Image

അവധിക്കാലവും വായനയും (ജി.പുത്തന്‍കുരിശ്)

ജി.പുത്തന്‍കുരിശ് Published on 09 June, 2018
അവധിക്കാലവും വായനയും (ജി.പുത്തന്‍കുരിശ്)
വേനല്‍ക്കാലം ആരംഭിച്ചു അതോടൊപ്പം കുട്ടികളുടെ അവധിക്കാലവും.  ഇനി ഒരോ മാതാപിതാക്കളുടേയും മനസ്സില്‍ വേവലാധിയാണ് സ്‌കൂള്‍ തുറക്കുന്നതു വരെയുള്ള സമയം എങ്ങനെ ചിലവഴിക്കും. കുട്ടികളേയും കൊണ്ട് ഡിസിനിവേള്‍ഡ് തുടങ്ങി പല സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ തയാറെടുക്കുന്നതോടൊപ്പം തുല്യ പ്രാധാന്യമുള്ള ഒന്നാണ് വായനയ്ക്കായി സമയം കണ്ടെത്തുകയെന്നുള്ളത്.  അതിന് അമേരിക്കയെപ്പോലെ സൗകര്യമുള്ള ഒരു രാജ്യം മറ്റെവിടെയെങ്കിലും ഉണ്ടോയെന്ന് സംശയമാണ്. കുട്ടി്വകളോടൊപ്പം  മാതാപിതാക്കളും വായിക്കുയെന്നുള്ളത് അത്‌പോലെ പ്രാധാന്യമുള്ളതാണ്.  എന്നാണ് നാം അവസാനമായി ഒരു പുസ്തകം വായിച്ചത്? നമ്മള്‍ വായിക്കുന്നത് നമ്മളുടെ കുട്ടികള്‍ കാണാറുണ്ടോ? അവര്‍ നമ്മളെ മാതൃകയാക്കണമെന്ന ഉദ്ദേശ്യത്തോട നാം അവരുടെ മുന്നില്‍വച്ച് വായിക്കാറുണ്ട?  വായനയുടെ പത്തു ഗുണങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് വായന എന്ന പ്രക്രിയെക്കുറിച്ച അല്പം മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്.

വായന എന്നു പറയുന്നത് പ്രതീകാത്മകമായ ചിഹ്‌നങ്ങളെ വ്യാഖ്യാനിച്ച് വാക്കുകളെ സൃഷ്ടിക്കാനും അതുപോലെ അതിന്റെ അര്‍ത്ഥത്തെ ഗ്രഹിക്കാനുമുള്ള സങ്കീര്‍ണ്ണമായ ഒരു ജ്ഞാന പ്രക്രിയയാണ്. അതോടൊപ്പം ഭാഷയെ സ്വായത്തമാക്കാനും, ആശയവിനിമയം ചെയ്യാനും, അറിവ് പങ്കിടാനുമുള്ള ഒരു ഉപാധികൂടിയാണ് .  മറ്റെല്ലാ ഭാഷകളെപ്പോലെയും, ഒരു വ്യക്തിയുടെ മുന്‍ അനുഭവങ്ങള്‍, അറിവ്, മനോഭാവം, ഭാഷ, സമൂഹം, സാമൂഹ്യമവും സംസ്‌കാരികവുമായ ചുറ്റുപാടുകള്‍ രൂപാന്തരപ്പെടുത്തിയ, പശ്ചാത്തലത്തില്‍ നിന്നുകൊണ്ടുള്ള, വാക്കുകളും വായനക്കാരനും തമ്മിലുള്ള പരസ്പര വ്യവഹാരവുമാണ് വായന. വായനയ്ക്ക് തുടര്‍ച്ചയായുള്ള പരിശീലനം, പോഷണം കൂടാതെ ശുദ്ധീകരിക്കലും ആവശ്യമാണ്.  മൂലവാക്യങ്ങളുടെ അര്‍ത്ഥം ഗ്രഹിക്കാതെ വരുമ്പോള്‍ സാഹിത്യ വായനക്കാര്‍ സഹചമായ സാഹിത്യ ഭാഷകളില്‍ നിന്ന് മാറി സ്വയം പ്രതിബിംബങ്ങളെ സൃഷ്ടിക്കാറുണ്ട്.  കാരണം വായന എന്നു പറയുന്നത് ഒന്നോ രണ്ടോ വ്യാഖ്യാനങ്ങളില്‍ ഒതുക്കി നിറുത്താവുന്നതല്ല. വായനയില്‍ എഴുതപ്പെട്ട നിയമങ്ങള്‍ ഒന്നും തന്നെയില്ല. പക്ഷെ വായനക്കാര്‍ സ്വയചിന്തകളിലൂടെ അവര്‍ക്ക് വേണ്ട വസ്തുക്കള്‍ സൃഷ്ടിച്ചെടുക്കുന്നു. ഒരോ വാക്കുകളിലും അടങ്ങിയിരിക്കുന്ന ഗുപ്തമായ അര്‍ത്ഥം മനസ്സിലാക്കാന്‍ വായനക്കാര്‍ പല തന്ത്രങ്ങളും ഉപയോഗിക്കാറുണ്ട്.  വായനക്കാര്‍ അപരിചിതമായ വാക്കുകളുടെ അര്‍ത്ഥം ഗ്രഹിക്കാന്‍ സന്ദര്‍ഭ സുചനകള്‍ ഉപയോഗിക്കാറുണ്ട്. അതുപോലെ വായനക്കാര്‍ അവര്‍ വായിച്ച വാക്കുകളെ അവരുട നിലവിലുള്ള അറിവിനോടും അതുപോലെ രൂപരേഖയോട് സംയോജിപ്പിച്ച് വായിക്കാറുണ്ട്.

ഒന്നാമതായി മനസ്സിന് ഉ•േഷം നല്‍കുന്ന ഒന്നാണ് വായന. വായനയില്‍ മനസ്സ് വ്യാപൃതമാകുമ്പോള്‍ അത് തലച്ചോറിനെ സജീവമാക്കുകയും അള്‍സയിമേഴ്‌സ്, മറവിരോഗം എന്നിവയുടെ മുന്നേറ്റത്തെ തടയുന്നതിന് സാഹായിക്കുകയും ചെയ്യുന്നു. കടംകഥകള്‍, രചസ്സ് തുടങ്ങിയവയും മനസ്സിനെ ഉത്തേജിപ്പിക്കാന്‍ പറ്റിയവായാണ്. മനസ്സിന്റെ പിരിമുറുക്കങ്ങള്‍ക്ക് അയവ് വരുത്താന്‍ പറ്റിയ നല്ല ഒരഔഷധമാണ് വായന. നല്ല ഒരു നോവല്‍ ചെറുകഥ, ലേഖനങ്ങള്‍ തുടങ്ങിയവ വായനക്കാരെ മറ്റൊരു ലോകത്തേക്ക് കൂട്ടക്കൊണ്ടുപോകുകയും മനസ്സിന്റെ ആകുലതകളെ ശമിപ്പിച്ച് വര്‍ത്തമാനകാലത്ത് ജീവിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.  വായന നമ്മളെ പുതിയ അറിവുകള്‍ക്കൊണ്ട് നിറയ്ക്കുന്നു. എപ്പോഴാണ് ഈ അറിവുകള്‍ നമ്മള്‍ക്ക് പ്രയോചനകരമാകുന്നതെന്ന് പറയാനാവില്ല. ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ നേരിടുന്നതിന് ഈ അറിവുകള്‍ നമ്മെ സജ്ജമാക്കുന്നു. വായന പദസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നു. ഒരോ ദിവസവും നമ്മളുടെ ജോലിസ്ഥലങ്ങളില്‍ ആശയ വിനിമയത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഈ പദസമ്പത് വളരെ വ്യക്തമായും സ്പഷ്ടമായും വിഷയങ്ങളെ അവതരിപ്പിക്കാന്‍ സഹായിക്കുന്നു. നന്നായി ആശയങ്ങളെ അവതരിപ്പിക്കാന്‍ കഴിവുള്ളവര്‍ ഉന്നതമായ ജോലികളില്‍ ശോഭിക്കുമെന്നുള്ളത് തര്‍ക്കമില്ലാത്ത വിഷയമാണ്. വായന ഓര്‍മ്മ ശക്തിയെ വര്‍ദ്ധിപ്പിക്കുമെന്നുള്ളത് സംശയാധീതമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഒരു നോവല്‍ വായിക്കുമ്പോഴോ കഥ വായിക്കുമ്പോഴോ ആ കഥിയിലെ കഥാപാത്രങ്ങള്‍ അവരുടെ സവിശേഷതകള്‍ പേരുകള്‍ തുടങ്ങിയവ പലതും ഓര്‍ത്തിരിക്കേണ്ടതായിട്ടുണ്ട് മനസ്സിന് അതിനുള്ള കഴിവ് അവിശ്വസനീയമായി തോന്നും. മനസ്സിന്റെ അപഗ്രഥന ശക്തിയേ വര്‍ദ്ധിപ്പിക്കാനും വായന സഹായിക്കും. ഒരു നിഗൂഡതകള്‍ നിറഞ്ഞ നോവല് വായിച്ച് അവസാനിക്കുന്നതിന് മുന്‍പ് മനസ്സ് ആ കഥയുടെ പോക്ക് എങ്ങോട്ടേയ്ക്കാണെന്നോക്കെ കണ്ടെത്താന്‍ ശ്രമിക്കുന്നത് ഈ അപഗ്രഥന ശക്തിയുട ഭാഗമാണ്.

വായന മനസ്സിന്റെ ഏകാഗ്രതയേയും ശ്രദ്ധിക്കാനുള്ള കഴിവിനേയും വര്‍ദ്ധിപ്പിക്കുന്നു.  ഇന്നത്തെ മനുഷ്യന്‍ ഒരേ സമയത്ത് പല കാര്യങ്ങള്‍ ചെയ്യുന്നത് കൊണ്ട് പലജോലിയിലും പൂര്‍ണ്ണമായി മനസ്സുറപ്പിക്കാന്‍ കഴിയാതെ മാനസ്സിക സംഘര്‍ഷം അനുഭവിക്കുന്നത് കാണാം. ഇത് നമ്മളുടെ ഉത്പാദനക്ഷമത  കുറയ്ക്കുകയും ചെയ്യുന്നു. അതെസമയം ഒരു നല്ല പുസ്തകം വായിക്കുന്നയാള്‍ മുഴുവന്‍ ശ്രദ്ധയും പുസ്തകത്തില്‍ കേന്ദ്രീകരിക്കുമ്പോളത് ഏകാഗ്രതയെ വര്‍ദ്ധിപ്പിക്കുന്നു. നല്ല ഒരു വായനക്കാരന് നല്ല ഒരെഴുത്തുകാരനാവാനും സാധിക്കും. വായനയിലൂടെ ആര്‍ജ്ജിച്ച പദസമ്പത്ത്, ഉദാഹരണങ്ങള്‍, കഥകള്‍ എല്ലാം തന്നെ രചനയെ ശക്തവും രസകരവുമാക്കുന്നു.  ഉല്‍കൃഷ്ടമായ പുസ്തകം വായിക്കുന്നവര്‍ക്ക്  അനേകതരത്തിലുള്ള അറിവ് നല്‍കുന്നു. ഉചിതങ്ങളായ ഉത്തരങ്ങള്‍ നല്‍കി ചോദ്യ ചോദിക്കുന്നവരുടെ സംശയങ്ങള്‍ അകറ്റുന്നു. വാദപ്രതിവാദങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് പലയുക്തികളും ചൂണ്ടികാണിച്ചുകൊടുക്കുന്നു. കാരണമില്ലാതെ ദുഖിക്കുന്നവര്‍ക്ക് സാന്ത്വനമേകുന്നു. 

ഒരു വായനക്കാരന്‍ മരിക്കുന്നതിന് മുന്‍പ് ആയിരം പ്രാവശ്യം ജീവിക്കുന്നു. ഒരിയ്ക്കലും വായിക്കാത്തവന്‍ ഒരിയ്ക്കല്‍ മാത്രമെ ജീവിയ്ക്കുന്നുള്ളു. (ജോര്‍ജ്ജ് മാര്‍ട്ടിന്‍)

                                                                                          ജി. പുത്തന്‍കുരിശ്

അവധിക്കാലവും വായനയും (ജി.പുത്തന്‍കുരിശ്)
Join WhatsApp News
Insight 2018-06-09 09:43:31
 പ്രസിഡണ്ട് ട്രംപ് ഒരു പുസ്തകം തുറന്നു പിടിച്ചിരുന്നുകൊണ്ട് " കുട്ടികളെ ഈ അവുധിക്കാലത്തു കുറച്ചു സമയം നിങ്ങൾ മാതാപിതാക്കളോടൊപ്പം പുസ്തക വായനക്കായി നീക്കി വയ്ക്കണം " എന്ന് പറഞ്ഞു ടി വി യിൽ ക്കൂടി ഒരു പരസ്യം കൊടുത്തിരുന്നെങ്കിൽ കുറച്ചു മലയാളി കുട്ടികളും അവരുടെ അപ്പന്മാരും വായിക്കാൻ പടിക്കുമായിരുന്നുണ് . പക്ഷെ അയാൾ അതു ചെയ്യുകയില്ല . അങ്ങനെ ചെയ്യാത്തതിന്റെ ഫലമാണ് അയാൾ പ്രസിഡണ്ടായത് . കുറെ കൂതറ മലയാളികൾ അടക്കം  ഏകദേശം അൻപത് മില്യൺ വോട്ട് ചെയ്തതില്ലായിരുന്നെങ്കിൽ, റഷ്യക്കാര് സ്വാധീനം ചെലുത്തിയില്ലായിരുന്നെങ്കിൽ അയാൾ ഒരിക്കലും വൈറ്റ് ഹൗസിന്റ് പണി കാണില്ല. ഇപ്പോൾ ജി 7 (പണ്ട് 8 ആയിരുന്നു റഷ്യയെ പുറത്തു ചാടിച്ച് 7 ആക്കി ) ൽ വീണ്ടും റഷ്യയെ കേറ്റണം എന്ന് പറഞ്ഞു ബഹളമുണ്ടാക്കുകയാണ് .  കഷ്ടം എന്നല്ലാതെ എന്ത് പറയാൻ .  

Sudhir Panikkaveetil 2018-06-09 15:06:42
ശ്രീ പുത്തൻ കുരിശ്  ഒരു നല്ല വായനക്കാരനും എഴുത്തുകാരനും 
ആണെന്ന് അദ്ദേഹത്തിന്റെ രചനകൾ അറിയിക്കുന്നു. 
വായന വിനോദവും, വിജ്ഞാനവും, പ്രചോദനവും 
നല്കുന്നതിനോടൊപ്പം തന്നെ സർഗ്ഗ ഭാവനകൾ 
ഉണർത്തുകയും ചെയ്യുന്നു.  വായനക്കാർ പുസ്തകങ്ങൾ 
തിരഞ്ഞെടുക്കുന്നത് അവരുടെ അഭിരുചിയനുസരിച്ചാണ്..
അമേരിക്കയിൽ എഴുത്തുകാരുടെ എണ്ണം അസാധാരണമായി 
വർദ്ധിക്കുമ്പോൾ വായനക്കാരും ആ അനുപാതത്തിൽ 
വർദ്ധിക്കുമെന്ന്  ആശിക്കാം.
നല്ലൊരു ലേഖനമെഴുതിയതിനു  ലേഖകന് അനുമോദനം. അതിനു അമേരിക്കൻ മലയാള സാഹിത്യത്തിൽ ഒരു ചലനമുണ്ടാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.ഏഴു വായനക്കാരിൽനിന്ന്   ഒരു എഴുപതെങ്കിലും ആയാൽ  അത്രയുമായി.
Reader 2018-06-09 19:51:52
Good article.  “Today a reader, tomorrow a leader.” ― Margaret Fuller
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക