Image

കേഫാക്കിനു പുതിയ നേതൃത്വം

Published on 09 June, 2018
കേഫാക്കിനു പുതിയ നേതൃത്വം

ഫര്‍വാനിയ (കുവൈത്ത്) : കേരള എക്‌സ്പാര്‍ട്ട്‌സ് ഫുട്‌ബോള്‍ അസോസിയേഷന്‍ (കേഫാക് ) 201819 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി സിദ്ദിക്ക് ടി.വി. (പ്രസിഡന്റ്), ബിജു ജോണി, റോബര്‍ട്ട് ബര്‍ണാഡ് (വൈസ് പ്രസിഡന്റ്മാര്‍), വി.എസ്. നജീബ് (ജനറല്‍ സെക്രട്ടറി), മന്‍സൂര്‍ കുന്നത്തേരി, റാഫിദ് അബ്ദുറഹിമാന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ജാസ്വിന്‍ ജോസ് (ട്രഷറര്‍), നെല്‍സണ്‍ (അസി. ട്രഷറര്‍), എന്നിവരെയും ഗുലാം മുസ്തഫ (ഉപദേശകസമിതി), നൗഫല്‍ , അബ്ദുല്‍ ഖാദര്‍ (മീഡിയ സെക്രട്ടറി), എസ്.വി. സഫറുല്ലാഹ്, മുനീര്‍ (സ്‌പോര്‍ട്‌സ് സെക്രട്ടറി) , അബാസ്, ഷാജഹാന്‍ (അഡ്മിന്‍ സെക്രട്ടറി), അബ്ദുറഹിമാന്‍ (പിആര്‍ഒ) അസ്വദ് അലി, റബീഷ് (റഫറി ഇന്‍ ചാര്‍ജ് ), വിജയന്‍ (വോളന്റിയര്‍ ക്യാപ്റ്റന്‍), നാസര്‍ (ഇവന്റ് മാനേജ്മന്റ്), ഷംസുദ്ദീന്‍ (ഓഡിറ്റര്‍), ഒ.കെ അബ്ദുറസാഖ്, ആഷിഖ് ഖാദിരി, പ്രദീപ് കുമാര്‍, ഫൈസല്‍ ഇബ്രാഹിം, ജോര്‍ജ്, ബേബി നൗഷാദ്, അമീര്‍ അലി, ഉമൈര്‍ അലി എന്നിവരെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞടുത്തു. 

ഫര്‍വാനിയ ഹൈത്തം റസ്റ്ററന്റില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ 

പ്രമുഖ സാമുഹ്യ പ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനുമായ ഹികമത്ത് തെരഞ്ഞടുപ്പിന് നേതൃത്വം നല്‍കി. ആറു സീസണുകള്‍ പിന്നിട്ട് 18 സോക്കര്‍ യൂത്ത് ടീമുകളും പഴയ കളിക്കാര്‍ അണിനിരക്കുന്ന 18 മാസ്‌റ്റേഴ്‌സ് ടീമുകളും പ്രവാസിലോകത്തെ ഏറ്റവുംവലിയ ഫുട്‌ബോള്‍ ലീഗാണ് കേഫാക് സോക്കര്‍ ലീഗ്. 750 ളം കളിക്കാരും 250 ളം ഒഫിഷ്യലുകളും ലീഗിലെ 36 ടീമിനെ പ്രതിനിധീകരിച്ച് 18 പേരും ലൈഫ് ടൈം അംഗങ്ങളും അടങ്ങുന്ന 30 അംഗ മാനേജിംഗ് കമ്മിറ്റിയാണ് ലീഗിന് നേതൃത്വം നല്‍കുന്നത്. 10 മാസക്കാലം നീണ്ടുനില്‍ക്കുന്ന സീസണില്‍ ലീഗ് മത്സരങ്ങള്‍ക്ക് പുറമേ ജില്ലാ ടൂര്‍ണമെന്റുകള്‍, സെവന്‍സ് മത്സരങ്ങള്‍, ഓപ്പണ്‍ ടൂര്‍ണമെന്റുകള്‍, വെറ്ററന്‍സ് ചാന്പ്യന്‍ഷിപ്പുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മത്സരങ്ങള്‍ നടക്കും. 

ഏഴാം സീസണ്‍ ഓഗസ്റ്റ് രണ്ടാം വാരം മുതല്‍ എല്ലാ വെള്ളിയാഴ്ചകള്‍ ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ ഒന്പതു വരെ മിഷിരിഫ് പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് ഫ്‌ളഡ്‌ലിറ്റ് സ്‌റ്റേഡിയത്തില്‍ നടക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക