Image

കുവൈത്തില്‍ പൊതുമേഖലയിലെ ആയിരത്തോളം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

Published on 09 June, 2018
കുവൈത്തില്‍ പൊതുമേഖലയിലെ ആയിരത്തോളം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

കുവൈത്ത് സിറ്റി: അടുത്ത മാസത്തിന്റെ തുടക്കത്തില്‍ പൊതുമേഖലയിലെ 3140 വിദേശികളെ ഒഴിവാക്കുമെന്ന് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍. പാര്‍ലമെന്റിലെ സ്വദേശിവത്കരണ സമിതിയുടെ അന്വേഷണത്തിന് മറുപടിയായാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്. 

പൊതുമേഖലയിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് നടപടി. സിവില്‍ സര്‍വീസ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത ബിരുദ യോഗ്യതയുള്ളവരുടെ പട്ടിക അടുത്ത മാസം പ്രഖ്യാപിക്കും. രജിസ്റ്റര്‍ ചെയ്ത അപേക്ഷകരുടെ ഡാറ്റ അപ്‌ഡേഷന് തയാറാക്കിയ പദ്ധതി കമ്മീഷന്‍ പാര്‍ലമെന്റ് സമിതിക്ക് മുന്നില്‍ അവതരിപ്പിച്ചു. ഇത് സമിതി ഐകകണ്‌ഠേന അംഗീകരിച്ചു. 

അതിനിടെ, പാര്‍ലമെന്റിലെ സ്വദേശിവത്കരണ സമിതിയുടെ പ്രത്യേക യോഗം ഞായറാഴ്ച നടക്കും. സര്‍ക്കാര്‍ ജോലിക്കായി സിവില്‍ സര്‍വീസ് കമ്മീഷനില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന 10,000 സ്വദേശി യുവാക്കളുടെ നിയമനകാര്യമാണ് ഞായറാഴ്ചത്തെ യോഗത്തിലെ പ്രധാന അജണ്ട. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക