൈറസ്‌ ; ആശങ്ക പൂര്‍ണമായും നീങ്ങിയെന്ന്‌ കെ.കെ.ശൈലജ


കോഴിക്കോട്‌: നിപ ആശങ്ക പൂര്‍ണമായും നീങ്ങിയെന്ന്‌ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. നിപ വൈറസിന്റെ വ്യാപനം അവസാനിച്ചുവെന്നും കുറച്ച്‌ നാള്‍ കൂടി നിരീക്ഷണം തുടരുമെന്നും അറിയിച്ചു. 2649 പേരാണ്‌ നിരീക്ഷണത്തിലുണ്ടായിരുന്നത്‌. ഇപ്പോള്‍ 1430 പേര്‍ മാത്രമാണ്‌ ഉള്ളത്‌. ബാക്കി ഉള്ളവര്‍ക്ക്‌ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന്‌ സ്ഥിരീകരിച്ചു.

കോഴിക്കോട്‌ ജില്ലയിലെ സ്‌കൂളുകള്‍ 12ാം തീയതി തന്നെ തുറക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക