Image

ഇറ്റലിയെ ഞെട്ടിച്ച് അപകട സ്ഥലത്തെ സെല്‍ഫി

Published on 08 June, 2018
ഇറ്റലിയെ ഞെട്ടിച്ച് അപകട സ്ഥലത്തെ സെല്‍ഫി

റോം: ട്രെയിന്‍ അപകടത്തില്‍ യുവതി ഗുരുതരമായി പരിക്കേറ്റു കിടക്കുന്ന സ്ഥലത്തു പോയി സെല്‍ഫിയെടുക്കുന്ന ചിത്രം ഇറ്റലിയില്‍ ഞെട്ടലുണ്ടാക്കി. 

കാനഡക്കാരിക്കാണ് ട്രെയിനിടിച്ച് ഗുരുതരമായി പരിക്കേറ്റത്. ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ റെസ്‌ക്യൂ സര്‍വീസ് അംഗങ്ങള്‍ കിണഞ്ഞു ശ്രമിക്കുന്നതിനിടെയായിരുന്നു ഒരു യുവാവിന്റെ സെല്‍ഫി ഭ്രമം അതിരു വിട്ടത്.

ഒരു ന്യൂസ് ഫോട്ടോഗ്രാഫറാണ് ഇയാള്‍ സെല്‍ഫിയെടുക്കുന്ന ചിത്രം പകര്‍ത്തി പ്രസിദ്ധീകരിച്ചത്. ധാര്‍മികത മുഴുവന്‍ നമുക്ക് നഷ്ടമായിരിക്കുന്നു എന്നാണ് ഫോട്ടോഗ്രാഫറുടെ വിമര്‍ശനം.

സെല്‍ഫിയെടുത്തയാളെ പോലീസ് കണ്ടെത്തി സെല്‍ഫി ഇയാളുടെ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്യിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക