Image

മത്സ്യഗന്ധി: അപൂര്‍വ രചനാ ചട്ടക്കൂടുമായി ഒരു നോവല്‍ അശ്വതി ശങ്കര്‍

Published on 08 June, 2018
മത്സ്യഗന്ധി: അപൂര്‍വ രചനാ ചട്ടക്കൂടുമായി ഒരു നോവല്‍  അശ്വതി ശങ്കര്‍
മാധവമേനോന്‍ എന്ന സംസ്‌കൃത പ്രൊഫസര്‍ തന്റെ മകള്‍ക്ക് സത്യവതി എന്ന പേര് നല്‍കിയത് മഹാഭാരതത്തിലെ സത്യവതിക്ക് പരാശരമഹര്‍ഷിയില്‍ സ്വകാര്യമായി ജനിച്ച മഹാഭാരത ഗ്രന്ഥശില്‍പിയായ വ്യാസനെപ്പോലൊരു മകന്‍ പിറക്കണമെന്നാഗ്രഹിച്ചായിരുന്നത്രെ. അദ്ദേഹം തന്റെ
വിശ്രമാവസ്ഥയ്ക്ക് മുമ്പേ ജോലി ഉപേക്ഷിച്ച് മുഴുനീള എഴുത്തും വായനയും തെരഞ്ഞെടുത്തു. ഏക മകള്‍ക്ക് സത്യവതി എന്ന പേര് നല്‍കുകയും സത്യ
വതിയെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കെ മറ്റൊരു ലോകത്തേക്ക് യാത്രയാവുകയും ചെയ്ത അച്ഛന്‍ സത്യവതി എന്ന പെണ്‍കുട്ടിയെ അലട്ടിക്കൊണ്ടിരുന്നു. മരണ സന്ദര്‍ശകരുടെ തിരക്കൊഴിഞ്ഞ് വീട് അമ്മയും മകളുമായി ചുരുങ്ങിയപ്പോള്‍ അവള്‍ അച്ഛന്റെ പുസ്തകക്കെട്ടുകള്‍ തിരഞ്ഞു.അവയ്ക്കിടയില്‍ നിന്ന് മഹാഭാരത സത്യവതിയുടെ കഥകള്‍ കിട്ടി.
മഹാഭാരതത്തിലെ സത്യവതിയ്ക്കപ്പുറം അച്ഛന്‍ പറയാന്‍ ഉദ്ദേശിച്ചതെന്തെന്ന് അവള്‍ക്ക് പിടി കിട്ടിയില്ല
മഹാഭാരതത്തിലെ സത്യവതിയും സ്വന്തം സ്വത്വവും കെട്ടുപിണഞ്ഞു കിടക്കുന്നതായി അവള്‍ക്കനുഭവപ്പെട്ടു. അച്ഛന്‍ തുടങ്ങി വെച്ച് പോയ എഴുത്ത് മകള്‍ തുടരുന്നു. മഹാഭാരതത്തിലെ സത്യവതിയിലൂടെ അവള്‍ സ്വയം കാണുകയാണ് .തന്റെ വീട്. അമ്മ. തൊടി. കാമുകന്‍. ഇടയില്‍ കടന്നു വരുന്ന വിവാഹ ആലോചന. അവരുടെയൊക്കെ പേരുകളില്‍ പോലും അവള്‍ മഹാഭാരത സത്യവതിയുടെ ജീവിതത്തെ ദര്‍ശിക്കുന്നു. പക്ഷേ ജീവിതത്തില്‍ ആ പാവം പെണ്‍കുട്ടി തോല്‍ക്കുകയാണ്. തന്റെ പ്രണയവും സ്ത്രീത്വവും താന്‍ സ്‌നേഹിക്കുന്ന പുരുഷനെ ബോധിപ്പിക്കാന്‍ കഴിയാതെ അവള്‍ പരാജയപ്പെട്ടു.
അവള്‍ നമുക്കിടയില്‍ നൊമ്പരമായി മാറുന്നു പുരാണ കഥയെയും ആധുനിക കാലത്തെ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെയും ഇത്രമേല്‍ ഇഴുകിചേര്‍ക്കാന്‍ കഥാകാരന് കഴിഞ്ഞത് പ്രശംസനീയം തന്നെ. വളരെ അപൂര്‍വമായി കണ്ട രചനാ ചട്ടക്കൂട് ഈ കുഞ്ഞുനോവലിന്റെ പ്രത്യേകതയാണ്.
ഒപ്പം അതി മനോഹരമായ കവര്‍ ചിത്രവും
മത്സ്യഗന്ധി
മാതൃഭൂമി ബുക്‌സ്
വില rs 75
മത്സ്യഗന്ധി: അപൂര്‍വ രചനാ ചട്ടക്കൂടുമായി ഒരു നോവല്‍  അശ്വതി ശങ്കര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക